എല്ലാ വായ്പകൾക്കും 3 മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് ആർബിഐ!! ഭവന വാഹന വായ്പാ നിരക്കുകളും കുറയും
ദില്ലി; കൊവിഡ് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.എത്രകാലം സാഹചര്യം നിലനിൽക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എംപിസി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ റിപ്പോ , റിവേഴ്സ് റിപ്പോ നിരക്കുകളും ആർബിഐ കുറച്ചു. 5.15 ല്‍ നിന്ന് 4.4 ആയാണ് റിപ്പോ നിരക്ക് കുറിച്ചത്. റിപ്പോ നിരക്കില്‍ 0.75 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ് ലഭിക്കുക. ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് ബാധകമാകും. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്നും ഗവർണർ പറഞ്ഞു.
കൊവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉദ്പാദനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വിപണി നിശ്ചലാവസ്ഥയിലാണ്. സമ്പദ്‌വ്യവസ്ഥയെ പരിരക്ഷിക്കുന്നതിന് ശക്തവും ലക്ഷ്യബോധമുള്ളതുമായ നടപടി ഏറ്റെടുക്കുക എന്നതിനാണ് മുൻഗണന. ഇന്ത്യൻ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും മികച്ചതുമാണ്.സ്വകാര്യമേഖല ബാങ്കുകളിലെ നിക്ഷേപവും സുരക്ഷിതമായിരിക്കും.കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന അനന്തര ഫലങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമായ ഏത് നടപടികളും സ്വീകരിക്കും, ആർബിഐ ഗവർണർ വിശദീകരിച്ചു.
ബാങ്കുകൾക്ക് പണമെത്തിക്കാൻ വിപുലമായ പദ്ധതികളും ആർബിഐ പ്രഖ്യാപിച്ചു. കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങാന്‍ ഒരു ലക്ഷം കോടി രൂപ അനുവദിക്കും. മാത്രമല്ല കരുതൽ ധാനനുപാതവും വെട്ടിക്കുറച്ചു. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യധാന്യ ഉത്പാദനം വർധിക്കുന്നതോടെ വില കുറയും. അസംസ്കത എണ്ണ വില കുറഞ്ഞത് രാജ്യത്തിന് ആശ്വാസമാണെന്നും ഗവർണർ വ്യക്തമാക്കി.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സൂചനകളുണ്ട്.വളർച്ചയെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ കൊറോണ വൈറസിന്റെ തീവ്രതയേയും വ്യാപനത്തേയും ദൈർഘ്യത്തേയും ആശ്രയിച്ചാണിരിക്കുന്നത്. ഇപ്പോഴത്തെ ആഘാതത്തിൽ നിന്നും മറികടക്കണമെങ്കിൽ അസാധരണ ഇടപെടൽ തന്നെ വേണ്ടി വരും. ആഗോള സമ്പദ് വ്യവസ്ഥയിലെ മുരടിപ്പ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ആര്‍ബിഐ, ഇന്ധന വില കുറഞ്ഞത് ഗുണകരം!!
'ഐസോലേഷനിലെ രോഗികൾക്ക് കൂട്ടിരിക്കാമോ?ശരിക്കും വൻ വൻ വൻ ആണ് ഈ തലമുറ', വൈറൽ കുറിപ്പ്
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications