Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ വിധി: 1992 ല്‍ പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് കോടതി

ദില്ലി: ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്ത സംഭവം നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. 1949ല്‍ മസ്‍ജിദിനുള്ളില്‍ രാമവിഗ്രഹം വെച്ചതും തെറ്റാണെന്ന് വിധിയില്‍ പറയുന്നു.

അതേസമയം തന്നെ 1857 ന് മുമ്പ് ഈ ഭൂമി പൂര്‍ണ്ണമായി മുസ്ലിംങ്ങളുടെ കൈവശമായിരുന്നു എന്നതിന് തെളിവില്ല. തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി പൂര്‍ണ്ണമായും ഒഴിഞ്ഞ സ്ഥലത്തായിരുന്നില്ല ബാബരി മസ്ജിദ് നിര്‍മ്മിക്കപ്പെട്ടത്. പള്ളി നിര്‍മ്മാണം മറ്റൊരു നിര്‍മ്മിതിക്ക് മുകളിലായിരുന്നു. പള്ളിക്ക് കീഴിലുണ്ടെന്ന് കണ്ടെത്തിയ ആ നിര്‍മ്മിതി ഒരു മുസ്ലിം കെട്ടിമായിരുന്നില്ല. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.

 ayodhya

മുസ്‌ലീം വിശ്വാസികള്‍ എക്കാലത്തും പള്ളിയില്‍ ആരാധന നടത്തിയിരുന്നു. മുസ്‌ലീം വിശ്വാസികള്‍ ഒരു കാലത്തും പള്ളി ഉപേക്ഷിച്ച് പോയിട്ടില്ല. തര്‍ക്ക മന്ദിരത്തിന് അകത്ത് മുസ്ലിംങ്ങളും പുറത്ത് ഹിന്ദുക്കളും ആരാധാന നടത്തിയതിന് തെളിവുണ്ട്. എല്ലാ വിഭാഗത്തിന്‍റേയും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

Recommended Video

cmsvideo
    എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+