2024 വരട്ടെ, ഭാരത് ജോഡോ യാത്ര ലോക്‌സഭയിലെ കോണ്‍ഗ്രസ് സീറ്റ് ഉയര്‍ത്തുമെന്ന് വേണുഗോപാല്‍
ദില്ലി: ഭാരത് ജോഡോ യാത്രയെ തടയാന്‍ ബിജെപി അവരുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. രാജ്യത്തിന്റെ മൂഡ് തന്നെ മാറ്റുന്നതാണ് ഈ യാത്ര. അത് ബിജെപിയെ ബാധിക്കുമോ എന്ന് അവര്‍ ഭയക്കുന്നുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്ര എത്രത്തോളം നേട്ടമുണ്ടാക്കിയെന്ന് 2024 വരുമ്പോള്‍ അറിയാം. ആളുകള്‍ക്കിടയില്‍ അത് വലിയ തരംഗമായിട്ടുണ്ട്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നിലയില്‍ തീര്‍ച്ചയായും ഉയരുമെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു. അതേസമയം ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് നേട്ടത്തിനല്ല എന്നാണ് രാഹുല്‍ പറഞ്ഞിരുന്നത്.

രാഹുലിന്റെ വാദങ്ങള്‍ തള്ളുന്ന അഭിപ്രായമാണ് കെസി വേണുഗോപാല്‍ പങ്കുവെച്ചിരിക്കുന്നത്. ഇതൊരു ജനകീയ മുന്നേറ്റം മാത്രമാണെന്നാണ് രാഹുല്‍ അവകാശപ്പെട്ടത്. തീര്‍ച്ചയായും ഈ യാത്ര കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കും. പാര്‍ട്ടിയുടെ മൊത്തം പ്രവര്‍ത്തകര്‍ ഈ യാത്രയില്‍ ആവേശത്തിലാണ്.
താഴേ തട്ട് മുതല്‍ മുകള്‍ തട്ട് വരെയുള്ള നേതാക്കളെല്ലാം യാത്ര ആവേശമാക്കി മാറ്റിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ മുന്നോട്ട് വന്ന് യാത്രയുടെ ഭാഗമായി മാറുകയാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ച് ബിജെപിയും ആര്‍എസ്എസും ഉണ്ടാക്കിയെടുത്ത തെറ്റായ ഇമേജ് ഇതോടെ ഇല്ലാതായിരിക്കുകയാണ്. ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് രാഹുല്‍ എന്ന് തിരിച്ചറിഞ്ഞെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഇതിന്റെയെല്ലാം സ്വാധീനം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണാം. എല്ലാ സംസ്ഥാനത്തും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഉയരും. ആന്ധ്രപ്രദേശിന്റെകാര്യം തന്നെയെടുക്കൂ. ഇവിടെ പറയത്തക്ക സംഘടനാ ശക്തിയൊന്നും കോണ്‍ഗ്രസിനില്ല. എന്നിട്ടും ജോഡോ യാത്ര അവിടെ വന്‍ വിജയമായി. രാജ്യത്താകെ ഒരു മാറ്റം പ്രകടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം യാത്രയെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ട്. സുരക്ഷാ കാരണങ്ങളാണ് പ്രശ്‌നം. വേണുഗോപാലും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കശ്മീര്‍ ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയെ കാണുന്നുണ്ട്. സുരക്ഷാ ക്രമീകരണവും, പ്രോട്ടോക്കോളും അറിയാന്‍ വേണ്ടിയിട്ടാണിത്.
കശ്മീരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടേത് രാഷ്ട്രീയ പ്രകടനം മാത്രമാണ്. ജമ്മു കശ്മീരില്‍ പല പാര്‍ട്ടികളും അത്തരം പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ യാത്രയ്ക്കും അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
യാത്രയ്ക്ക് മികച്ച പ്രതികരണവും ആവേശവും ഹിന്ദു ബെല്‍റ്റില്‍ കിട്ടിയത് കൊണ്ടാണ് ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആവശയ്‌പ്പെട്ട് കത്തയച്ചത്.
ഹിന്ദി ബെല്‍റ്റില്‍ ജോഡോ യാത്ര ആളുകളെ ആകര്‍ഷിക്കുമെന്ന് ബിജെപി കരുതിയില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ ആള്‍ക്കൂട്ടം അവരെ ഭയപ്പെടുത്തുന്നുവെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications