Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ശതമാനം സംവരണം കോണ്‍ഗ്രസ് വന്നാല്‍ ഉണ്ടാവില്ല; 2024ലേക്ക് ഉള്ള ആദ്യ പ്രഖ്യാപനവുമായി രാഹുല്‍

രാഹുല്‍ഉഡുപ്പി: കര്‍ണാടകയിലെ പ്രചാരണത്തിനിടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യ പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2024ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 50 ശതമാനം സംവരണം നിര്‍ത്തലാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ജാതിയെ അടിസ്ഥാനമാക്കിയുള്ള ഈ സംവരണം തെറ്റാണ്. യഥാര്‍ത്ഥത്തില്‍ വേണ്ടപ്പെട്ടവര്‍ക്ക് ഈ സംവരണം ലഭിക്കുന്നില്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ജാതി സെന്‍സസ് ഡാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമാക്കുന്നില്ല. എന്തുകൊണ്ടാണിത്. ശാസ്ത്രീയ ഡാറ്റകളുടെ പിന്‍ബലമില്ലാതെയാണ് 50 ശതമാനം സംവരണം നടപ്പാക്കുന്നത്. എന്താണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് 70 ശതമാനം അതിശക്തരായ ഉദ്യോഗസ്ഥരാണ് നടപ്പാക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.

CONGRESS RAHUL

ജാതി സെന്‍സസ് ഇല്ലാതെ എങ്ങനെയാണ് സംവരണം കൃത്യമായി നടപ്പിലാക്കുക. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ജാതി സെന്‍സസ് നടപ്പാക്കിയിരുന്നു. ആ ഡാറ്റ കേന്ദ്രത്തിന്റെ കൈയ്യിലാണ്. എന്നാല്‍ അവര്‍ അത് പുറത്തുവിടുന്നില്ല. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ജാതി സെന്‍സസ് ഡാറ്റ ആവശ്യമാണ്.

50 ശതമാനം എന്ന നിയന്ത്രണം ആദ്യം ഇല്ലാതാക്കണം. കാരണം ശാസ്ത്രീയമായ പഠനങ്ങളൊന്നും ലഭ്യമല്ലാതെയാണ് അവര്‍ ഇത് നടപ്പാക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി ഈ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കര്‍ണാടകയിലെ ജനങ്ങള്‍ വലിയ വാഗ്ദാനവും രാഹുല്‍ നല്‍കി.

മത്സ്യത്തൊഴിലാളികള്‍ക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കും. വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയും നല്‍കും. 500 ലിറ്ററിന് ഒരു ദിവസം 25 രൂപ ഡീസല്‍ സബ്‌സിഡിയും നല്‍കും. മത്സ്യത്തൊഴിലാളികളുടെ വായ്പ എഴുതി തള്ളുന്ന കാര്യം അടുത്ത മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക മന്ത്രാലയം തന്നെ സംസ്ഥാനത്ത് കൊണ്ടുവരും. അവരുടെ പ്രശ്‌നങ്ങള്‍ ഈ മന്ത്രാലയത്തിലൂടെ പരിഹരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. രണ്ട് പ്രത്യയശാസ്ത്രങ്ങളുടെ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസ് വന്നാല്‍ പാവപ്പെട്ടവരെയും, സാധാരണക്കാരെയും, ദുര്‍ബലരെയും സഹായിക്കും. അതാണ് ഞങ്ങളുടെ അജണ്ടയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ ജനങ്ങള്‍ തിരഞ്ഞെടുത്തതല്ല. പണവും, അധികാരവും ഉപയോഗിച്ച് അവര്‍ അധികാരം കവര്‍ന്നെടുത്തതാണ്. കോടിക്കണക്കിന് രൂപ ഉപയോഗിച്ച് എംഎല്‍എമാരെ ബിജെപി വിലയ്ക്ക് വാങ്ങിയതാണ്. 2500 കോടി രൂപയ്ക്ക് മുഖ്യമന്ത്രി പദം വാങ്ങിയെടുക്കാമെന്ന് ഒരു ബിജെപി എംഎല്‍എ തന്നെയാണ് പറഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ എല്‍പിജി സിലിണ്ടറിന് വെറും 400 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1100 രൂപയാണ് ഇന്ന് അതിന്റെ വില. ഡീസലിന്റെ വില 56 രൂപയില്‍ നിന്ന് 90 ആയി ഉയര്‍ന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ധന വില വര്‍ധിപ്പിച്ചതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ പണം ജനസേവനത്തിനായി കേന്ദ്രം ഉപയോഗിച്ചില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മംഗലാപുരത്തായിരുന്നു രാഹുല്‍ റാലി നടത്തിയത്. സ്ത്രീകള്‍ക്ക് സൗജന്യമായി ബസ്സ് യാത്ര ഉറപ്പാക്കും. സര്‍ക്കാര്‍ ബസ് സര്‍വീസുകളില്‍ സ്ത്രീകള്‍ക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യമായി യാത്ര ചെയ്യാം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ ഇത് നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.

വെറും നാല് വാഗ്ദാനങ്ങള്‍ മാത്രമല്ല, ഒന്ന് കൂടി ഇതിനൊപ്പം നല്‍കുന്നു.സ്ത്രീകളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ബിജെപി അപഹരിച്ചു. അത് ഞങ്ങള്‍ തിരിച്ചുനല്‍കും. കര്‍ണാടകയില്‍, ഞങ്ങള്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍, ധൈര്യമുണ്ടെങ്കില്‍ മോദി രാജ്യത്താകെ നടപ്പാക്കട്ടെയെന്നും രാഹുല്‍ വെല്ലുവിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+