Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ക്യാമ്പിന് ചാഞ്ചാട്ടം... അഞ്ച് പേര്‍ വിമതരാവും, സോണിയ വന്നതോടെ ദുര്‍ബലരാവുന്നു!!

ദില്ലി: കോണ്‍ഗ്രസില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ഇടയുന്നു. നേരത്തെ ജോതിരാദിത്യ സിന്ധ്യ തുടക്കമിട്ട പാത മറ്റുള്ളവരും ഏറ്റെടുക്കുന്നു എന്നാണ് സൂചന. പ്രധാനമായും രാഹുല്‍ ഗാന്ധിയുടെ ക്യാമ്പിലുള്ളവരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇവര്‍ കോണ്‍ഗ്രസില്‍ യാതൊരു സ്ഥാനവും ഇല്ലാതെ ഒതുങ്ങി പോകുമെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായിട്ടാണ് സൂചന.

കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ കൂടി ബാധിക്കുന്നതാണ് യുവനേതാക്കളുടെ ഭീഷണി. മഹാരാഷ്ട്ര അടക്കമുള്ള നിര്‍ണായക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. അതേസമയം രണ്ട് വിഭാഗത്തെയും സമാധാനിപ്പിക്കുന്നതിനായി സോണിയ നടത്തിയ ശ്രമങ്ങള്‍ സ്വീകാര്യമല്ലെന്നും ഇവര്‍ പറയുന്നു. ഇതോടെ സീനിയര്‍ ജൂനിയര്‍ വ്യത്യാസം പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്.

രാഹുല്‍ ക്യാമ്പ്

രാഹുല്‍ ക്യാമ്പ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ ഒന്നും ചെയ്യാനാവാത്തവരുടെ ഗ്രൂപ്പായി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്ന വിഭാഗം മാറിയിരിക്കുകയാണ്. രാഹുല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെയാണ് ഈ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. രാഹുലിന് പാര്‍ട്ടിയില്‍ പ്രതാപമില്ലാതായെന്നാണ് ഇവര്‍ പറയുന്നത്. കമല്‍നാഥും ദിഗ്വിജയ് സിംഗും അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ വല്ലാതെ ശക്തിപ്പെട്ടത് തങ്ങളുടെ പ്രവര്‍ത്തന രീതിയെയും രാഷ്ട്രീയ ഭാവിയെയും വരെ ഇല്ലാതാക്കുന്നുവെന്നാണ് ആരോപണം.

അഞ്ച് പേര്‍ വിമതരാവും

അഞ്ച് പേര്‍ വിമതരാവും

കര്‍ണാടകത്തില്‍ അപ്രതീക്ഷിതമായി നേതാക്കള്‍ പാര്‍ട്ടി വിട്ടത് പോലെ ദേശീയ തലത്തില്‍ പ്രമുഖരായ അഞ്ച് പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഇവര്‍ക്കൊപ്പം വലിയൊരു നേതാക്കള്‍ തന്നെ പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റ്, മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ്, ദീപേന്ദര്‍ ഹൂഡ, ജോതിരാദിത്യ സിന്ധ്യ എന്നിവരാണ് പാര്‍ട്ടി വിടാന്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം മാത്രം ഈ തീരുമാനമുണ്ടാകൂ എന്നാണ് സൂചന.

മുംബൈയിലെ പ്രതിസന്ധി

മുംബൈയിലെ പ്രതിസന്ധി

മുംബൈയില്‍ സംസ്ഥാന അധ്യക്ഷന്‍ മിലിന്ദ് ദേവ്‌റ പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തോല്‍വി ഉറപ്പാണെന്ന് അദ്ദേഹം പറയുന്നു. മുംബൈ സൗത്ത് മണ്ഡലത്തില്‍ തന്റെ തോല്‍വിക്ക് പിന്നില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണെന്ന് അദ്ദേത്തിനറിയാം. ബിജെപി അദ്ദേഹത്തിന് നല്ലൊരു ഓഫര്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. മിക്കവാറും പാര്‍ട്ടിയില്‍ പദവിയും അദ്ദേഹത്തിന് മന്ത്രിസ്ഥാനവും നല്‍കിയേക്കും.

കശ്മീരിലെ പിന്തുണ

കശ്മീരിലെ പിന്തുണ

ജോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ് എന്നിവര്‍ കശ്മീര്‍ വിഷയത്തിലെടുത്ത നിലപാടുകള്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ജിതിന്‍ പ്രസാദ് രാഹുലിന്റെ നിലപാടില്‍ കടുത്ത നിരാശയിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുലിനൊപ്പം ജിതിന്‍ പ്രസാദ് ഒരു കാര്‍ യാത്ര നടത്തിയിരുന്നുവെന്നും, അതിനെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിയില്‍ ഇപ്പോഴും തുടരുന്നതെന്നുമാണ് സൂചന. എന്നാല്‍ രാഹുല്‍ സ്ഥാനമൊഴിഞ്ഞതോടെ ഇത് അവസാനിച്ചിരിക്കുകയാണ്. സോണിയക്ക് ഇപ്പോഴും ഇവരുമായി അടുത്ത് ഇടപഴകാനായിട്ടില്ല.

സിന്ധ്യയും പൈലറ്റും

സിന്ധ്യയും പൈലറ്റും

സിന്ധ്യയാണ് വിമത നീക്കം ആദ്യം തുടങ്ങിയത്. ദിഗ്വിജയ് സിംഗ് വല്ലാതെ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സിന്ധ്യയെ നിരാശനാക്കിയിരിക്കുകയാണ.് അത് തിരിച്ചുപിടിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ ബിജെപി നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. അതേസമയം സച്ചിന്‍ പൈലറ്റ് ഇതില്‍ അപ്രതീക്ഷിതമായി എത്തിയതയാണ്. നിലവിലെ പ്രതിസന്ധിയില്‍ അദ്ദേഹം പാര്‍ട്ടിയുമായി അകലുകയും, എല്ലാ കാര്യത്തിലും നിശബ്ദത പാലിക്കുകയാണ്. ബിജെപി അദ്ദേഹത്തെ സമീപിച്ചെങ്കിലും താല്‍പര്യമില്ലെന്നാണഅ അറിയിച്ചത്. ബിജെപിയുടെ സംസ്ഥാന രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്നാണ് സച്ചിന്‍ പൈലറ്റിന്റെ വിലയിരുത്തല്‍.

പുതിയ പാര്‍ട്ടി

പുതിയ പാര്‍ട്ടി

സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നത്. ഇതേ വഴി തന്നെയാണ് സിന്ധ്യയുടെ മുന്നിലുള്ളത്. ഇനി മുന്നിലുള്ള നിയമസഭാ തിരഞ്ഞെടുപ്പ് കൂടി കോണ്‍ഗ്രസ് തോറ്റാല്‍ പൈലറ്റ് പാര്‍ട്ടി വിടുമെന്ന് ഉറപ്പാണ.് അതേസമയം ദീപേന്ദര്‍ ഹൂഡ ബിജെപിയുമായി ചര്‍ച്ച നടത്തിയെങ്കിലും, അടുത്തിടെ ഹൂഡ കുടുംബത്തിന് തന്നെ ഭരണം ലഭിച്ചത് തല്‍ക്കാലത്തേക്ക് പ്രതിസന്ധി ഇല്ലാതാക്കിയിരിക്കുകയാണ്. പക്ഷേ ഇവരെ പിടിച്ച് നിര്‍ത്താന്‍ രാഹുലിന് മാത്രമേ സാധിക്കൂ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+