Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ 43 ലക്ഷം കടന്ന് കോവിഡ് കേസുകള്‍... മഹാരാഷ്ട്രയില്‍ കുറവില്ലാതെ കേസുകള്‍!!

ദില്ലി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ 43 ലക്ഷം പിന്നിട്ട് കുതിക്കുന്നു. ഔദ്യോഗികമായി ഇന്നാണ് ഇന്ത്യയുടെ കോവിഡ് കേസുകളുടെ എണ്ണം 43 ലക്ഷം പിന്നിട്ടത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 43,70,129 ആയി. 24 മണിക്കൂറിനിടെ 89,706 പുതിയ കൊവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1115 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 73,890 ആയി. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമാണ്. 24 മണിക്കൂറില്‍ 20131 കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്.

1

മഹാരാഷ്ട്ര മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഉത്തര്‍പ്രദേശില്‍ 6743 കേസുകളും തമിഴ്‌നാട്ടില്‍ 5684 കേസുകളും ദില്ലിയില്‍ 3609 കേസുകളും രേഖപ്പെടുത്തി. മധ്യപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1864 രോഗികളാണ് വര്‍ധിച്ചത്. പഞ്ചാബില്‍ 1964, ഉത്തരാഖണ്ഡ് 658, ഗുജറാത്ത് 1295, ബംഗാള്‍ 3091, ജമ്മുകശ്മീരില്‍ 1355 കേസുകള്‍, മേഘാലയ 42, മിസോറം 9 എന്നിങ്ങനെയാണ് കോവിഡ് കേസുകളുടെ നിരക്ക്. കഴിഞ്ഞ ദിവസം 90802 കേസുകളാണ് ഇന്ത്യയില്‍ രേഖപ്പെടുത്തി. ഇത് ആഗോള റെക്കോര്‍ഡായിരുന്നു. ഇതോടെയാണ് ബ്രസീലിനെ ഇന്ത്യയില്‍ രേഖപ്പെടുത്തിയത്.

മരണനിരക്കില്‍ ഉയര്‍ന്ന ദിനമാണ് ഇന്ത്യ കടന്നുപോയത്. 24 മണിക്കൂറിനിടെ 1133 പേര്‍ മരിച്ചു. ഇതുവരെ 72775 പേരാണ് മരിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    മനുഷ്യനെ നിരാശയിലാക്കി ഓക്‌സോഫോര്‍ഡ് വാക്‌സിന്‍ നിര്‍ത്തിവച്ചു | Oneindia Malayalam

    13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 163 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2723 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 237 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 542 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 293 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 183 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 114 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+