Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; വന്നത് സൗദിയില്‍ നിന്ന്

ദില്ലി: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു രണ്ട് പത്തനംതിട്ട സ്വദേശികള്‍ കൊറോണ സംശയത്തില്‍ നിരീക്ഷണത്തിലാണ്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ പനി ബാധിച്ച് മരിച്ചതോടെയാണ് സംഭവം വിവാദമായത്.

Recommended Video

cmsvideo
    നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; q

    സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് നിസാമുദ്ദീനില്‍ തബ്ലീഗ് സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നൂറുകണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ പരിപാടി നടന്നില്ലെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

    പത്തനംതിട്ട സ്വദേശി സലീം

    പത്തനംതിട്ട സ്വദേശി സലീം

    ഈ സമ്മേളനത്തിന് സൗദിയില്‍ നിന്നാണ് പത്തനംതിട്ട സ്വദേശിയായ ഡോ. സലീം എത്തിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളജിലെ മുന്‍ അധ്യാപകനാണ് സലീം. ഇദ്ദേഹത്തിന് പനി ബാധിക്കുകയും നാല് ദിവസം മുമ്പ് മരിക്കുകയും ചെയ്തുവെന്നാണ് വിവരം. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിസാമുദ്ദീനില്‍ തന്നെ ഖബറക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നു പത്തനംതിട്ട സ്വദേശികളായ സലീമിന്റെ മരുമകനും സുഹൃത്തും നിരീക്ഷണത്തിലാണ്.

    24 പേര്‍ക്ക് രോഗം

    24 പേര്‍ക്ക് രോഗം

    സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പരിശോധനയ്ക്ക് വിധേയമായ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മരിച്ച ആറ് പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും തിരയുകയാണ്. പള്ളി അടച്ചുപൂട്ടുകയും മേഖലയില്‍ പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.

    കഴിഞ്ഞ ഞായറാഴ്ച

    കഴിഞ്ഞ ഞായറാഴ്ച

    നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയിലായിരുന്നു മതസമ്മേളനം. കഴിഞ്ഞ ഞായറാഴ്ചയാണ് ഡോ. സലീം നിസാമുദ്ദീനില്‍ എത്തിയത്. ചൊവ്വാഴ്ച മരിച്ചു. ഇവിടെ പരിപാടിയില്‍ പങ്കെടുത്ത 300 പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മര്‍ക്കസ് പള്ളി സീല്‍ ചെയ്തിരിക്കുകയാണിപ്പോള്‍.

    മര്‍ക്കസ് പള്ളിയുടെ വിശദീകരണം

    മര്‍ക്കസ് പള്ളിയുടെ വിശദീകരണം

    പ്രധാനമന്ത്രി ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമ്മേളനം റദ്ദാക്കിയിരുന്നുവെന്ന് മര്‍ക്കസ് പള്ളി അധികൃതര്‍ പറഞ്ഞു. തീവണ്ടികള്‍ റദ്ദാക്കിയതോടെ പലര്‍ക്കും തിരിച്ചുപോകാന്‍ സാധിച്ചില്ല. ചിലര്‍ തിരിച്ചുപോയി. മറ്റുള്ളവര്‍ മര്‍ക്കസ് പള്ളിയിലും മറ്റുമായി താമസിക്കുകയായിരുന്നുവെന്നും പള്ളിയുടെ പ്രസ്താവനയില്‍ പറയുന്നു.

    കേസെടുക്കാന്‍ കെജ്രിവാള്‍

    കേസെടുക്കാന്‍ കെജ്രിവാള്‍

    മര്‍ക്കസ് പള്ളി അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉത്തരവിട്ടു. തബ്ലീഗ് സമ്മേളനം കഴിഞ്ഞ് മടങ്ങിയ ആറ് പേര്‍ തെലങ്കാനയില്‍ മരിച്ചു. ഒരാള്‍ ശ്രീനഗറിലും മരിച്ചു. എല്ലാവര്‍ക്കും പനിയുണ്ടായിരുന്നു. ആന്‍ഡമാനില്‍ നിന്നെത്തിയ പത്തിലധികം പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു.

    വിവിധ രാജ്യങ്ങളിലുള്ളവര്‍

    വിവിധ രാജ്യങ്ങളിലുള്ളവര്‍

    മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലാന്റ്, നേപ്പാള്‍, മ്യാന്മര്‍, കിര്‍ഗിസ്താന്‍, സൗദി അറേബ്യ, അഫ്ഗാന്‍, അല്‍ജീരിയ, ജിബൂത്തി, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഫിജി, ഫ്രാന്‍സ്, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തബ്ലീഗ് പ്രവര്‍ത്തകരും പരിപാടിക്കെത്തിയിരുന്നു. 1200ഓളം പേര്‍ പങ്കെടുത്തു.

    ശ്രീനഗറിലെ വ്യക്തി പോയത്

    ശ്രീനഗറിലെ വ്യക്തി പോയത്

    ശ്രീനഗറില്‍ മരിച്ച വ്യക്തി യുപിയിലെ ദയൂബന്ദ് മര്‍ക്കസ് സന്ദര്‍ശിച്ചിരുന്നു. കൂടാതെ പല ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+