Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം; മാര്‍ഗ നിര്‍ദേശം പുതുക്കി മഹാരാഷ്ട്ര, നിയന്ത്രണങ്ങള്‍ ഇങ്ങനെ

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍. രാത്രി 11 നും പുലര്‍ച്ചെ അഞ്ച് മണിക്കുമിടയില്‍ സംഘംചേര്‍ന്നുള്ള യാത്ര അനുവദിക്കില്ലെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പ്രധാനമായും പറയുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലം 40,925 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേതിനെക്കാല്‍ 4660 പേര്‍ക്കാണ് അധികമായി കോവിഡ് സ്ഥിരീകരിച്ചത്. 20 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം മുംബൈയില്‍ ഇന്നലെ ആര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

ഓഫീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ സന്ദര്‍ശകരെ സര്‍ക്കാര്‍ ഒഫീസുകളില്‍ അനുവദിക്കില്ല. അമ്പത് ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ഹാജരാകാന്‍ പാടുള്ളു. ഓഫീസുകള്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനും ടീമുകള്‍ക്ക് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത ജീവനക്കാരെ മാത്രമേ ഓഫീസ് സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും ശവസംസ്‌കാരവും അന്ത്യകര്‍മങ്ങളും പരമാവധി 50, സാമൂഹിക മത രാഷ്ട്രീയ സാംസ്‌കാരിക സംഗമങ്ങള്‍ എന്നീ പരിപാടികളില്‍ 50 പേര്‍ക്ക് പങ്കെടുക്കാം.

co

10, 12 ക്ലാസുകളിലെ വിവിധ ബോര്‍ഡുകള്‍ ആവശ്യപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴികെ സ്‌കൂളുകളും കോളേജുകളും ഫെബ്രുവരി 15 വരെ അടച്ചിടും.നീന്തല്‍ക്കുളങ്ങള്‍, ജിമ്മുകള്‍, സ്പാ, വെല്‍നസ് സെന്റര്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവ അടച്ചിടും. സലൂണ്‍ 50% ശേഷിയില്‍ പ്രവര്‍ത്തിക്കും (രാത്രി 10 മുതല്‍ രാവിലെ 7 വരെ അടച്ചിരിക്കും). വിനോദ പാര്‍ക്കുകള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍, കോട്ടകള്‍ എന്നിവ അടച്ചിരിക്കും.ഷോപ്പിംഗ് മാളുകള്‍, നിയന്ത്രിത പ്രവേശനമുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍ എന്നിവയും അടച്ചിടും. നിരീക്ഷണത്തിനായി മാര്‍ഷല്‍മാരെ മാനേജ്‌മെന്റ് നിയോഗിക്കണം, പൂര്‍ണ്ണമായും വാക്‌സിന്‍ എടുത്തവരെ മാത്രമേ അനുവദിക്കാവൂ. രാത്രി 10 മുതല്‍ രാവിലെ 8 വരെ അടച്ചിടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ദേശീയ അന്തര്‍ദേശീയ ഇവന്റുകള്‍ ഇതിനകം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളവ ഒഴികെ മാറ്റിവയ്ക്കണം. കാണികളെ അനുവദിക്കരുത്. എല്ലാ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള ബയോ ബബിള്‍ വേണം. എല്ലാ കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും എല്ലാ മൂന്നാം ദിവസവും ആര്‍ടിപിസിആര്‍നഗര/ജില്ലാതല കായിക ക്യാമ്പുകളില്ല. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും 50% ശേഷിയില്‍ പ്രവര്‍ത്തിക്കണം. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരെ മാത്രമേ അനുവദിക്കാവൂ. എല്ലാ ദിവസവും രാത്രി 10 മുതല്‍ രാവിലെ 8 വരെ അടച്ചിടണമെന്നും മാര്‍ഗ നിര്‍ദേശ്തതില്‍ പറയുന്നു. ഡല്‍ഹിയിലും, തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് അഴരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.

തമിഴ്നാട്ടില്‍ പുതിയ കോവിഡ് -19 കേസുകളുടെ കുത്തനെ വര്‍ദ്ധനവ് കണക്കിലെടുത്ത്, രണ്ട് ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് മാത്രമേ സബര്‍ബന്‍ സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ജനുവരി 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, രണ്ട് ഡോസ് വാക്‌സിനേഷനും ഉള്ള യാത്രക്കാരെ മാത്രമേ ചെന്നൈ മേഖലയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂ.കൊവിഡ്-19 കേസുകളുടെ നിലവിലെ കുതിച്ചുചാട്ടവും ഒമിക്റോണ്‍ വേരിയന്റിന്റെ ഭീഷണിയും കണക്കിലെടുത്ത്, ജനുവരി 6 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

സബര്‍ബന്‍ ട്രെയിനുകളില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
രാജ്യത്ത് നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയവും തമിഴ്നാട് സര്‍ക്കാരും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത്, ആവശ്യമുള്ളിടത്തെല്ലാം വിവിധ നിയന്ത്രണങ്ങളും ഇളവുകളും കൊണ്ടുവരുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.ജനുവരി 10 ന് പുലര്‍ച്ചെ 4 മുതല്‍ ജനുവരി 31 വരെയാണ് നിയന്ത്രണം. കോവിഡ് -19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചിരിക്കുന്ന യാത്രക്കാര്‍ക്ക് മാത്രമേ സബര്‍ബന്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുമതിയുള്ളൂവെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.യാത്രക്കാര്‍ യാത്രയ്ക്കുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ സീസണ്‍ ടിക്കറ്റോ സാധുവായ തിരിച്ചറിയല്‍ രേഖയ്ക്കൊപ്പം കൗണ്ടറുകളില്‍ ഹാജരാക്കേണമെന്നും അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+