2023ലെ തിരഞ്ഞെടുപ്പ് ജയിച്ചില്ലെങ്കില്‍ വീട്ടിലിരിക്കേണ്ടി വരും, നേതാക്കളോട് ദിഗ്വിജയ് സിംഗ്
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എത്രത്തോളം ദയനീയ അവസ്ഥയിലാണെന്ന് ദിഗ് വിജയ് സിംഗിന്റെ ഞെട്ടിക്കുന്ന വീഡിയോ. പാര്‍ട്ടി നേതാക്കളോട് ഒറ്റക്കെട്ടായി നില്ക്കാന് ദിഗ് വിജയ് സിംഗ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇപ്പോള്‍ ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മധ്യപ്രദേശില്‍ ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. അതേസമയം ഈ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതേസമയം ബിജെപി കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

പാര്‍ട്ടിയില്‍ അടിയന്തരമായി വേണ്ടത് ഐക്യമാണന്ന് ദിഗ് വിജയ് സിംഗ് പറയുന്നു. രത്ലമില് വെച്ച് നടന്ന പൊതുയോഗത്തിലായിരുന്നു സിംഗിന്റെ പരാമര്‍ശം. നിങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാനും, പാര്‍ട്ടി യോഗങ്ങള്‍ക്ക് വരാന്‍ പോലും തയ്യാറല്ല. ഞാന്‍ ഇവിടെയെത്തി നിങ്ങളോട് സംസാരിക്കുന്നു. പക്ഷേ ഒരുമിച്ച് നില്ക്കാന് പോലും നിങ്ങള്‍ തയ്യാറാവുന്നില്ല. പലരും പല തരത്തിലാണ്. ഇതൊരിക്കലും ശരിയാവില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അത് നമ്മളെ സംബന്ധിച്ച് അവസാനത്തേതാണ്. അതില്‍ സത്യസന്ധമായി നമ്മള് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അനുഭവിക്കേണ്ടി വരും. പിന്നീടൊരിക്കലും നമ്മള് പ്രവര്‍ത്തിക്കേണ്ടി വരില്ല. വീട്ടിലിരിക്കേണ്ടി വരുമെന്നും ദിഗ് വിജയ് മുന്നറിയിപ്പ് നല്കി.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍, മധ്യപ്രദേശില്‍ പിന്നീടൊരു തിരിച്ചുവരവ് നമുണ്ടാവില്ല. പ്രവര്‍ത്തകരെ പോലും നമുക്ക് പിന്നീട് ലഭിക്കില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. രത്ലം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് മഹേന്ദ്ര കത്താരിയ സിംഗിന്റെ പ്രസ്താവന ഗൗരവത്തിലുള്ളതാണെന്ന് പറഞ്ഞു. വൈകീട്ട് ഈ മേഖലയിലുള്ള എല്ലാവരോടും യോഗത്തിനായി വരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പലരും പല ഗ്രൂപ്പുകളിലായി തിരിഞ്ഞായിരുന്നു നിന്നത്. ജാവോര ടൗണിലായിരുന്നു ഈ കാഴ്ച്ച. ഇതില്‍ ദിഗ് വിജയ് സിംഗ് അതൃപ്തി അറിയിച്ചു. ഇവരോട് ഒന്നിച്ച് നില്‍ക്കാനാണ് സിംഗ് ആവശ്യപ്പെട്ടതെന്നും കത്താരിയ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിനെ പരിഹസിച്ച് ബിജെപി സെക്രട്ടറി രജനീഷ് അഗര്‍വാള്‍ രംഗത്ത് വന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ദിഗ് വിജയ് സിംഗ് ചൂണ്ടിക്കാണിച്ചത്. ആ വീഡിയോ കമല്‍നാഥിന് നേരെയുള്ളതാണെന്നും, അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ഉള്ളതാണെന്നും രജനീഷ് അഗര്‍വാള്‍ പറഞ്ഞു. ദിഗ് വിജയ് സിംഗിന് അറിയാം, 2023ല്‍ മധ്യപ്രദേശില്‍ അധികാരം പിടിക്കുക എന്നത് വിദൂര സ്വപ്നാണെന്ന്, അതിന് ശേഷം കോണ്‍ഗ്രസിന് മേല്വിലാസമില്ലാതാവുമെന്നും സിംഗിന് അറിയാം. അതുകൊണ്ട് അദ്ദേഹം പാര്‍ട്ടിയിലെ ഗ്രൂപ്പിസമാണ് ചൂണ്ടിക്കാണിച്ചത്. കമല്‍നാഥിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പിസം നടക്കുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചതാണെന്നും അഗര്‍വാള്‍ പറഞ്ഞു.
-
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications