Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ മൂന്നാം തരംഗമോ? വന്‍ തോതില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു, ആശങ്കയില്‍ സര്‍ക്കാര്‍

ദില്ലി: ഉത്തര്‍പ്രദേശില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്കയിലാണ് യുപി സര്‍ക്കാര്‍. യുപിയില്‍ പുതിയ 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് ലഖ്‌നൗവിലെത്തിയ വ്യക്തിയും പോസിറ്റീവായവരുടെ കൂട്ടത്തിലുണ്ട്. ഇയാള്‍ക്ക് ജര്‍മനിയില്‍ നിന്ന് വന്ന് ഒരാഴ്ച്ച കഴിഞ്ഞാണ് രോഗം സ്ഥിരീകരിച്ചത്. ലഖ്‌നൗവില്‍ രണ്ട് കേസുകള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ലഖ്‌നൗവില്‍ മാത്രം ആക്ടീവ് കേസുകള്‍ 31 ആയി ഉയര്‍ന്നിരിക്കുകയാണ്. കനത്ത ജാഗ്രതയിലാണ് നഗരം. ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇനിയും കേസുകള്‍ കൂടുമോ എന്ന ഭയവും ശക്തമാണ്.

1

യുപിയിലെ ആക്ടീവ് കേസുകള്‍ 143 ആയി ഉയര്‍ന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,77,875 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 14 പേരുടേതാണ് പോസിറ്റീവായത്. അതേസമയം ജര്‍മനിയില്‍ നിന്ന് യുപിയിലെത്തിയ വ്യക്തിയുടെ സാമ്പിള്‍ നേരത്തെ വിമാനത്താവളത്തില്‍ വെച്ച് തന്നെ പരിശോധിച്ചിരുന്നു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞാണ് ഇയാള്‍ക്ക് പോസിറ്റീവായത്. ലഖ്‌നൗവിലെ ചൗക്കില്‍ രണ്ട് പേര്‍ പോസിറ്റീവായിട്ടുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ മനോജ് അഗര്‍വാള്‍ പറഞ്ഞു. ലഖ്‌നൗവില്‍ കേസുകള്‍ പതിയെ വര്‍ധിച്ച് വരികയാണ്. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. അധികൃതര്‍ ആശങ്കയിലാണെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

ജര്‍മനിയില്‍ നിന്ന് വന്ന വ്യക്തിയുടെ സാമ്പിള്‍ ഏഴാം ദിവസം വീണ്ടും പരിശോധിക്കുകയും, എട്ടാം ദിനം പോസിറ്റീവെന്ന് ഉറപ്പിക്കുകയുമായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഹോം ഐസൊലേഷനിലാണ്. കൊവിഡ് പരിശോധനയും സമ്പര്‍ക്ക ട്രേസിംഗും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഒമൈക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനേഷന്‍ യുപിയില്‍ കൂടുതല്‍ വേഗത്തിലാക്കിയിട്ടുണ്ട്. നിത്യേന 20 ലക്ഷം ഡോസ് വെച്ച് പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. നിലവില്‍ 17.8 കോടി ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മാസം അവസാനത്തോടെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്നത് നടക്കില്ലെന്നാണ് സൂചന. ആദ്യ ഡോസ് എല്ലാവര്‍ക്കും നല്‍കുക എന്നത് പോലും കഠിനമായ കാര്യമാണ്.

അതേസമയം മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. രണ്ട് രോഗികളും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഒരു കേസ് ലാത്തൂരിലും മറ്റൊന്ന് പൂനെയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊരു സ്ത്രീയാണ്. രണ്ട് പേരും അടുത്തിടെ ദുബായിലേക്ക് യാത്ര ചെയ്ത് വന്നവരാണ്. വാക്‌സിനേഷന്‍ എടുത്തവരാണ് ഇവര്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെല്ലാം നെഗറ്റീവാണ്. സംസ്ഥാനത്ത് ഇതുവരെ ഇരുപത് ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ അഞ്ച് കേസുകള്‍ മുംബൈയിലാണ്. ഇന്ത്യയില്‍ മൊത്തം കേസുകള്‍ നാല്‍പ്പതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+