Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിവിട്ട് കൊവിഡ്; വാക്സിൻ വിതരണത്തിന് സംസ്ഥാനങ്ങൾ തയ്യാറാണോ? കണക്കുകൾ പറയുന്നത്

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,79,257 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,83,76,524 ആയിരിക്കുകയാണ്.മെയ് പകുതിയോടെ രാജ്യത്തെ പ്രതിജിന കൊവിഡ് രോഗികളുടെ എണ്ണം 35 ലക്ഷം വരെ കടന്നേക്കുമെന്ന മുന്നറിയിപ്പുകളാണ് വിദഗ്ദർ നൽകുന്നത്.അതേസമയം രോഗവ്യാപനം ഉയർന്നതോടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. എന്നാൽ രാജ്യത്തെ മുഴുവൻ ജനങ്ങളേയും വാക്സിനേറ്റ് ചെയ്യുക എന്നത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് ഉയരുന്ന ചോദ്യം.

xmigrant-workers6-1

ഏപ്രിലിൽ ഇന്ത്യ പ്രതിദിനം ശരാശരി 3 ദശലക്ഷം വാക്സിൻ ഡോസുകളാണ് നൽകിയത്. ഒക്ടോബർ 31 നകം അർഹരായ ജനസംഖ്യയുടെ പകുതിയും ഉൾക്കൊള്ളുന്നതിന് ഒരു ദിവസം 4.6 ദശലക്ഷമായി ഡോസ് ഉയർത്തേണ്ടതുണ്ട്.ഇന്ത്യയിലെ 1,347 ദശലക്ഷം ജനസംഖ്യയിൽ ഏപ്രിൽ 27 ലെ കണക്കനുസരിച്ച് ഏകദേശം 123 ദശലക്ഷം ആളുകൾക്ക് ആദ്യത്തെ കൊവിഡ് വാക്സിൻ ലഭിച്ചിട്ടുണഅട്.25 ദശലക്ഷം പേർക്ക് രണ്ട് ഡോസുകളും.60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ, ഏകദേശം 50 ദശലക്ഷം പേർക്കാണ് വാക്സിൻ ലഭിച്ചത്.അതായത് ഈ പ്രായത്തിലുള്ള മൊത്തം പ്രതീക്ഷിത ജനസംഖ്യയുടെ 36% .മെയ് 1 ന് 600 ദശലക്ഷത്തിലധികം പേർ വാക്സിന് അർഹരാകും. വാക്സിൻ നിർമ്മാതാക്കൾക്ക് ഈ ആവശ്യം നിലനിർത്താൻ കഴിയുമോ എന്നതാണ് ചോദ്യം?

കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് വാക്‌സിനേഷന്‍ തുടരുന്നു; ചിത്രങ്ങള്‍ കാണാം

നിലവിൽ ഇന്ത്യൻ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (കോവിഷീൽഡ് ), ഭരത് ബയോടെക് (കോവാക്സിൻ) എന്നിവയുടെ മൊത്തം ഉൽപാദന ശേഷി പ്രതിമാസം 120 ദശലക്ഷം ഡോസാണ്.ജൂലൈ മുതൽ സെപ്റ്റംബർ വരെ പ്രതിമാസം 200 ദശലക്ഷം ഡോസായി ഇത് ഉയരും.എന്നിരുന്നാലും, ഈ ഉൽ‌പാദനത്തിന്റെ ഒരു ഭാഗം ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സഖ്യത്തിന്റെ ഭാഗമായി 64 ദരിദ്ര രാജ്യങ്ങൾക്ക് നൽകേണ്ടി വരും.ജൂൺ അവസാനത്തോടെ 240 ദശലക്ഷം ഡോസ് കോവിഷീൽഡ് ഇത്തരത്തിൽ നൽകാൻ സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിജ്ഞാബദ്ധമാണ്, അതിൽ ഇന്ത്യയും സ്വീകർത്താവ് ആയിരിക്കും.

മൂന്നാമത്തെ വാക്സിൻ ആയ സ്പുട്നിക് വി യുടെ ഉത്പാദനം ജൂലൈയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഈ ഡോസുകൾ എത്രയെണ്ണം ഇന്ത്യയിൽ ലഭ്യമാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.ആഗോളതലത്തിൽ സ്പുട്നിക് വി വിപണനം ചെയ്യുന്ന റഷ്യയുടെ ആർ‌ഡി‌എഫ്, വാക്സിനുകളുടെ ആദ്യ ബാച്ച് മെയ് ഒന്നോടെ ഇന്ത്യയിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഅററ് വാക്സിനുകളായ ഫൈസറും ജോൺസൻ ആൺ ജോൺസണുമെല്ലാം കേന്ദ്രസർക്കാരുമായി ചർച്ചകളഅ‍ നടത്തുന്നുണ്ടെങ്കിലും ഇവ എപ്പോൾ ലഭ്യമാകുമെന്ന് പറയാൻ സാധിക്കില്ല.

വാക്സിൻ സംഭരണം സംബന്ധിച്ച് വലിയ അസമത്വം രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളായ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവ മതിയായ അളവിൽ സംഭരിച്ചിട്ടുണ്ട്.ഈ രാജ്യങ്ങളിൽ ഭൂരിഭാഗവും കോവാക്സ് പോലുള്ള ആഗോള വിതരണ ക്രമീകരണങ്ങളെ മറികടന്ന് വാക്സിൻ നിർമ്മാതാക്കളുമായി നേരിട്ടുള്ള ഇടപാടുകളിൽ ഏർപ്പെട്ടിരുന്നു. ഡ്യൂക്ക് ജി‌എച്ച്‌ഐസിയുടെ കണക്കുകൾ പ്രകാരം കാനഡ ഓരോ നിവാസിക്കും 8.67 ഡോസുകൾ ശേഖരിച്ചിട്ടുണ്ട്. അമേരിക്കയാവട്ടെ ഇത് നാലും ബ്രസീൽ 1.93 ഡോസുകളാണുമായി ശേഖരിച്ചത്. അതേസമയം ഇന്ത്യയാകട്ടെ വെറും 0.15 ഡോസുകൾ മാത്രമാണ് ശേഖരിച്ച്ത.

ദേശീയ തലത്തിൽ വാക്സിനുകളുടെ കുറവ് കണക്കിലെടുക്കുമ്പോൾ, രാജ്യത്ത് വിലനിർണ്ണയം, വിതരണം എന്നിവ കൂടുതൽ നിർണായകമായി മാറുകയാണ്. നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്സിൻ ഡോസുകൾ കേന്ദ്രത്തിന് ഒരു ഡോസിന് 150 രൂപയ്ക്കാണ് നൽകുന്നത്. എന്നാൽ മെയ് ഒന്നിന് ശേഷം കേന്ദ്രത്തിൽ നിന്ന് 300 ഉം സംസ്ഥാന സർ്കകാരിൽ നിന്ന് 600 രൂപയുമായിരിക്കും ഒരു ഡോസിന് ഈടാക്കുകയെന്നാണ് കൊവിഷീൽഡ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. കൊവാക്സിൻ ആകട്ടെ ഇത് 600 ഉം 1200 ഉം ഈടാക്കും. ഇത് സംസ്ഥാനങ്ങൾക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയാകും വരുത്തി വെയ്ക്കുകയെന്ന കാര്യത്തിൽ തർക്കമില്ല.

അതേസമയം 10 സംസ്ഥാനങ്ങൾ ഇതിനോടകം തന്നെ വാക്സിൻ വിതരണത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമഅട്. അസം, ഛത്തീസ്ഗഡ്.ദില്ലി, ഹരിയാന,ജാർഖണ്ഡ്, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്എന്നീ സംസ്ഥാനങഅങളാണിത്. 2020-21 ൽ 3,000കോടിയോളം രൂപ ഇതിനായി മാറ്റിവെയ്ക്കുമെന്നും സംസ്ഥാനങ്ങൾ അറിയിച്ചിട്ടുണ്ട്. അതേസമയം ഈ വർഷത്തെ മൊത്തം വരുമാനം ഏകദേശം 1,48,000 കോടി രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ മുതിർന്നവർക്ക് വാക്സിൻ നാൽകാനുള്ള മൊത്തം ചെലവ് 67,193 കോടി രൂപ വരുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ ഇന്ത്യ റേറ്റിംഗ്സ് & റിസർച്ച് വിശകലനം വ്യക്തമാക്കുന്നത്. ഇത് ദേശീയ ജിഡിപിയുടെ 0.36 ശതമാനം വരും. ഈ ചെലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വിഭജിച്ചാൽ കേന്ദ്ര ബജറ്റിൽ ജിഡിപിയുടെ 0.12 ശതമാനവും സംസ്ഥാന ബജറ്റുകളിൽ ജിഡിപിയുടെ 0.24 ശതമാനവും വരും.അതേസമയം കൂടുതൽ ജനസംഖ്യയുള്ള ബിഹാർ , ഉത്തർപ്രദേശ് പോലുള്ള വരുമാനം കുറഞ്ഞ സംസ്ഥാനങ്ങൾ പ്രതിസന്ധി നേരിട്ടേക്കും.

Recommended Video

cmsvideo
    Lockdown will be the last option says CM Pinarayi vijayan

    നിലനിലെ സാഹചര്യത്തിൽ വാക്സിൻ വിതരണം കാര്യക്ഷമമായി നടത്താൻ പ്രാപ്തിയുള്ള മൂന്ന് സംസ്ഥാനങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളതെന്നാണ് തിങ്ക്-ടാങ്ക് ഐ‌ഡി‌എഫ്‌സി ഇൻസ്റ്റിറ്റ്യൂട്ടും ബി 2 ബി ഹെൽത്ത് കെയർ പ്ലാറ്റ്ഫോം ഫാർമറാക്കും നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. ഈ പട്ടികയിൽ ബിഹാറും ഉത്തർപ്രദേശുമെല്ലാം ഏറ്റവും താഴെയാണ് ഉൾപ്പെട്ടിരിക്കുന്നത്.

    രണ്ടാം തരംഗം മെയ് മാസത്തോടെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒക്ടോബർ-നവംബർ മാസത്തിൽ ഉണ്ടാകാനിടയുള്ള മൂന്നാം തരംഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാതിരിക്കാൻ സമ്പൂർണവാക്സിനേഷൻ വേഗത്തിൽ നടപ്പാക്കുന്നതിലൂടെ മാത്രമേ സാധിക്കൂ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+