Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രം ലഭിക്കും, കെട്ടിവെച്ച കാശ് നഷ്ടമാകും, ഫലം പ്രവചിച്ച് നിരുപം!!

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിഭാഗം മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് നഷ്ടമാകുമെന്ന് തുറന്നടിച്ചിരിക്കുകയാണ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് നിരുപം. കഴിഞ്ഞ ദിവസം താന്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും അദ്ദേഹം തുറന്ന് പ്രഖ്യാപിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് നിരുപത്തിന്റെ ആരോപണം.

1

അതേസമയം കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ആകെ മൂന്നോ നാലോ സീറ്റേ ലഭിക്കൂ. ബാക്കിയെല്ലാ സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടമാകും. പാര്‍ട്ടിക്കുള്ളില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുന്ന വിഭാഗത്തെ പാര്‍ട്ടിക്ക് പുറത്താക്കാനാണ് ശ്രമം. താന്‍ ഇനി പ്രചാരണത്തിന് ഇറങ്ങില്ല. മാധ്യമപ്രവര്‍ത്തകരെ ഇനി ഞാന്‍ ഫലം വരുന്ന ദിവസമായ ഒക്ടോബര്‍ 24ന് മാത്രമേ കാണൂ എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ താന്‍ മുംബൈയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളൂവെന്നും, എന്നാല്‍ അത് പോലും നേതൃത്വം തള്ളിയെന്നും നിരുപം പറഞ്ഞു. സോണിയാ ഗാന്ധിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കാര്യങ്ങള്‍ നല്ല രീതിയില്‍ അല്ല പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തിലുള്ളവര്‍ സത്യം തിരിച്ചറിയുന്നില്ല. ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നും നിരുപം പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഞാന്‍ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കൈമാറിയിരുന്നു. നാല് പേരെയാണ് പ്രധാനമായും ഞാന്‍ മുന്നോട്ട് വെച്ചത്. ഖാര്‍ഗെ ആ പട്ടിക ഒന്ന് നോക്കുക പോലും ചെയ്തില്ല. മുംബൈ നോര്‍ത്ത് മേഖലയില്‍ സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പോലും ഖാര്‍ഗെ അന്വേഷിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പാര്‍ട്ടി വിജയിക്കുക. കോണ്‍ഗ്രസിന് എന്റെ സേവനം ഇനി ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും നിരുപം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+