സന്തോഷ വാര്‍ത്ത! പാചക എണ്ണയ്ക്ക് വന്‍ വില കുറവിന് സാധ്യത; വിശദാംശങ്ങള്‍ ഇങ്ങനെ
ന്യൂദല്‍ഹി: തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം പാചക എണ്ണ വിലയില്‍ ഇടിവിന് സാധ്യത. വരുന്ന ആഴ്ചയോടെ പാചക എണ്ണ വില ലിറ്ററിന് 15 മുതല്‍ 20 രൂപ വരെ കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. യുദ്ധവും, ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങളും മൂലം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം തുടക്കത്തിലും പാചക എണ്ണ വില വര്‍ധിച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ വിലകള്‍ കുറഞ്ഞതും ആഭ്യന്തര വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലം കണ്ടതുമാണ് പാചക എണ്ണ വില കുറയാന്‍ കാരണം. സൂര്യകാന്തി, സോയാബീന്‍, കടുക്, പാമോയില്‍ എന്നിവയുടെ പരമാവധി ചില്ലറ വില 15 മുതല്‍ 20 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫോര്‍ച്യൂണ്‍, അദാനി വില്‍മെര്‍, ധാര, മദര്‍ ഡയറി, ഫ്രീഡം, ജെമിനി തുടങ്ങിയ ബ്രാന്‍ഡുകളും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യ ഭക്ഷ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിലെ നേരിയ ഏറ്റക്കുറച്ചിലുകള്‍ പോലും ഇന്ത്യന്‍ വിപണിയില്‍ വലിയ രീതിയില്‍ പ്രതിഫലിക്കും. രാജ്യത്ത് ഭക്ഷ്യ ഉല്‍പന്നങ്ങള്‍, സോപ്പ് പൊടികള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയവയില്‍ പാം ഓയിലും അതിന്റെ ഉപോല്പന്നങ്ങളും ഉപയോഗിക്കുന്നു.
സോപ്പ്, ഷാംപൂ, നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ് തുടങ്ങി ദിവസവും ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കും അസംസ്‌കൃത വസ്തുവായി എണ്ണ ഉപയോഗിക്കുന്നുണ്ട്. എഫ് എം സി ജി സ്ഥാപനമായ അദാനി വില്‍മര്‍ ശനിയാഴ്ച ഭക്ഷ്യ എണ്ണകളുടെ വില 10 രൂപ കുറച്ചു. ഫോര്‍ച്യൂണ്‍ ശുദ്ധീകരിച്ച സണ്‍ഫ്‌ലവര്‍ ഓയിലിന്റെ 1 ലിറ്റര്‍ പാക്കിന്റെ പരമാവധി റീട്ടെയില്‍ വില (എംആര്‍പി) 220 രൂപയില്‍ നിന്ന് 210 രൂപയായി കുറച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക
ഫോര്‍ച്യൂണ്‍ സോയാബീന്‍, ഫോര്‍ച്യൂണ്‍ കാച്ചി ഘാനി (കടുകെണ്ണ) 1 ലിറ്റര്‍ പാക്കുകളുടെ എംആര്‍പി 205 രൂപയില്‍ നിന്ന് 195 രൂപയായി കുറച്ചിട്ടുണ്ട്. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുര്‍വേദ് ഭക്ഷ്യ എണ്ണ വില 7-10 ശതമാനം കുറച്ചിട്ടുണ്ട് എന്നാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മില്‍ക്ക് കോ-ഓപ്പറേറ്റീവ് കമ്പനിയായ മദര്‍ ഡയറിയും ധാരാ ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 15 രൂപ വരെ കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വില കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ഭക്ഷ്യ എണ്ണ വില വളരെ ഉയര്‍ന്ന നിലയിലാണ്. 2021-22 കാലയളവില്‍ എണ്ണക്കുരുക്കളുടെ ഉല്‍പ്പാദനം കുറഞ്ഞതും ഉല്‍പ്പാദന, ലോജിസ്റ്റിക്സ് ചെലവുകള്‍ കൂടിയതും കാരണം ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര, ആഭ്യന്തര വിലകള്‍ ഉയര്‍ന്നിരുന്നു.
എന്നിരുന്നാലും, അടുത്തിടെ സര്‍ക്കാര്‍ ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചു, ഇത് എഫ്എംസിജി കമ്പനികളെ അവരുടെ ചില്ലറ വില കുറയ്ക്കാന്‍ അനുവദിച്ചു. ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യ പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യുന്നു.












Click it and Unblock the Notifications