കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വിജയിച്ച 12 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം.... 14 സീറ്റില്‍ ത്രികോണ പോരാട്ടം!!

Google Oneindia Malayalam News

ദില്ലി: അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ ബിജെപി ക്യാമ്പില്‍ കടുത്ത ആശങ്കയാണുള്ളത്. ത്രികോണ പോരാട്ടം നടക്കുന്ന 14 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നിലനിര്‍ത്തിയ 12 സീറ്റുകളാണ് ഇതില്‍ ഉള്ളത്. അത് ഇത്തവണ നിലനിര്‍ത്താനാവില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അത്രയും ശക്തമായ പോരാട്ടമാണ് നടക്കുന്നത്.

ഇവിടെ കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നുണ്ട്. അതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഏറ്റവും മികച്ച പ്രചാരണങ്ങള്‍ നടത്തിയ മണ്ഡലങ്ങളാണ് ഇവ. ഇത്തവണ വോട്ട് കൂടാന്‍ സാധ്യതയുള്ള മണ്ഡലങ്ങളാണ് ഇവയെന്നും കോണ്‍ഗ്രസിന്റെ ടെക്‌നിക്കല്‍ ടീമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

14 സീറ്റുകള്‍

14 സീറ്റുകള്‍

അഞ്ചാം ഘട്ട പോളിംഗില്‍ 14 സീറ്റുകളാണ് ഉള്ളത്. മെയ് 5നാണ് തിരഞ്ഞെടുപ്പ്. ഇതില്‍ 12 സീറ്റുകള്‍ ബിജെപി 2014ല്‍ വിജയിച്ചതാണ്. ബാക്കിയുള്ള രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഇത് അമേഠിയും റായ്ബറേലിയുമാണ്. ബിജെപി നേടിയ ബാക്കി സീറ്റുകളില്‍ വമ്പന്‍ നീക്കങ്ങള്‍ നേരത്തെ കോണ്‍ഗ്രസ് നടത്തിയിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പാക്കിയ ഗോനിയമമാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കിയത്. കരിമ്പ് കര്‍ഷകരുടെ പ്രശ്‌നങ്ങളും ഇവിടെ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നു.

രാഹുലിന്റെ മുന്നേറ്റം

രാഹുലിന്റെ മുന്നേറ്റം

രാഹുല്‍ ഗാന്ധി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മേഖലകളില്‍ വലിയ സ്വാധീന ശക്തിയാണ്. പ്രിയങ്കയ്‌ക്കൊപ്പം അദ്ദേഹം നടത്തിയ കാര്‍ഷിക യാത്രകളും ഗ്രാമസഭകളും ബിജെപിയുടെ സാമ്പ്രദായിക വോട്ടില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തനം ഇത്തവണ കുറഞ്ഞതും ആശങ്കയാണ്. ദൗരാഹ്ര, ബാരബങ്കി, ഫൈസാബാദ്, സീതാപൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വമ്പന്‍ ജയം നേടുമെന്നാണ് നിലവിലെ സൂചന. കര്‍ഷക, പിന്നോക്ക വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് വ്യക്തമാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

തിരഞ്ഞെടുപ്പ് നടക്കുന്ന 14 സീറ്റുകളില്‍ 7 എണ്ണം കോണ്‍ഗ്രസ് 2009ല്‍ വിജയിച്ചതാണ്. കഴിഞ്ഞ തവണത്തെ മോദി തരംഗത്തില്‍ ഇവിടെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായിട്ടാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവ് പാര്‍ട്ടിക്കുള്ളില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയിരിക്കുകയാണ്. പ്രാദേശിക പ്രവര്‍ത്തകരുടെ എണ്ണം പ്രിയങ്ക വന്നതിന് ശേഷം വര്‍ധിച്ചതാണ് ത്രികോണ പോരാട്ടത്തിന് കളമൊരുക്കുന്നത്.

മുന്നിലുള്ളത് മഹാസഖ്യം

മുന്നിലുള്ളത് മഹാസഖ്യം

14 മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപിയല്ല കോണ്‍ഗ്രസിന്റെ ശത്രു, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി സഖ്യമാണ്. ഇവര്‍ക്ക് പരമ്പരാഗത വോട്ടുബാങ്ക് ഈ മണ്ഡലങ്ങളില്‍ ഉണ്ട്. 2014ല്‍ ഇവിടത്തെ 10 സീറ്റുകളില്‍ എസ്പിയോ അതല്ലെങ്കില്‍ ബിഎസ്പിയോ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ എസ്പിയും ബിഎസ്പിയും ഒന്നിക്കുന്നത് ബിജെപിയെ ശക്തമായി ബാധിക്കും. സഖ്യത്തിന്റെ വോട്ടുബാങ്ക് ബിജെപിയുടെ മൊത്തം ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇവരുമായിട്ടാണ് കോണ്‍ഗ്രസ് പോരാടുന്നത്.

പ്രമുഖര്‍ കളത്തില്‍

പ്രമുഖര്‍ കളത്തില്‍

രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, ജിതിന്‍ പ്രസാദ, നിര്‍മല്‍ കത്രി, തനൂജ് പൂനിയ എന്നിവരാണ് മെയ് ആറിന് കളത്തില്‍ ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് മുന്നോക്ക വോട്ടുകള്‍ക്കായി ശക്തമായ പ്രചാരണമാണ് നടത്തിയത്. ഇത് ബിജെപിയുടെ പരമ്പരാഗത വോട്ടാണ്. ബ്രാഹ്മണ വിഭാഗത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. അതേസമയം ബിജെപിയുടെ പ്രചാരണം ദേശീയതയില്‍ മാത്രം കത്തിനിന്നത് പ്രവര്‍ത്തകരെ പോലും അസന്തുഷ്ടരാക്കിയിരിക്കുകയാണ്.

സിതാപൂരില്‍ കടുപ്പം

സിതാപൂരില്‍ കടുപ്പം

സീതാപൂരാണ് കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലം. ഇവിടെ കോണ്‍ഗ്രസ് കൈസര്‍ ജഹാനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. 2014ല്‍ ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇവര്‍. അതുകൊണ്ട് ഇവിടെ ജയിക്കേണ്ടത് ജീവന്‍മരണ പോരാട്ടമാണ് ബിഎസ്പിക്ക്. നകുല്‍ ദുബെയാണ് ഇവിടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന് ഇവിടെ മുന്‍തൂക്കമുണ്ട്. എന്നാല്‍ ബിഎസ്പി വോട്ടുമറിക്കുമോ എന്ന ഭയത്തിലാണ് അവര്‍. പരമ്പരാഗത വോട്ടുകളും, മുസ്ലീം വോട്ടുകളും കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കുന്നുണ്ട്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഫത്തേപൂരില്‍ രാകേഷ് സച്ചനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. എസ്പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഇയാള്‍. ഇത്തവണ ബിഎസ്പിയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്. സുഖ്‌ദേവ് പ്രസാദാണ് ബിഎസ്പി സ്ഥാനാര്‍ത്ഥി. കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനവും, രാഹുല്‍ പ്രിയങ്ക ഫാക്ടറുമാണ് അഞ്ചാം ഘട്ടത്തില്‍ കോണ്‍ഗ്രസിനുള്ള മുന്‍തൂക്കം. ബിജെപിക്ക് മഹാസഖ്യത്തെ മാത്രമല്ല, ശക്തമായ കോണ്‍ഗ്രസ് സംവിധാനത്തെയും ഒരുമിച്ച നേരിടാനാവാത്തതാണ് പ്രധാനമായും കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അര്‍ധരാത്രി ഷോപ്പിംഗ്... ഉറക്കം എഞ്ചിനീയറിംഗ് കോളേജില്‍!!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ അര്‍ധരാത്രി ഷോപ്പിംഗ്... ഉറക്കം എഞ്ചിനീയറിംഗ് കോളേജില്‍!!

English summary
congress will get more seats in fifth phase of up election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X