കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവര്‍ഗവുമായി കൂടുതല്‍ ബന്ധപ്പെടൂ; കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ബിജെപിയുടെ പാര്‍ട്ടിയുടെ വ്യാപ്തി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവുമായി പ്രധാനമന്ത്രി. മധ്യവര്‍ഗങ്ങളിലേക്ക് ഫോക്കസ് ചെയ്യാനും, കേന്ദ്ര പദ്ധതികള്‍ അവരെ ബോധ്യപ്പെടുത്താനുമാണ് നിര്‍ദേശം.

Google Oneindia Malayalam News
narendra modi

ദില്ലി: കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ണായക നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യവര്‍ഗവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാനാണ് പ്രധാനമന്ത്രി മന്ത്രിമാരോട് നിര്‍ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച്ച അദ്ദേഹം കേന്ദ്ര മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു.

പാര്‍ലമെന്റില്‍ ബജറ്റ് സെഷന് മുമ്പാണ് ഇങ്ങനൊരു യോഗം മോദി വിളിച്ചത്. ബിജെപിയുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടമാണ് മോദിയുടെ നിര്‍ദേശത്തില്‍ നിറഞ്ഞുനിന്നിരുന്നത്.

കഴിഞ്ഞ ദിവസം മുസ്ലീങ്ങളിലേക്കും പാര്‍ട്ടിയുടെ ശ്രദ്ധ കൊണ്ടുപോകണമെന്ന് മോദി നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

modi

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാന്‍ പോകുന്നത്.

അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്അടിച്ചത് ബംപര്‍, വിശ്വസിക്കാനായില്ല, രണ്ട് ദിവസം പരിശോധിച്ചു, അറിഞ്ഞപ്പോള്‍ അമ്പരപ്പ്

മന്ത്രിമാരുടെ യോഗത്തില്‍, 2014 മുതല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെയും, തീരുമാനങ്ങളുടെയും പ്രസന്റേഷന്‍ ക്യാബിനറ്റ് സെക്രട്ടറി അവതരിപ്പിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി നിര്‍ണായകമായ നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്ക് കൈമാറി.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ മന്ത്രിമാര്‍ ശ്രദ്ധ പതിപ്പിക്കണമെന്നും, അത് ഓരോ വീടുകളിലും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഓരോ മന്ത്രിമാരും തങ്ങളുടെ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ശക്തമായി തന്നെ പ്രമോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുടിയൊന്ന് നീട്ടാന്‍ നോക്കിയിട്ടും വളരുന്നില്ലേ, ഒന്നുകൊണ്ടും പേടിക്കേണ്ട, ഇത് പരീക്ഷിച്ചാല്‍ എല്ലാം റെഡിയാവും

കൃത്യമായ വിവരങ്ങള്‍ കേന്ദ്ര മന്ത്രിമാര്‍ ജനങ്ങളിലേക്ക് എത്തുമ്പോള്‍ നല്‍കണം. ഏതൊക്കെ വിധത്തില്‍ മധ്യവര്‍ഗത്തെ അവ സഹായിച്ചു എന്നും ബോധ്യപ്പെടുത്തണം. സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുടെ മന്ത്രാലയം എന്തൊക്കെ ചെയ്ത് എന്ന് അറിയിക്കണമെന്നും മോദി പറഞ്ഞു.

അതേസമയം ജി20 കൗണ്‍സിലിലെ ചെയര്‍മാന്‍ പദവി ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഈ ഉച്ചകോടിയെ കുറിച്ച് വലിയ തോതിലുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍ആരും സമ്മാനം തരാനില്ല, സ്വന്തം നല്‍കിയ ഗിഫ്റ്റിന് യുവതിക്ക് അടിച്ചത് ബംപര്‍; ലക്ഷങ്ങള്‍ കൈയ്യില്‍

സാമൂഹിക-സാംസ്‌കാരിക നേട്ടങ്ങള്‍ മന്ത്രാലയങ്ങള്‍ പരമാവധി പ്രചാരണം നല്‍കി ജനങ്ങളിലേക്ക് എത്തിക്കണം. അതിലുപരി പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ കൂടുതലായി ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
connect with middle class and promote govt schemes regularly, pm modi's advice to ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X