കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഷീല്‍ഡോ കോവാക്‌സിനോ സ്വീകരിച്ചവര്‍ക്ക് കരുതല്‍ ഡോസായി കോര്‍ബെവാക്‌സ് ഉപയോഗിക്കാം: കേന്ദ്രം

Google Oneindia Malayalam News

ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നല്‍കി കൊണ്ട്, 18 വയസിന് മുകളിലുള്ളവര്‍ക്ക് ഉുള്ള മുന്‍കരുതല്‍ ഡോസായി ബയോളജിക്കല്‍ ഇ കോര്‍ബെവാക്‌സിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഓഗസ്റ്റ് 12 മുതല്‍ കോര്‍ബെവാക്‌സിന്‍ നല്‍കി തുടങ്ങും.

കോവിഡ് -19 നെതിരെ ഇന്ത്യയുടെ 'ആയുധശേഖരം' കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡോ കോവാക്‌സിനോ എടുത്തവര്‍ക്ക് മുന്‍കരുതല്‍ ഡോസായി കോര്‍ബെവാക്സിന്‍ നല്‍കുന്നതിന് അംഗീകാരം നല്‍കി, തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു.

GFG

രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം അല്ലെങ്കില്‍ 26 ആഴ്ച കഴിഞ്ഞവര്‍ക്ക് മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാ. ഈ വ്യവസ്ഥ ഓഗസ്റ്റ് 12 മുതല്‍ പ്രാവര്‍ത്തികമാകുമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. കൊവിഡിനെതിരായ പ്രാഥമിക വാക്‌സിനേഷനില്‍ നിന്ന് വ്യത്യസ്തമായ ഒരു ബൂസ്റ്റര്‍ ഡോസ് രാജ്യത്ത് അനുവദിക്കുന്നത് ഇതാദ്യമാണ്.

നമ്പി നാരായണന്‍ മാധവനെ പറ്റിച്ചു, കലാമുണ്ടായിരുന്നെങ്കില്‍ ആ സീനുണ്ടാകില്ല; ആഞ്ഞടിച്ച് ശശികുമാര്‍നമ്പി നാരായണന്‍ മാധവനെ പറ്റിച്ചു, കലാമുണ്ടായിരുന്നെങ്കില്‍ ആ സീനുണ്ടാകില്ല; ആഞ്ഞടിച്ച് ശശികുമാര്‍

യോഗ്യരായവര്‍ക്ക് കോര്‍ബെവാക്‌സ് ഉപയോഗിച്ച് ഹെറ്ററോളജിക്കല്‍ മുന്‍കരുതല്‍ ഡോസ് നല്‍കുന്നതിന് കോ-വിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോവാക്‌സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ ഹോമോലോഗസ് മുന്‍കരുതല്‍ ഡോസ് അഡ്മിനിസ്‌ട്രേഷനായി നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം ഒന്നും ഉണ്ടാകില്ല.

ഒരേ പൊളി...ബാത്ത്ടബ്ബില്‍ നിന്ന് അഡാര്‍ പോസുമായി പ്രിയ, കലക്കിയെന്ന് ആരാധകര്‍

ശാസ്ത്രീയ തെളിവുകള്‍, ആഗോള സമ്പ്രദായങ്ങള്‍, ഡൊമെയ്ന്‍ വിജ്ഞാന വിദഗ്ധരുടെ ശുപാര്‍ശകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാം ഇതുവരെ 2 ബില്ല്യണില്‍ അധികം ഡോസുകള്‍ നല്‍കി എന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആദ്യ തദ്ദേശീയ നിര്‍മിത ആര്‍ ബി ഡി പ്രോട്ടീന്‍ സബ്യൂണിറ്റ് വാക്സിനാണു കോര്‍ബെവാക്‌സ്. നാഷണല്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ കോവിഡ് 19 വര്‍ക്കിങ് ഗ്രൂപ്പ് കഴിഞ്ഞ ആഴ്ച നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു'അഴുക്കില്‍ കിടക്കണ പന്നി ഇല്ലേ.. അതാണ് ഞാന്‍', സംവിധായകൻ പീഡിപ്പിച്ച കേസിലെ അതിജീവിത പറയുന്നു

നിലവില്‍ 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്കായുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് പരിപാടിയിലാണ് കോര്‍ബെവാക്സ് വാക്‌സിന്‍ ഉപയോഗിക്കുന്നത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
Corbevax can be used as a backup dose for those who have received Covishield or Covax
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X