Get Updates
Get notified of breaking news, exclusive insights, and must-see stories!

യാതൊരു സുരക്ഷയുമില്ല, പ്രോട്ടോക്കോള്‍ കാറ്റില്‍ പറത്തി; ഭാരത് ജോഡോ യാത്രക്കെതിരെ കേന്ദ്ര മന്ത്രി

ദില്ലി: കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. യാതൊരു ഉത്തരവാദിത്തവും അവര്‍ ഈ സമയത്ത് കാണിക്കുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ എല്ലാ ലംഘിച്ചാണ് അവര്‍ യാത്ര നടത്തുന്നത്. രാജ്യത്ത് കൊവിഡ് ഭീതി വന്നിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തുകയാണ്.

രാഹുല്‍ ഗാന്ധി കൊവിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറായോ എന്ന് അനുരാഗ് താക്കൂര്‍ ചോദിച്ചു. രാഹുലിനൊപ്പം യാത്രയുടെ ഭാഗമായ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് രാഹുല്‍ കൊവിഡ് ടെസ്റ്റ് നടത്താത്തതെന്നും അനുരാഗ് ചോദിച്ചു.

1

കൊവിഡ് കേസുകള്‍ ചൈനയിലും ജപ്പാനിലും വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ വലിയ ക്യൂ തന്നെയാണ് കാണാന്‍ കഴിയുന്നത്. ധാരാളം പേര്‍ മരിക്കുന്നുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും, രാജ്യ താല്‍പര്യം കോണ്‍ഗ്രസ് കണക്കിലെടുക്കുന്നതേയില്ല. ഒരു കുടുംബത്തിനെ കുറിച്ച് മാത്രമാണ് നിങ്ങള്‍ ചിന്തിക്കുന്നത്.

കോണ്‍ഗ്രസ് അവരുടെ ഈ മനോഭാവം എപ്പോഴും പ്രകടിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മന്ത്രി കുറ്രപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ രാജ്യത്തെ തകര്‍ക്കാന്‍ നടക്കുന്ന തുക്‌ഡെ തുക്‌ഡെ ഗ്യാങും ഒപ്പം നടക്കുന്നുണ്ടെന്ന് അനുരാഗ് താക്കൂര്‍ ആരോപിച്ചു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

യാത്രയ്‌ക്കൊപ്പം സഞ്ചരിക്കുന്നവര്‍ രാജ്യത്തെ പല കഷ്ണങ്ങളായി മാറ്റണമെന്ന് ആഗ്രഹിക്കുന്ന സംഘത്തില്‍ വരുന്നവരാണ്. രാജ്യത്തെ വിഘടിക്കാന്‍ നടക്കുന്ന ആളുകള്‍ എങ്ങനെയാണ് ഒന്നിപ്പിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിക്കുകയെന്നും മന്ത്രി ചോദിക്കുന്നു. വിദ്വേഷത്തിന്റെ വിത്ത് പാകുന്നവര്‍ എങ്ങനെയാണ്, സ്‌നേഹത്തിന്റെ സന്ദേശം പരത്താന്‍ സാധിക്കുകയെന്നും അനുരാഗ് താക്കൂര്‍ ചോദിച്ചു.

കൊറോണവൈറസ് രാജ്യത്ത് ആദ്യമെത്തിയപ്പോള്‍ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും, വാക്‌സിനുകളുടെയും മികവിനെ കുറിച്ച് അവര്‍ സംശയങ്ങള്‍ ഉന്നയിച്ചുവെന്നും താക്കൂര്‍ കുറ്റപ്പെടുത്തി.

കൊവിഡ് പ്രോട്ടോക്കോള്‍ കൊവിഡിന്റെ ആരംഭത്തില്‍ തന്നെ ലംഘിച്ചവരാണ് കോണ്‍ഗ്രസുകാര്‍. അവരാണ് വ്യാജ വിവരങ്ങള്‍ പടര്‍ത്തിയത്. നിരവധി പേരുടെ ജീവനെടുത്തത് അതാണ്. വീണ്ടും ലോകവും, രാജ്യവും കൊവിഡിനെ നേരിടുമ്പോള്‍, കോണ്‍ഗ്രസ് അവരുടെ ഉത്തരവാദിത്തം മറന്ന് പെരുമാറുകയാണ്. അവര്‍ അഴിമതിക്കാരെയും, ഗാന്ധി കുടുംബത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നവരെയുമാണ് ഒന്നിപ്പിക്കുന്നതെന്നും താക്കൂര്‍ പറഞ്ഞു.

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന പ്രതികരണം കണ്ടിട്ട് അനുരാഗ് താക്കൂര്‍ മുമ്പ് പറഞ്ഞത് പോലെ ഗോലി മാരോ എന്ന് ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് പി ചിദംബരം തിരിച്ചടിച്ചു. അദ്ദേഹം വലിയ മന്ത്രിയാണ്. ഞങ്ങള്‍ ചെറിയ ആളുകളാണെന്നും ചിദംബരം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+