രാജ്യം ആ വേദന ഒരിക്കലും മറക്കില്ല: നോട്ട് നിരോധനത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി
ദില്ലി: കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനകാലത്തെ ജനജീവിതം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ കടന്നാക്രമണം. "ഒരു രാജാവിന്റെ സ്വേച്ഛാധിപത്യ ഉത്തരവ്" ജനങ്ങൾക്ക് ഗുരുതരമായ ദ്രോഹമുണ്ടാക്കിയെന്നും രാജ്യം ഒരിക്കലും ആ "വേദന" മറക്കില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തിന്റെ പേരിൽ 2016 നവംബർ എട്ടിന് രാജ്യത്തെ ജനങ്ങളെ ക്യൂവിൽ നിൽക്കാൻ പ്രേരിപ്പിച്ചെന്നും ഹിന്ദിയിൽ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റിൽ രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു.
"ആളുകൾ സ്വന്തം പണം ബാങ്കുകളില്‍ നിന്നും പിൻവലിക്കാൻ കൊതിച്ചു. പല വീടുകളിലും വിവാഹങ്ങൾ നടക്കുന്നുണ്ടായിരുന്നു, കുട്ടികളും പ്രായമായവരും ചികിത്സയിലായിരുന്നു, ഗർഭിണികളുണ്ടായിരുന്നു, പക്ഷേ ആളുകൾ പണമില്ലാതെ ബുദ്ധിമുട്ടി. മണിക്കൂറുകളോളം വരിയിൽ നിന്ന് നിരവധി ആളുകൾ മരിച്ചു," മുൻ കോൺഗ്രസ് അധ്യക്ഷൻ ഫേസ്ബുക്കില്‍ കുറിച്ചു.

2022ൽ ബാങ്കിൽ എത്തിയ ₹ 500 കറൻസി നോട്ടുകളിൽ 101.9 ശതമാനവും 2,000 രൂപ നോട്ടുകളിൽ 54.16 ശതമാനവും വ്യാജമാണെന്നും ആർബിഐയെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 2016ൽ 18 ലക്ഷം കോടി രൂപ 'പ്രചാരത്തിലുണ്ടായിരുന്നു', ഇപ്പോൾ 31 ലക്ഷം കോടി രൂപ 'പ്രചാരത്തിലുണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ 'ഡിജിറ്റൽ ഇന്ത്യ', 'ക്യാഷ്‌ലെസ് ഇന്ത്യ' തുടങ്ങിയവയ്ക്ക് എന്ത് സംഭവിച്ചുവെന്നാണ് തന്റെ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
നോട്ട് അസാധുവാക്കൽ സമയത്ത്, ഇത് ഒരു 'ദേശീയ ദുരന്തം' ആണെന്ന് ഞാൻ പറഞ്ഞിരുന്നു. ആരും തെറ്റിദ്ധാരണയ്ക്ക് വിധേയരാകരുത് -- മോദി ജി ഒരു തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹം ഇത് മനഃപൂർവ്വം ചെയ്തതാണ്. തന്റെ അടുപ്പക്കാരുടെ കള്ളപ്പണം വെളുപ്പിക്കാനും കോടികളുടെ വായ്പകള്‍ എഴുതിത തള്ളാനുമായിരുന്നു നോട്ട് നിരോധനം," ഗാന്ധി ആരോപിച്ചു.രാജാവിന്റെ ഒരു സ്വേച്ഛാധിപത്യ ഉത്തരവ്" ആളുകൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദ്രോഹം ഉണ്ടാക്കി.
നോട്ട് നിരോധനത്തിന്റെ വേദന രാജ്യം ഒരിക്കലും മറക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications