ആന്ധ്രപോലീസ് മാസ്സാണ്..... മാന്യമായി പെരുമാറിയില്ലെങ്കില്‍ രാഷ്ട്രീയക്കാരുടെ നാവരിയുമെന്ന് പോലീസ്
ഹൈദരാബാദ്: പോലീസുകാരുടെ വീരോചിത പ്രകടനം നമ്മല് സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. മന്ത്രിമാരെയും എംഎല്‍എമാരെയും വിറപ്പിക്കുന്ന സിനിമകള്‍ സുരേഷ് ഗോപി നിരവധി തവണ ചെയ്തിട്ടുണ്ട്. അത്തരമൊരു സംഭവം ആന്ധ്രപ്രദേശില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്. സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ എംപിമാരുടെയും എംഎല്‍എമാരുടെ നാവരിയുമെന്നാണ് അനന്തപുരത്തിലെ ഇന്‍സ്പെക്ടറായ മാധവിന്റെ ഭീഷണി. പോലീസിന്റെ ധാര്‍മികതയെ ചോദ്യം ചെയ്യരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ടിഡിപി എംപി ദിവാകര്‍ റെഡ്ഡിയെ ലക്ഷ്യമിട്ടുള്ളതായിരുന്നു പരാമര്‍ശം. അതേസമയം നാവരിയാന്‍ താന്‍ എവിടെയാണ് വരേണ്ടതെന്ന് പോലീസ് പറയണമെന്ന് ദിവാകര്‍ റെഡ്ഡി പരിഹസിച്ചു.

അതേസമയം ഇന്‍സ്പെക്ടര്‍ക്കെതിരെ എംപി പരാതി നല്‍കിയിട്ടുണ്ട്. താദിപത്രി സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ വിജയ്കുമാറിനാണ് പരാതി നല്‍കിയത്. താദിപത്രിയില് നടന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഈ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെയുണ്ടായ സംഭവത്തില്‍ പോലീസ് ഭയന്നോടിയെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെന്നും ദിവാകര്‍ റെഡ്ഡി കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് രൂക്ഷമായി പ്രതികരിച്ചത്. ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറേകാലമായി രാഷ്ട്രീയക്കാര്‍ പറയുന്നത് കേട്ട് സഹിച്ച് നില്ക്കുന്നു. ഇനി ഇത് സാധിക്കില്ല. എത്ര വലിയ രാഷ്ട്രീയക്കാരനായാലും പോലീസിനെതിരെ പറഞ്ഞാല്‍ അവരുടെ നാവരിയുമെന്നായിരുന്നു ഇന്‍സ്പെക്ടറുടെ ഭീഷണി.
രാഷ്ട്രീയക്കാരുടെ പ്രസ്താവനകള്‍ കാരണം പോലീസുകാര്‍ക്ക് ചീത്തപ്പേര് ഉണ്ടാവുകയാണെന്നും കുടുംബത്തില്‍ പോലും വിലയില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം നാവരിയാന്‍ നിങ്ങളുടെ നാട്ടില്‍ വരട്ടേയെന്നും കാക്കി യൂണിഫോം അഴിച്ചുവെച്ച് ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ വരാനുമാണ് എംപി വെല്ലുവിളിച്ചിരിക്കുന്നത്. അതേസമയം പോലീസ് വിഭാഗം ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്. ഇന്‍സ്പെക്ടറുടെ പരാമര്‍ശം ശരിയായില്ലെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications