റോഡുകള്‍ മോശമായാല്‍ ഇനി എട്ടിന്റെ പണി... കരാറുകാര്‍ക്ക് പിഴ ഒരു ലക്ഷം, നിയമം ഇങ്ങനെ
ദില്ലി: ഇന്ത്യയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ വീണ്ടും കര്‍ശന നിയമവുമായി കേന്ദ്ര സര്‍ക്കാര്‍. മോശം റോഡുകളാണ് ഇന്ത്യയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോഡ് നിര്‍മിക്കാനായി കരാറെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് കുരുക്ക് വരുന്നത്. മോശം റോഡുകള്‍ നിര്‍മിച്ചാല്‍ ഇനി ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും.

അതേസമയം വിവിധ തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്ന നിയമത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മോശം റോഡുകള്‍ നിയമം തെറ്റിക്കാതെ പോകുന്നവര്‍ക്ക് പോലം അപകടം ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത്തരം സാഹചര്യത്തില്‍ പിഴ സംഖ്യ ഉയര്‍ത്തുന്നതിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. ഇതാണ് റോഡ് നിര്‍മിക്കുന്നവര്‍ക്ക് കുരുക്കിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
റോഡ് നിര്‍മാണത്തില്‍ അനാസ്ഥ കാണിക്കുന്നവരും അഴിമതി കാണിക്കുന്നവരും കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്‍കി. പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല, റോഡ് നിര്‍മിക്കാനായി കരാറെടുത്തവരും പിഴയൊടുക്കണമെന്ന് ഗഡ്കരി പറഞ്ഞു. കരാറുകാരാണ് റോഡിന്റെ ഡിസൈനുകളും മറ്റും രൂപപ്പെടുന്നത്. റോഡിന്റെ നിലവാരം നല്ല രീതിയില്‍ ആവേണ്ടത് അവരുടെ കടയമാണെന്നും ഗഡ്കരി പറഞ്ഞു.
നേരത്തെ തന്നെ ട്രാഫിക് നിയമലംഘനത്തിന് വലിയ പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ പിഴ സംഖ്യ കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഗുജറാത്താണ് പിഴ സംഖ്യം ആദ്യം കുറച്ചത്. അതേസമയം പിഴയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ അന്തിമ തീരുമാനമെടുക്കാമെന്നും, എന്നാല്‍ അത് കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ അവര്‍ തന്നെ ഏറ്റെടുക്കണമെന്നും ഗഡ്കരി പറഞ്ഞിരുന്നു.












Click it and Unblock the Notifications