Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യയുടെ പേരില്‍ രാഷട്രീയം കളിക്കാനുള്ള ബിജെപിയുടെ വാതിലുകള്‍ അടഞ്ഞെന്ന് കോണ്‍ഗ്രസ്

ദില്ലി: അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 surjewalanew

രാം എന്നാല്‍ ത്യാഗമാണ്. രാമന്‍റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കഴിയില്ല. രാമന്‍റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ രാമനെ പൂര്‍ണമായി അറിഞ്ഞിട്ടില്ല. അയോധ്യ വിധി രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വാതിലുകള്‍ തുറന്നെന്ന് മാത്രമല്ല ഇതിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കാനുള്ള ബിജെപിയുടെ നീക്കത്തിനുള്ള വാതിലുകള്‍ അടയ്ക്കുക കൂടിയാണ് ചെയ്തത്, സുര്‍ജേവാല പറഞ്ഞു.

ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അയോധ്യ വിധിയെ സ്വാഗതം ചെയ്ത് പ്രമേയം പാസാക്കിയിരുന്നു. ജനാധിപത്യവും മതേതര മൂല്യങ്ങളും സഹോദര്യവും കാത്ത് സൂക്ഷിക്കണമെന്നും സമാധാനവും ഐക്യവും പുലര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും കോണ്‍ഗ്രസ് ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു.

അയോധ്യയെ മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ തള്ളികൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഭക്തരുടെ വിശ്വാസം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി രണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുമെന്നും വിധി പ്രസ്താവിച്ച് കൊണ്ട് വ്യക്തമാക്കി.

അയോധ്യ വിധി: 1992 ല്‍ പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് കോടതി

അയോധ്യ വിധി ആരുടെയും ജയമോ പരാജയമോ അല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+