'സച്ചിൻ പൈലറ്റിനെ പോലൊരു മുഖ്യമന്ത്രി വേണം'; ഭാരത് ജോഡോയിൽ സച്ചിൻ അനുകൂല മുദ്രാവാക്യവുമായി പ്രവർത്തകർ
ജയ്പൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ സച്ചിൻ അനുകൂല മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ. ദൗസയിൽ യാത്ര എത്തിയപ്പോഴായിരുന്നു സച്ചിന് വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം അതിരൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തിയിരിക്കുന്നത്.
സച്ചിന് വേണ്ടി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. 'നമ്മുടെ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണം? സച്ചിൻ പൈലറ്റിനെപ്പോലെ', എന്നാണ് പ്രവർത്തകർ വിളിച്ച് പറയുന്നത്. സച്ചിൻ സിന്ദാബാദ് എന്നും പ്രവർത്തകർ വിളിക്കുന്നുണ്ട്.

സച്ചിൻ ചതിയനാണെന്ന ഗെഹ്ലോട്ടിന്റെ പരാമർശമായിരുന്നു അടുത്തിടെ പാർട്ടിയിൽ തമ്മിലടി രൂക്ഷമാക്കിയത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാൻ സാധിക്കില്ലെന്നും പൈലറ്റ് ചതിയൻ ആണെന്നുമായിരുന്നു ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെഹ്ലോട്ട് പറഞ്ഞത്. രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബി ജെ പി ക്യാമ്പിൽ നിന്നും സച്ചിൻ പൈലറ്റ് പക്ഷത്തെ എം എൽ എമാർക്ക് പണം ലഭിച്ചെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.

ഇതോടെ ഗെഹ്ലോട്ടിന് മറുപടിയുമായി സച്ചിനുമെത്തി. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സച്ചിൻ നേതൃത്വത്തോടെ് ആവശ്യപ്പെട്ടിരുന്നു. തർക്കം മുറുകിയതോടെ ദേശീയ നേതൃത്വം ഇടപെടുകയും ഇരുനേതാക്കളോടും തർക്കങ്ങൾ ഇല്ലാതെ മുന്നോട്ട് പോകാനും നേതൃത്വം നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും യോജിച്ച് പോകുമെന്നും തങ്ങൾ തന്നെ പ്രശ്നങ്ങൾ ഇല്ലെന്നും മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്കിടെ ഇത് സംബന്ധിച്ച മാധ്യമങ്ങളുടോ ചോദ്യത്തിനോട് രാഹുൽ ഗാന്ധിയും സമാനരീതിയിലായിരുന്നു പ്രതികരിച്ചത്. ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ് എന്നും ഇരു നേതാക്കളും തമ്മിൽ യാതൊരു തർക്കവും ഇല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ഭാരത് ജോഡോ യാത്രയില് ഇരു നേതാക്കളും സജീവമായി തന്നെ പങ്കെടുക്കുകയും ചെയ്തിരുന്നു.

അതേസമയം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പൈലറ്റ്-ഗെഹ്ലോട്ട് വടംവലി രാജസ്ഥാനിൽ കോൺഗ്രസിന് വലിയ തലവേദനയാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത തവണ ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ കോൺഗ്രസിനെ നയിക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് സച്ചിൻ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്.രണ്ട് തവണ ഗെഹ്ലോട്ടിന്റെ കീഴിൽ കോൺഗ്രസ് രാജസ്ഥാൻ ഭരണം പിടിച്ചു. പിന്നീട് തുടർച്ചയായി രണ്ട് തവണ കോൺഗ്രസ് പരാജയം രുചിച്ചു. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റ് തീരുമാനത്തെ ഞങ്ങൾ അംഗീകരിച്ചു. ഇത്തവണ തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം', എന്നായിരുന്നു സച്ചിൻ പറഞ്ഞത്.

ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും സച്ചിൻ ദേശീയ നേതൃത്വത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. എന്നാൽ സച്ചിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിൽ തന്നെയാണഅ ഗെഹ്ലോട്ട്. സംസ്ഥാനത്തെ പകുതിയിൽ അധികം എം എൽ എമാരുടെ പിന്തുണയും തനിക്കാണെന്നും ഗെഹ്ലോട്ട് അവകാശപ്പെടുന്നുണ്ട്. സച്ചിന് പകരം മറ്റേത് നേതാവിനേയും മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാന്റ് തീരുമാനിച്ചാൽ താൻ അംഗീകരിക്കുമെന്നാണ് ഗെഹ്ലോട്ട് പറയുന്നത്. അതേസമയം രാഹുലിന്റേയും പ്രിയങ്കയുടേയും പിന്തുണ സച്ചിനാണെന്നാണ് സൂചന. ഹൈക്കമാന്റ് നേതൃത്വം സച്ചിനെ പിന്തുണച്ചാൽ രാജസ്ഥാനിൽ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത് മുതലെടുത്ത് അധികാരം പിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബി ജെ പി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications