കശ്മീരില്‍ ഗെയിമുമായി കോണ്‍ഗ്രസ്, 15 ജില്ലാ കൗണ്‍സില്‍ ബിജെപിക്ക് കിട്ടില്ല, അഞ്ചിടത്ത് ഒതുങ്ങും!!
ശ്രീനഗര്‍: കശ്മീരില്‍ വന്‍ നേട്ടമുണ്ടായെന്ന് അവകാശപ്പെടുന്ന ബിജെപിയെ പൂട്ടാന്‍ ഉറച്ച് കോണ്‍ഗ്രസ്. ബിജെപി ആധിപത്യം അവകാശപ്പെട്ട പലയിടത്തും കോണ്‍ഗ്രസ് ഗെയിം ചേഞ്ചറാവും. ഗുപ്കര്‍ സഖ്യത്തിന് വലിയ നേട്ടമാണ് ഇതിലൂടെ കാത്തിരിക്കുന്നത്. ദേശീയ നേതൃത്വത്തില്‍ നിന്ന് സോണിയാ ഗാന്ധി അടക്കമുള്ളവര്‍ തന്ത്രപരമായ സമീപനത്തിനായി കശ്മീര്‍ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബിജെപിയെ കശ്മീരില്‍ വളരാന്‍ അനുവദിക്കരുതെന്ന നിര്‍ദേശമാണ് ഇതിന് പിന്നിലുണ്ട്. ഇതിനോട് ഗുപ്കര്‍ സഖ്യവും യോജിക്കുന്നുണ്ട്.

ബിജെപിക്ക് ചെക്ക്
ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് കോണ്‍ഗ്രസ് നേരിട്ട് രംഗത്തിറങ്ങിയത്. ജമ്മുവിലും കശ്മീരിലും കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനം തന്നെ നടത്തിയിരുന്നു. ജില്ലാ കൗണ്‍സിലില്‍ നിന്ന് ബിജെപിയെ താഴെ ഇറക്കും. 20 ജില്ലാ വികസന കൗണ്‍സിലാണ് കശ്മീരില്‍ ഉള്ളത്. ഇതില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷമുള്ളത്. ബിജെപി മുന്നേറ്റം നടത്തിയ പലയിടത്തും ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ഇവിടങ്ങളില്‍ എല്ലാം ഗുപ്കര്‍ സഖ്യത്തിന് പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

15 കൗണ്‍സില്‍ കിട്ടില്ല
ബിജെപിക്ക് 15 ജില്ലാ കൗണ്‍സിലില്‍ ഭരണം കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് പലയിടത്തും ഭരണം കിട്ടില്ല. അതേസമയം കോണ്‍ഗ്രസിനെ ഒറ്റയ്ക്ക് മത്സരിപ്പിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡിന്റെയും ഗുപ്കര്‍ സഖ്യത്തിന്റെയും തന്ത്രമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപിയുടെ വോട്ടുകള്‍ ഭിന്നിച്ചത്. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിനും ലഭിച്ചിട്ടുണ്ട്. പൂര്‍ണമായും ബിജെപിയെ ഹിന്ദുക്കള്‍ വിശ്വസിച്ചിട്ടില്ലെന്ന സന്ദേശവും ഇതിലുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതാണ് ഇപ്പോള്‍ നിര്‍ണായകമായി മാറിയിരിക്കുന്നത്.

കണക്കുകള്‍ ഇങ്ങനെ
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് 26 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് 75 സീറ്റ് ലഭിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് 67 സീറ്റ് നേടി. സ്വതന്ത്രര്‍ 50 സീറ്റിലും പിഡിപി 27 സീറ്റിലും വിജയിച്ചു. അപ്നി പാര്‍ട്ടിക്ക് 12 സീറ്റും പീപ്പിള്‍സ് കോണ്‍ഫറന്‍സിന് 8 സീറ്റും കിട്ടി. ജെകെപിഎം മൂന്ന് സീറ്റും സിപിഎം അഞ്ച് സീറ്റും പിഡിഫ് രണ്ട് സീറ്റും ബിഎസ്പി ഒരു സീറ്റും നേടി. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഗുപ്കര്‍ സഖ്യത്തെ സഹായിച്ചിരുന്നു. തിരഞ്ഞെടുപ്പ് ധാരണ നേരത്തെ തന്നെ രഹസ്യമായിട്ടാണ് തീരുമാനിച്ചത്.

അഞ്ചിടത്ത് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് കുറഞ്ഞത് അഞ്ചിടത്തെങ്കിലും ഭരണം തീരുമാനിക്കുന്ന സാഹചര്യമുണ്ടാവും. രണ്ട് ഭരണസമിതികള്‍ കശ്മീരിലും മൂന്നെണ്ണം ജമ്മുവിലാണ് ഈ സാധ്യത നിലനില്‍ക്കുന്നത്. അപ്നി പാര്‍ട്ടിക്കും വലിയ സാധ്യതയുണ്ട്. ശ്രീനഗര്‍, റീയാസി, പൂഞ്ച് എന്നീ ജില്ലകളില്‍ കോണ്‍ഗ്രസ് ഗുപ്കര്‍ സഖ്യത്തെ ഭരണസമിതിയുണ്ടാക്കാന്‍ സഹായിക്കും. ബാരമുള്ള, ഷോപ്പിയാന്‍, രജൗരി, കിഷ്ത്വര്‍, രംഭാന്‍ എന്നീ ജില്ലകളില്‍ ചെറിയ ലീഡാണ് ഗുപ്കര്‍ സഖ്യത്തിനുള്ളത്. 11 സീറ്റുള്ള കോണ്‍ഗ്രസ് ഇവിടെ ഗെയിം ചേഞ്ചറാവും.

കോണ്‍ഗ്രസ് സഹായം ഇങ്ങനെ
ബരാമുള്ളയിലും ഷോപ്പിയാനിലും അടക്കം മൂന്ന് ജില്ലകളില്‍ ഭൂരിപക്ഷത്തില്‍ നിന്ന് രണ്ട് സീറ്റ് കുറവാണ് ഗുപ്കര്‍ സഖ്യത്തിനുള്ളത്. ഇവിടെ കോണ്‍ഗ്രസിന്റെ സീറ്റ് ഉണ്ടെങ്കില്‍ അനായാസം അധികാരം നേടാന്‍ ഗുപ്കര്‍ സഖ്യത്തിന് സാധിക്കും. അനന്ത്നാഗില്‍ 14 സീറ്റില്‍ ഒമ്പതും ഗുപ്കര്‍ സഖ്യത്തിനുണ്ട്. ബന്ദിപോര, ബുദ്ഗാം, ഗന്ധേര്‍ബാല്‍, കുപ്വാര, പുല്‍വാമ, കുല്‍ഗാം എന്നിവിടങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഗുപ്കര്‍ സഖ്യം അധികാരം നേടും. അതായത് പതിനഞ്ചില്‍ ഏഴ് ഭരണസമിതികളിലും ഗുപ്കര്‍ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

അഞ്ച് ജില്ലകളിലെ സഹായം
ബരാമുള്ളയില്‍ ഗുപ്കര്‍ സഖ്യത്തിന് ഏഴ് സീറ്റാണ് ഉള്ളത്. ഇവിടെ എട്ട് സീറ്റ് നേടിയാല്‍ ഗുപ്കര്‍ സഖ്യത്തിന് ഭൂരിപക്ഷം നേടാം. കോണ്‍ഗ്രസിന് ഇവിടെ രണ്ട് സീറ്റുണ്ട്. ഷോപ്പിയാനില്‍ ഏഴ് സീറ്റാണ് സഖ്യത്തിന് ഉള്ളത്. കോണ്‍ഗ്രസിന്റെ ഒരു സീറ്റ് ലഭിച്ചാല്ഇവര്ക്ക് ഭരണം പിടിക്കാം. രജൗരിയില്‍ ഗുപ്കര്‍ സഖ്യത്തിന് ആറ് സീറ്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ മൂന്ന് സീറ്റുള്ള കോണ്‍ഗ്രസിന് സഖ്യത്തെ അധികാരത്തിലെത്തിക്കാനാവും. കിഷ്ത്വറിലും ആറ് സീറ്റുള്ള സഖ്യത്തിന് മൂന്ന് സീറ്റുള്ള കോണ്‍ഗ്രസിന്റെ സഹായം വേണം. രംബാനില്‍ ആറ് സീറ്റില്‍ സഖ്യമൊതുങ്ങി. എന്നാല്‍ രണ്ട് സീറ്റുള്ള കോണ്‍ഗ്രസ് രക്ഷകനാകും.

സ്വതന്ത്രരും സഹായിക്കും
സ്വതന്ത്രരും ഇക്കൂട്ടത്തില്‍ നിര്‍ണായകമാണ്. 51 പേര് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 20 ജില്ലകളിലായിട്ടാണ് ഇത്. ശ്രീനഗറിലും പൂഞ്ചിലും ഇവര്‍ ഭരണസമിതിയുണ്ടാക്കാന്‍ സഹായിക്കും. അപ്നി പാര്‍ട്ടിക്കൊപ്പം ഏഴ് സ്വതന്ത്രര്‍ നില്ക്കും. അപ്നി പാര്‍ട്ടി അധ്യക്ഷന്‍ അല്‍ത്താഫ് ബുഖാരി ചെയര്മാന് പദവിയാണ് സ്വതന്ത്രര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പൂഞ്ചില്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് ഭരണസമിതിയുണ്ടാക്കും. ഇവിടെ നാല് സീറ്റ് കോണ്‍ഗ്രസിനുണ്ട്. സ്വതന്ത്രര്‍ എട്ട് പേരുണ്ട്. ബിജെപി ഇവിടെ വട്ടപൂജ്യമാണ്.
-
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
'കൊട്ടാരക്കര നാട്ടിൽ നിന്ന് അഖിൽ കോട്ടാത്തല രക്ഷപെട്ടില്ല; തൃക്കാക്കര ചേർത്ത് പിടിച്ചു', സ്ഥാനാർത്ഥിയായി അഖിൽ -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
എല്ലാ മുന്നണികളിലും കലാപക്കൊടി; വിട്ടുവീഴ്ചയില്ലാതെ അസംതൃപ്തർ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
ബംഗാളിൽ 'സുവേന്ദു vs മമത'; ബിജെപിയുടെ ആദ്യ പട്ടികയിൽ തീപാറും പോരാട്ടം!











Click it and Unblock the Notifications