കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസുകാര്‍ തകര്‍ത്തു; ജയിലിലെ മണ്ണെടുത്ത് ഹിന്ദു മഹാസഭ

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദു സേന സ്ഥാപിച്ച ഗാന്ധി ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗോഡ്‌സെയെ തൂക്കിലേറ്റിയ വാര്‍ഷികത്തിലാണ് ഹിന്ദു സേന ഇത് സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി തകര്‍ക്കുകയായിരുന്നു. പ്രതിഷേധവുമായി ഹിന്ദു സേനയും ചില തീവ്ര സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജാംനഗര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ദിഗുബ ജഡേജയുടെ നേതൃത്വത്തിലെത്തിയവരാണ് പ്രതിമ തകര്‍ത്തത്. സ്തൂപത്തില്‍ പുതച്ചിരുന്ന കാവിത്തുണിയും ഇവര്‍ നശിപ്പിച്ചു.

x

കഴിഞ്ഞ ആഗസ്റ്റിലാണ് ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്ന് ഗുജറാത്തിലെ ഹിന്ദു സേന പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക ഭരണകൂടം ഇതിന് സ്ഥലം അനുവദിച്ചില്ല. തുടര്‍ന്ന് പ്രതിമ സ്ഥാപിക്കല്‍ നീണ്ടുപോകുകയായിരുന്നു. പിന്നീട് പ്രദേശത്തെ ഹനുമാന്‍ ആശ്രമത്തിനോട് ചേര്‍ന്നാണ് പ്രതിമ സ്ഥാപിച്ചത്. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായത്. അതേസമയം, ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനത്തില്‍ ഹിന്ദു മഹാസഭ വിവിധ അനുസ്മരണ പരിപാടികള്‍ നടത്തിയിരുന്നു.

സൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരംസൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ച കൊന്ന വ്യക്തിയാണ് ഗോഡ്‌സെ. ഇയാളെ 1949ല്‍ തൂക്കിലേറ്റുകയായിരുന്നു. ഹരിനായനിയെല അംബാല സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. ഇവിടെ നിന്നുള്ള മണ്ണ് ഹിന്ദുമഹാസഭ ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഗോഡ്‌സെയുടെ പ്രതിമ നിര്‍മിക്കുമെന്നാണ് അവരുടെ പുതിയ പ്രഖ്യാപനം. ഗോഡ്‌സെക്കൊപ്പം നാരായണ്‍ ആപ്‌തെയുടെ പ്രതിമയും സ്ഥാപിക്കുമെന്നാണ് ഹിന്ദു മഹാസഭ അറിയിച്ചിട്ടുള്ളത്. രണ്ടുപേരെയും തൂക്കിലേറ്റിയ ജയിലില്‍ നിന്നുള്ള മണ്ണ് ഞങ്ങള്‍ കഴിഞ്ഞാഴ്ച ശേഖരിച്ചു. ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസ് പരിസരത്താണ് പ്രതിമ സ്ഥാപിക്കുകയെന്നും സംഘടനയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജയ്‌വീര്‍ ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
സംഘികളുടെ വിരട്ട് വക വെക്കാതെ മയിലിനെ വറക്കാൻ ഫിറോസ് ചുട്ടിപ്പാറ..

English summary
Congress Workers Vandalized Nathuram Godse Statue in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X