രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; പുതിയതായി രോഗം ബാധിച്ചത് 3,712 പേർക്ക്
ഡൽഹി; രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 3,712 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,31,64,544 ആയി ഉയർന്നു. നിലവിൽ സജീവമായ കേസുകളുടെ എണ്ണം 19,509 ആണ്. പുതിയതായി അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 2,584 പേർക്ക് രോ ഗം ഭേദപ്പെട്ടു. ഇതുവരെ രാജ്യത്ത് രോ ഗം ഭേദമായവരുടെ ആകെ എണ്ണം 4,26,20,394 ആണ്. രാജ്യത്തെ മരണ നിരക്ക് 1.22 ശതമാനമാണ്. സജീവമായ കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1,123 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തം അണുബാധകളുടെ 0.05 ശതമാനം സജീവമായ കേസുകളാണെന്നും ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.67 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായി കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ ക്യുമുലേറ്റീവ് ഡോസുകൾ 193.70 കോടി കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4,41,989 ആണ്. മുംബൈ ന ഗരത്തിൽ മാത്രം പുതിയതായി 739 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 116 ദിവസത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കേസുകൾ ആണ് ഇത്. രണ്ട് ദിവസം മുമ്പ് ഇവിടെ റിപ്പോർട്ട് ചെയ്തത് 318 കേസുകൾ മാത്രമായിരുന്നു. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 96 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയായിരുന്നു. നിലവിൽ ന ഗരം കനത്ത ജാ ഗ്രതയിലാണ്. ന ഗരത്തിലെ പോസിറ്റീവ് നിരക്ക് 8.4 ശതമാനമാണ്.
ന ഗരത്തിലെ ആശുപത്രികളോടും ആരോ ഗ്യ പ്രവർത്തകരോടും സജ്ജമായി ഇരിക്കാൻ അധികൃതർ ഉത്തരവ് നൽകിയിട്ടുണ്ട്. 2021ലെ രണ്ടാം കോവിഡ് തരം ഗം ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യൻ മെട്രോ ന ഗരം മുംബൈ ആണ്. അതേ സമയം കൊവിഡ് ഗുരുതരമാകുന്ന ഉത്തരകൊറിയയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. രണ്ടാഴ്ച മുമ്പ് പനി ബാധിച്ചവരുടെ പ്രതിദിന എണ്ണം 390,000 ആയി ഉയർന്നതിന് ശേഷം കോവിഡ് തരംഗം കുറഞ്ഞുവെന്ന് ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസനീയമല്ല എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഈ നിൽപ്പു കണ്ട് ആരാധക ലോകം ഞെട്ടി; ട്രെന്ഡിയായി നടി പ്രിയാ മണി












Click it and Unblock the Notifications