ഡിക്രാപിയോക്കൊപ്പം ഹോളിവുഡ് ചിത്രം, ജാക്വിലിന്‍ കെണിയില്‍ വീണത് ഇങ്ങനെ, ഓഫറുകള്‍ പലവിധം
മുംബൈ: സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വീണത് വന്‍ ഓഫറുകള്‍ നല്‍കിയതിനാല്‍. ബോളിവുഡ് സിനിമകളില്‍ അധികം ഓഫറുകള്‍ ലഭിക്കാത്ത ജാക്വിലിന്‍ ശരിക്കും സുകേഷിന്റെ വലിയ വീഴുകയായിരുന്നു. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഓഫറുകളാണ് നടിക്ക് സുകേഷ് നല്‍കിയത്.
ഛത്തീസ്ഗഡില്‍ ബിജെപി തരിപ്പണം, 174 സീറ്റ് നേടി കോണ്‍ഗ്രസ് കുതിപ്പ്, വീണ്ടും ബാഗല് മാജിക്ക്
ജാക്വിലിന് ബോളിവുഡില്‍ ദുര്‍ബലയാണെന്ന് തിരിച്ചറിഞ്ഞാണ് സുകേഷ് എല്ലാ നീക്കങ്ങളും നടത്തിയത്. ഇഡി വെളിപ്പെടുത്തിയ കാര്യങ്ങള്‍ കേട്ട് ബോളിവുഡ് സിനിമാ ലോകം പോലും അമ്പരന്നിരിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സുകേഷ് ചെയ്തിരുന്നത്. എ ലിസ്റ്റിലുള്ള മുന്‍നിര നടിമാരെ പലരെയും സുകേഷ് ലക്ഷ്യമിട്ടിരുന്നു. ജാക്വിലിന്‍ മാത്രമല്ല വീണതെന്നാണ് സൂചന.

500 കോടിയുടെ സൂപ്പര്‍ ഹീറോ പ്രൊജക്ടാണ് ജാക്വിലിനായി സുകേഷ് ഓഫര്‍ ചെയ്തത്. ഇത് മൂന്ന് ഭാഗങ്ങളായി എടുക്കാന്‍ വെച്ചിരുന്ന ചിത്രമായിരുന്നു. ഇത് ജാക്വിലിനുമായി അടുക്കാന്‍ സുകേഷ് ഉപയോഗിച്ച തന്ത്രമായിരുന്നു. അതിലും എത്രയോ കൂടുതലാണ് സുകേഷിന്റെ തട്ടിപ്പെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു. സുകേഷുമായി ഡിന്നര്‍ സല്‍ക്കാരത്തിലും ജാക്വിലിന്‍ പങ്കെടുത്തിരുന്നു. ഇതില്‍ വെച്ചാണ് ഹോളിവുഡ് ചിത്രം സുകേഷ് ഓഫര്‍ ചെയ്തു. അതും ഹോളിവുഡിലെ സൂപ്പര്‍ താരത്തിനൊപ്പം ചിത്രം ചെയ്യാനുള്ള അവസരം നല്‍കാമെന്നുമാണ് അറിയിച്ചിരുന്നത്. തന്റെ ആളുകള്‍ ഈ സൂപ്പര്‍ താരവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ഉടന്‍ തന്നെ ആ താരം ചിത്രത്തിന്റെ ഭാഗമാകുമെന്നും സുകേഷ് ജാക്വിലിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

തന്റെ ടീം വൈകാതെ തന്നെ ജാക്വിലിനെ കാണുമെന്ന് സുകേഷ് ജാക്വിലിനോട് പറഞ്ഞു. ഒപ്പം ഹോളിവുഡിലെ ആ സൂപ്പര്‍ താരം ആരാണെന്നും വെളിപ്പെടുത്തി. ടൈറ്റാനിക് താരം ലിയനാര്‍ഡോ ഡിക്രാപിയോയുടെ നായികയായി അഭിനയിക്കാമെന്നായിരുന്നു ഓഫര്‍. വളരെ കാഷ്യലായിട്ടായിരുന്നു ഇക്കാര്യം സുകേഷ് ഓഫര്‍ ചെയ്തത്. തുടര്‍ച്ചയായി ബോളിവുഡിലെ തന്റെ ബന്ധങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു സുകേഷ് ജാക്വിലിനെ വീഴ്ത്തിയത്. അത് മാത്രമല്ല തനിക്ക് ഹോളിവിഡിലെ സെലിബ്രിറ്റികളെ നന്നായി പരിചയമുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ലോസ് ആഞ്ചല്‍സിലും ന്യൂയോര്‍ക്കിലും പലതവണ പോയിട്ടുണ്ടെന്നും, അമേരിക്കയിലെ സെലിബ്രിറ്റി മാനേജ്‌മെന്റ് ഏജന്‍സികളുമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും സുകേഷ് നടിയോട് പറഞ്ഞിരുന്നു.

താന്‍ ഒരു വലിയ സൂപ്പര്‍ താരത്തെ വിളിച്ചിരുന്നുവെന്നും, അദ്ദേഹത്തിന്റെ പേര് രഹസ്യമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും ജാക്വിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതു കേട്ട് നടിക്ക് ഇരിക്കപൊറുതിയില്ലായിരുന്നുവെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.ആരാണ് ഈ സൂപ്പര്‍ താരമെന്ന് അറിയാനുള്ള ശ്രമത്തിലായിരുന്നു ജാക്വിലിന്‍. നടിയുടെ അക്ഷമയെ മുതലെടുത്താണ് സുകേഷ് സംസാരിച്ചത്. വൈകാതെ തന്നെ താന്‍ ആ പേര് വെളിപ്പെടുത്തുമെന്നും, നടി അതിനായി കാത്തിരിക്കണമെന്നും സുകേഷ് പറഞ്ഞു. എന്നാല്‍ നിര്‍ബന്ധം തുടര്‍ന്നതോടെ സുകേഷ് ഈ പേര് വെളിപ്പെടുത്തുകയായിരുന്നു. ലിയനാര്‍ഡോ ഡിക്രാപിയോ ആണ് തന്റെ പുതിയ ചിത്രത്തിലെ നായകനെന്നായിരുന്നു വെളിപ്പെടുത്തല്‍.

ജാക്വിലിനോട് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാനായിരുന്നു സുകേഷ് ആവശ്യപ്പെട്ടത്. ആരോടും പറയരുതെന്നും പ്രത്യേകം ആവശ്യപ്പെട്ടു. ലിയോയുടെ മാനേജര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തിയ വിവരവും ജാക്വിലിനോട് സുകേഷ് പറഞ്ഞിരുന്നു. ഡിക്രാപിയോയും താനും സുഹൃത്തുക്കളാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതില്‍ കള്ളമുണ്ടെന്ന് പോലും അന്വേഷിക്കാതെ ജാക്വിലിന്‍ ഇത് വിശ്വസിക്കുകയും, കുരുക്കില്‍ വീഴുകയുമായിരുന്നു. ഇക്കാര്യം പറഞ്ഞ് അധികം വൈകാതെ തന്നെ ലിയനാര്‍ഡോ ഡിക്രാപിയോയുടെ എല്ലാ ചിത്രവും കാണാന്‍ ജാക്വിലിനോട് സുകേഷ് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷം നേരിട്ട് കാണാമെന്നുമായിരുന്നു പറഞ്ഞത്. നിരവധി ചിത്രങ്ങളില്‍ ജാക്വിലിനെ നായികയാക്കാമെന്നും, വെബ് ഷോകളില്‍ നടിയെ ഉള്‍പ്പെടുത്താമെന്നും സുകേഷ് പറഞ്ഞിരുന്നു.

ജാക്വിലിന് ഒരു നിര്‍മാണ കമ്പനിയില്‍ നിന്നെന്ന പേരില്‍ ഒരു ഇമെയിലും ലഭിച്ചിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ എങ്ങനെയെങ്കിലും അഭിനയിക്കാമെന്ന വിശ്വാസത്തിലായിരുന്നു ജാക്വിലിന്‍. അ ടുത്തിടെ വമ്പന്‍ ചിത്രങ്ങളൊന്നും നടിയെ തേടി വന്നിരുന്നില്ല. ഹോളിവുഡ് ചിത്രത്തിനായി തന്നെ സമീപിക്കുമെന്ന് കരുതിയിരിക്കുകയാണ് ജാക്വിലിന്‍. എന്നാല്‍ ഒരു മെയില്‍ പോലും പിന്നീട് വന്നില്ല. എന്നാല്‍ തട്ടിപ്പിന്റെ കാര്യം പുറത്തുവന്നതോടെയാണ് ആ മെയില്‍ തന്നെ തന്നെ വിശ്വസിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് മനസ്സിലായത്. ദക്ഷിണേന്ത്യയില്‍ വമ്പന്‍ കമ്പനി തന്നെയാണെന്നും, സണ്‍ ടിവിയുമായി ബന്ധമുണ്ടെന്നും, ജാക്വിലിനെ തങ്ങള്‍ നിര്‍മിക്കുന്ന ചിത്രങ്ങളിലെ നായികയാക്കാന്‍ ഉദ്ദേശിക്കുന്നതായും ഇയാള്‍ പറഞ്ഞിരുന്നു. ബോളിവുഡില്‍ അവസരം കുറഞ്ഞ് സമ്മര്‍ദത്തിലായിരുന്നു ജാക്വിലിന്റെ നിസ്സഹായതയാണ് സുകേഷ് മുതലെടുത്തത്.
വിവാഹത്തിന് ശേഷം നിരാശ, എല്ലാ ദിവസവും അത് ചെയ്യാനാവില്ലെന്ന് റിതേഷിനോട് പറഞ്ഞെന്ന് ജെനീലിയ