ഇന്‍ഡോറില്‍ പകരക്കാരനെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ശ്രമം; ഹര്‍ജി തള്ളി ഹൈക്കോടതി
ന്യൂഡല്‍ഹി; കോണ്‍ഗ്രസ് വലിയ പ്രതിസന്ധികളെ തുടര്‍ച്ചയായി നേരിട്ട് കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും പിന്‍വാങ്ങി കൊണ്ടിരിക്കുകയാണ്. അതും അവസാന തിയതിയുടെ അന്നാണ് പലരും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നത്. ഇത് ബിജെപിക്കും സൗകര്യമായി മാറുന്നുണ്ട്. നേരത്തെ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സീറ്റില്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിട്ടിരുന്നു.
ഇവിടെ സ്ഥാനാര്‍ത്ഥി പിന്‍വാങ്ങിയിരുന്നു. അവസാന നിമിഷമായിരുന്നു ഇത് സംഭവിച്ചത്. ഇതോടെ കോണ്‍ഗ്രസ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവിടെ പകരം വന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇത് കോടതി തള്ളിയിരിക്കുകയാണ്.

ഇന്‍ഡോറില്‍ കോണ്‍ഗ്രസ് പകരക്കാരനായി വെച്ച സ്റ്റാനാര്‍ഥിയായിരുന്നു മോട്ടി സിംഗ്. തന്നെ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മോട്ടി സിംഗ് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇത് ഗൗരവത്തിലെടുത്തില്ല. സ്ഥാനാര്‍ത്ഥി പിന്‍മാറിയ കാര്യങ്ങള്‍ എല്ലാം കോടതിയെ ബോധിപ്പിച്ചെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.
ഇതോടെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാമെന്നുള്ള ആഗ്രഹത്തിന് കൂടിയാണ് തിരിച്ചടി നേരിട്ടത്. നേരത്തെ കോണ്‍ഗ്രസിന്റെ അക്ഷയ് കാന്തി ഭാമാണ് ഇന്‍ഡോറിലെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ സ്ഥാനാര്‍ത്ഥികളേ ഇല്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഒടുവില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അത് ഒരിക്കലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരും പരിഗണിച്ചിരുന്നില്ല.
ഏപ്രില്‍ 30ന് തന്നെ ഹൈക്കോടതി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ അപ്പീല്‍ തള്ളിയിരുന്നു. എന്നാല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീലിന് യാതൊരു മെറിറ്റുമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മോട്ടി സിംഗിന്റെ നാമനിര്‍ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതാണ്. എന്നാല്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെ മോട്ടി സിംഗ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇന്‍ഡോറില്‍ മെയ് പതിമൂന്നിനാണ് തിരഞ്ഞെടുപ്പ്. നാലാം ഘട്ടം തിരഞ്ഞെടുപ്പിലാണിത്. ബിജെപി ശങ്കര്‍ ലാല്‍ വാനിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.
എട്ട് ലക്ഷം വോട്ടിനെങ്കിലും ഇവിടെ ജയിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. അതേസമയം നോട്ടയ്ക്ക് കുത്താനാണ് കോണ്‍ഗ്രസ് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസിന്റെ പങ്കജ് സംഗ്വിയെ 5.48 ലക്ഷം വോട്ടിനാണ് ലാല്‍വാനി പരാജയപ്പെടുത്തി.












Click it and Unblock the Notifications