കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധ്യക്ഷന്‍ എപ്പോഴുണ്ടാകും... ആരായിരിക്കും, സുര്‍ജേവാലയുടെ മറുപടി ഇങ്ങനെ!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ കത്തിപ്പടരുകയാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുക എന്നതില്‍ പോലും കാര്യമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനമൊഴിഞ്ഞതോടെ പലരും ആ സ്ഥാനം ഏറ്റെടുക്കാന്‍ മടിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പോലും രാഹുലിന്റെ അഭാവത്തില്‍ അധ്യക്ഷ സ്ഥാനം നേടാന്‍ ആഗ്രഹിക്കുന്നില്ല. യുവനേതാക്കളില്‍ ചിലര്‍ക്ക് മാത്രമാണ് കുറച്ചെങ്കിലും അധ്യക്ഷ സ്ഥാനത്തിന് ആഗ്രഹമുള്ളത്.

1

എന്നാല്‍ പാര്‍ലമെന്റ് സെഷന്‍ അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി ചേരുമെന്ന് അറിയിച്ചിരിക്കുകയാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല. ഇതോടെ ദിവസങ്ങള്‍ക്കുള്ളില്‍ അധ്യക്ഷനെ കണ്ടെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന റൗണ്ടില്‍ പ്രിയങ്ക ഗാന്ധിയുടെ പേരാണ് ഉള്ളത്. എന്നാല്‍ തന്റെ പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് നേതൃത്വത്തിനോട് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം പ്രിയങ്കയുടെ നിര്‍ദേശങ്ങള്‍ വന്നതോടെ കോണ്‍ഗ്രസില്‍ ചെറിയൊരു ആശങ്കയും ആരംഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അധ്യക്ഷനെ കണ്ടെത്തുന്ന കാര്യം ചിലപ്പോള്‍ ഇനി വൈകാനും സാധ്യതയുണ്ട്. ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, എന്നിവരാണ് പാര്‍ട്ടിയിലെ അറിയപ്പെടുന്ന യുവനേതാക്കള്‍. ജിതിന്‍ പ്രസാദയും ഇക്കൂട്ടത്തിലുണ്ട്. യുവനേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യവും. എന്നാല്‍ ഇവര്‍ ഇതുവരെ അധ്യക്ഷ സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം പാര്‍ലമെന്റ് സെഷന് ശേഷം വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചത് എല്ലാ തിരക്കുകള്‍ അവസാനിക്കട്ടെയെന്ന് കരുതിയാണ്. രാഹുല്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പങ്കെടുക്കുകയും, പുതിയ അധ്യക്ഷന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ഇതുവരെ കൃത്യമായ തീയ്യതി വര്‍ക്കിംഗ് കമ്മിറ്റിക്കായി തീരുമാനിച്ചിട്ടില്ലെന്ന് സുര്‍ജേവാല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാരുമായും നേതാക്കളുമായും സുര്‍ജേവാല ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി 75ാം പിറന്നാള്‍ ദിനാഘോഷങ്ങളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അജണ്ട.

ദില്ലിയിലേക്ക് കോണ്‍ഗ്രസ് മിഷന്‍... സംസ്ഥാന അധ്യക്ഷനായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയേക്കും!!ദില്ലിയിലേക്ക് കോണ്‍ഗ്രസ് മിഷന്‍... സംസ്ഥാന അധ്യക്ഷനായി ശത്രുഘ്‌നന്‍ സിന്‍ഹ എത്തിയേക്കും!!

English summary
congress working committee after parliament session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X