• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജാക്വിലിന് പിന്നാലെ നോറയും കുരുക്കില്‍, സുകേഷിന്റെ ചാറ്റുകള്‍ പുറത്ത്, റേഞ്ച് റോവർ സമ്മാനം

Google Oneindia Malayalam News

മുംബൈ: ബോളിവുഡിലെ കൂടുതല്‍ നടിമാരിലേക്ക് സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകള്‍ വ്യാപിച്ചിരുന്നതായി വിവരങ്ങള്‍. സുകേഷ് പലര്‍ക്കും ഗിഫ്റ്റുകള്‍ അയച്ചിരുന്നുവെന്നും എന്നാല്‍ മുന്‍നിര നടിമാര്‍ അതൊന്നും പ്രോത്സാഹിപ്പിച്ചിരുന്നുമില്ലെന്ന് ഇഡി പറയുന്നു. എന്നാല്‍ സുകേഷ് അറസ്റ്റിലായ ശേഷം നടിമാര്‍ പലരും ഇത്തരത്തില്‍ കിട്ടിയ ഗിഫ്റ്റുകളെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ പല പേരുകള്‍ ഉപയോഗിച്ചിരുന്നത് കൊണ്ട് സുകേഷിനെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് പിന്നാലെ ഇപ്പോള്‍ കുരുക്കിലായിരിക്കുന്നത് നടി നോറ ഫത്തേഹിയാണ്. സുകേഷുമായുള്ള നോറയുടെ ചാറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ആഢംബര കാര്‍ വാങ്ങുന്നതിനെ കുറിച്ചായിരുന്നു ഈ ചാറ്റുകള്‍.

വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍

സുകേഷ് നേരത്തെ ആഢംബര കാര്‍ നോറയ്ക്ക് വാങ്ങി നല്‍കിയിരുന്നു. ഇത് നിനക്ക് ഇഷ്ടമായോ എന്ന് ചാറ്റില്‍ സുകേഷ് ചോദിക്കുന്നുണ്ട്. റേഞ്ച് റോവര്‍ കാറാണ് ഇഷ്ടമായോ എന്ന് ചോദിക്കുന്നത്. വളരെ നല്ല കാര്‍ ആണെന്നും, നടി പറയുന്നുണ്ട്. കൂടുതല്‍ ഓപ്ഷനുകള്‍ ഉണ്ടെന്നും സുകേഷ് പറയുന്നുണ്ട്. ഒരു കാര്യം തുറന്നുപറയാമെന്നും, തനിക്ക് ഈ ഗിഫ്റ്റുകള്‍ നല്‍കുന്നത് കൊണ്ട് മറ്റ് ഉദ്ദേശങ്ങളില്ലെന്നും, ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടത് കൊണ്ട് നല്‍കുന്നതാണ് ഈ സമ്മാനങ്ങളെന്നും സുകേഷ് പറയുന്നു. ഈ സമ്മാനം എന്തിനാണ് നല്‍കുന്നതെന്ന് അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും സുകേഷ് പറഞ്ഞു. ഈ കാര്‍ ചെന്നൈയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി സമ്മാനമായി നല്‍കിയതാണെന്ന് നോറ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ഇഡി ഈ കാര്‍ പിടിച്ചെടുക്കുമെന്നാണ് സൂചന. ബോളിവുഡില്‍ നിന്നുള്ള പത്ത് നടിമാര്‍ ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇവര്‍ സുകേഷിനെ ജയിലില്‍ വന്ന് കണ്ടിരുന്നു. ചോദ്യം ചെയ്യാനായി ഇവരെ വിളിച്ചുവരുത്തുമെന്നാണ് സൂചന. ഇതിനിടെ ജാക്വിലിനെതിരെ സുകേഷ് രംഗത്ത് വന്നു. ജാക്വിലിന്‍ സത്യമല്ല പറയുന്നതെന്ന് സുകേഷ് ആരോപിച്ചു. നടിയുടെ അമേരിക്കയിലുള്ള സഹോദരിക്ക് താന്‍ പണം അയച്ച് നല്‍കിയെന്നാമ് സുകേഷ് പറയുന്നത്. 1,80000 ഡോളര്‍ ജാക്വിലിന്റെ സഹോദരി ജെറാല്‍ഡിന്റെ അക്കൗണ്ടിലേക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്ന് സുകേഷ് പറഞ്ഞു. നടി പറഞ്ഞത് ഒന്നരലക്ഷം ഡോളര്‍ എന്നാണ്. എന്നാല്‍ അതില്‍ കൂടുതല്‍ പണം താന്‍ നല്‍കിയിട്ടുണ്ടെന്നും സുകേഷ് വ്യക്തമാക്കി. ഒരുപാട് വിലകൂടിയ സമ്മാനങ്ങളും വസ്ത്രങ്ങളും താന്‍ ജാക്വിലിന് നല്‍കിയിട്ടുണ്ടെന്നാണ് സുകേഷ് പറയുന്നത്.

ചെന്നൈയില്‍ സുകേഷിന്റെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള വസതിയില്‍ നടത്തിയ റെയ്ഡില്‍ വളരെ വിലയുള്ള വാച്ചുകള്‍ പിടിച്ചെടുത്തതായി ഇഡി പറഞ്ഞു. റോളക്‌സ് അടക്കമുള്ള വാച്ചുകള്‍ സമ്മാനമായി നല്‍കിയതായി ഇതിന് പിന്നാലെയാണ് സുകേഷ് സമ്മതിച്ചത്. ബിഎംഡബ്ല്യു എക്‌സ് ഫൈവ് സീരീസിലെ കാറും ജാക്വിലിന്റെ സഹോദരിക്ക് നല്‍കിയതായി സുകേഷ് വെളിപ്പെടുത്തി. ജാക്വിലിന്റെ കടുത്ത ആരാധികയാണെന്നാണ് സുകേഷ് പറഞ്ഞിരുന്നത്. ശേഖര്‍ രത്‌നവേല എന്നായിരുന്നു പേര് നടിയോട് പറഞ്ഞിരുന്നത്. ജാക്വിലിന്റെ സഹോദരന്‍ വാറന്‍ ഓസ്‌ട്രേലിയയിലാണ് ഉള്ളത്. ഇയാള്‍ക്ക് 15 ലക്ഷം രൂപയും സുകേഷ് നല്‍കിയിട്ടുണ്ട്. എസ്പ്യൂല എന്ന് പേരുള്ള ഒരു കുതിരയെ ജാക്വിലിന് സുകേഷ് നല്‍കിയിട്ടുണ്ട്.

cmsvideo
  ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

  സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്സാമന്ത കുടുംബത്തെ ചതിച്ചു? ഫാമിലി മാനിലെ സെക്‌സ് സീന്‍ കണ്ട് നാഗചൈതന്യ ഞെട്ടിയെന്ന് റിപ്പോര്‍ട്ട്

  English summary
  conman sukesh chandrasekhar's chats with actress nora fatehi released, he gifted her a range rover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion