ബീഹാര്‍ പുതിയ അധ്യക്ഷനെ വേണം, ആര്‍ജെഡിയില്ലാതെ ശക്തരാവാന്‍ കോണ്‍ഗ്രസ്, സാധ്യത ഇങ്ങനെ
ദില്ലി: കോണ്‍ഗ്രസ് അടിമുടി മാറാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാനങ്ങളില്‍ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. ബീഹാറിലാണ് അടുത്ത മാറ്റം ഒരുങ്ങുന്നത്. ഇവിടെ ഒറ്റയ്ക്കാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ആര്‍ജെഡി കോണ്‍ഗ്രസില്ലാതെ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ആര്‍ജെഡി ഒറ്റയ്ക്ക് വളരാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം കോണ്‍ഗ്രസ് ആര്‍ജെഡിയുടെ നിഴലിലായത് കൊണ്ടാണ് ഇത്രയും കാലം കൊണ്ട് ദുര്‍ബലമായത് എന്നാണ് സംസ്ഥാന ഘടകം കരുതുന്നത്. ഹൈക്കമാന്‍ഡിനോട് പുതിയൊരു നേതൃത്വത്തെ തന്നെ ഉണ്ടാക്കാനാണ് ബീഹാറില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ അധ്യക്ഷന്‍ ഉടന്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. അതായിരിക്കുമെന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

നിലവിലെ അധ്യക്ഷന്‍ മദന്‍ മോഹന്‍ ജാ രാജിവെച്ച് കഴിഞ്ഞു. നാല് വര്‍ഷത്തോളം മദന്‍ മോഹന്‍ അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ കാര്യമായ നേട്ടമൊന്നും അദ്ദേഹത്തിന് പറയാനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണം പിടിക്കാത്തതിന് പ്രധാന കാരണമായി വിലയിരുത്തപ്പെട്ടത് കോണ്‍ഗ്രസിന്റെ മോശം പ്രകടനമായിരുന്നു. 2015ല്‍ 27 സീറ്റ് വിജയിച്ചിരുന്ന കോണ്‍ഗ്രസിന് 2020ല്‍ 19 സീറ്റ് മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ഇനിയൊരു തിരിച്ചുവരവ് സംസ്ഥാനത്തില്ല എന്ന തോന്നിപ്പിക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളത്.

മദന്‍ മോഹന്‍ ജാ നേരത്തെ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. എന്നാല്‍ രാജിയെ കുറിച്ച് ഇതുവരെ സംസ്ഥാന സമിതി പ്രതികരിച്ചിട്ടില്ല. അടുത്ത സംസ്ഥാന അധ്യക്ഷന്‍ ജാതി സമവാക്യങ്ങളും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരിഗണിച്ചുള്ളതുമായിരിക്കും. മുസ്ലീം, ദളിത്, വിഭാഗങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. അതല്ലെങ്കില്‍ മുന്നോക്ക വിഭാഗത്തിന് പ്രാധാന്യം നല്‍കിയേക്കും. ഇതില്‍ ഭൂമിഹാര്‍ വിഭാഗത്തിനായിരിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനം ലഭിക്കുക എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യം കാണിച്ചാല്‍ കനയ്യ കുമാറിന് അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.

നേരത്തെ സിപിഐ വിട്ടാണ് കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലേക്ക് പുതുമുഖങ്ങളെയും യുവാക്കളെയും കൊണ്ടുവരിക എന്ന പരീക്ഷണം രാഹുല്‍ നടപ്പാക്കി വരികയാണ്. ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ സംസ്ഥാന സമിതിയിലെ കണ്‍വീനറാണ്. ബീഹാറില്‍ അതുപോലെ കനയ്യകുമാറിന് നല്ല സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കനയ്യകുമാറിന്റെ വരവാണ് ആര്‍ജെഡി-കോണ്‍ഗ്രസ് ബന്ധം വഷളാക്കിയത്. തേജസ്വി യാദവിന്റെ കടുത്ത എതിരാളിയായിട്ടാണ് കനയ്യയെ കാണുന്നത്. തേജസ്വിയേക്കാള്‍ മികച്ച പ്രാസംഗികനായിട്ടാണ് കനയ്യയെ രാഷ്ട്രീയത്തിലുള്ളവര്‍ കാണുന്നത്. എന്നാല്‍ നേതാവെന്ന നിലയില്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ തേജസ്വി യാദവ് അതിശക്തനാണ്.

കനയ്യയെ പാര്‍ട്ടിയില്‍ എടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആര്‍ജെഡി നിര്‍ദേശിച്ചതാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായിട്ടില്ല. സഖ്യത്തിലേക്ക് കനയ്യ വന്നാല്‍ കോണ്‍ഗ്രസ് ഭാവിയില്‍ അദ്ദേഹത്തെ നേതാവായി ഉയര്‍ത്തി കാണിക്കുമെന്ന ഭയം ആര്‍ജെഡിക്കുണ്ട്. ലാലു പ്രസാദ് യാദവ് മകനെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍ ആര്‍ജെഡിക്ക് വേണ്ടി മുട്ടുമടക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. കനയ്യകുമാര്‍ പോരാത്തതിന് ഭൂമിഹാര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സാധാരണ കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ വരവ്. ബിജെപിയില്‍ നിന്ന് അകന്ന് നില്ക്കുന്ന യുവാക്കളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കനയ്യക്ക് കഴിയുമെന്ന് ഉറപ്പ്.

കരുത്തരായ പ്രമുഖ ജാതിവിഭാഗത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസില്‍ വേറെയുമുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റായ ശ്യാം സുന്ദര്‍ സിംഗ് ധീരജ് അത്തരത്തിലൊരു നേതാവാണ്. നിയമസഭാ കക്ഷി നേതാവ് അജീത് ശര്‍മയെയും പരിഗണിക്കുന്നുണ്ട്. മുന്നോക്ക വിഭാഗത്തില്‍ നിന്ന് മറ്റൊരു പേരും പരിഗണനയിലുണ്ട്. ബ്രാഹ്മണ നേതാവായ വിജയ് ശങ്കര്‍ ദുബെ മികച്ച ചോയ്സാണ്. നിയമസഭയിലെ ഏറ്റവും കരുത്തേറിയ നേതാവാണ് ദുബെ. ദളിത് പേരിലേക്ക് മീരാകുമാറിനെയാണ് പരിഗണിക്കുന്നത്. രാഹുല്‍ ഈ പേര് പരിഗണിച്ചാല്‍ മീരാകുമാര്‍ സംസ്ഥാന സമിതിയെ നിയന്ത്രിക്കുന്ന ആദ്യ വനിതയാവും. രാജേഷ് കുമാര്‍, അശോക് റാം എന്നിവരാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍. മുസ്ലീം വിഭാഗത്തില്‍ നിന്ന് ഷക്കീല്‍ അഹമ്മദ് ഖാനെയാണ് പരിഗണിക്കുന്നത്.
Recommended Video
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications