കോണ്‍ഗ്രസിന് 48 സീറ്റ് കിട്ടും; ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കുമെന്ന് ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: വോട്ടെണ്ണല്‍ പുരോഗമിക്കവെ ഉത്തരാഖണ്ഡില്‍ ഭരണം പിടിക്കുമെന്ന അവകാശ വാദവുമായി കോണ്‍ഗ്രസ്. 70 അംഗ നിയമസഭയില്‍ 48 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് പറഞ്ഞു. എനിക്ക് ആത്മവിശ്വാസമുണ്ട്. മൂന്ന് മണിക്കൂറിനകം എല്ലാം വ്യക്തമാകും. ജനങ്ങളില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും റാവത്ത് പറഞ്ഞു. ഉത്തരാഖണ്ഡില്‍ തൂക്കുസഭയാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. സ്വതന്ത്രരും ചെറുപാര്‍ട്ടികളും നിര്‍ണായക ശക്തിയാകുമെന്നാണ് കരുതുന്നത്. 36 സീറ്റ് നേടുന്ന പാര്‍ട്ടിക്ക് ഉത്തരാഖണ്ഡില്‍ ഭരണം നടത്താന്‍ സാധിക്കും. 2017ല്‍ 50 ലധികം സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്.

അതേസമയം, ഉത്തരാഖണ്ഡില്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത് എന്ന് വ്യക്തമാകുന്നു. ബിജെപി 22 സീറ്റിലും കോണ്‍ഗ്രസ് 20 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എഎപിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ എണ്ണയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി.
തൂക്കുസഭ വരുമെന്ന പ്രവചനമുള്ളതിനാല്‍ കോണ്‍ഗ്രസ് ശക്തമായ ഒരുക്കം നടത്തിയിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇവിടേക്ക് ഹൈക്കമാന്റ് നിയോഗിച്ചിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാര്‍ഥികളുമായി റായ്പൂരിലേക്ക് പോകാന്‍ ഹെലികോപ്റ്ററും വിമാനവും കോണ്‍ഗ്രസ് ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. ബിജെപി ക്യാമ്പ് അംഗങ്ങളെ സമീപിക്കുന്നത് ഒഴിവാക്കാനാണിത്.












Click it and Unblock the Notifications