കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സമാജ് വാദി പാര്‍ട്ടി, 2500 പേര്‍ക്കെതിരെ യുപിയില്‍ കേസ്
ലഖ്‌നൗ: ബിജെപിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ എത്തിയ നേതാക്കളെ സ്വീകരിക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളില്‍ വന്‍ വീഴ്ച്ച. ആരും യാതൊരു സുരക്ഷയും പാലിക്കാതെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്. വന്‍ ജനാവലിയും കൂടിയെത്തിയതോടെ എല്ലാ ചട്ടങ്ങളും ലംഘിക്കപ്പെട്ടു. 2500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്പി ഓഫീസിന് മുന്നില്‍ ജനാവലിയാണ് ഇന്ന് ഉണ്ടായിരുന്നത്. രണ്ട് വിമത മന്ത്രിമാരെയും ഒപ്പം എംഎല്‍എമാരെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങായിരുന്നു ഇത്. നൂറുകണക്കിന് പേര്‍ തടിച്ച് കൂടിയതിന്റെ വീഡിയോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജനുവരി പതിനഞ്ച് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് റാലികളോ, റോഡ് ഷോകളോ, യോഗങ്ങളോ ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എസ്പിയുടെ പരിപാടിയിലെത്തിയവരില്‍ പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. തിരഞ്ഞെടുപ്പ് റാലികളില്‍ തുടര്‍ച്ചയായി കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നതാണ് കാണുന്നത്. പ്രത്യേകിച്ച് യുപിയിലാണ് ഇത്തരം ലംഘനങ്ങള്‍ വര്‍ധിക്കുന്നത്. ഇന്ന് യോഗി സര്‍ക്കാരിലെ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് എന്നിവര്‍ക്ക് പുറമേ അഞ്ച് ബിജെപി എംഎല്‍എമാരും എസ്പിയില്‍ ചേര്‍ന്നിരുന്നു.
അപ്‌നാദളില്‍ നിന്ന് ഒരു എംഎല്‍എ കൂടി രാജിവെച്ചിട്ടുണ്ട്. ഇയാളും എസ്പിയില്‍ ചേര്‍ന്നു. ഗൗതം പല്ലി പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ലഖ്‌നൗ ജില്ലാ ഭരണകൂടവും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. അനുമതിയില്ലാതെയാണ് സമാജ് വാദി പാര്‍ട്ടി റാലി നടത്തിയതെന്ന് ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. എസ്പി ഓഫീസിലേക്ക് പോലീസ് ടീമിനെ അയച്ചിട്ടുണ്ട്. കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. എസ്പി നടത്തിയത് വിര്‍ച്വലായിട്ടുള്ള ചടങ്ങ് മാത്രമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉത്തം പട്ടേല്‍ പറഞ്ഞു.
ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസിന്റെ ഉള്ളിലാണ് ചടങ്ങ് നടന്നത്. ജനങ്ങള്‍ തനിയെ വന്നതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജനങ്ങള്‍ ഒത്തുച്ചേര്‍ന്നത്. ബിജെപി മന്ത്രിമാരുടെ വീടുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം ജനക്കൂട്ടമുണ്ട്. പോലീസിന് അതൊന്നും പ്രശ്‌നമല്ല. ഞങ്ങളുടെ പരിപാടിയിലേക്ക് ആളുകള്‍ വന്നതാണ് പോലീസ് പ്രശ്‌നമായി കാണുന്നതെന്നും നരേഷ് ഉത്തം പട്ടേല്‍ പറയഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ 16 ഇന നിര്‍ദേശങ്ങള്‍ പ്രചാരണത്തിനായി നല്‍കിയിട്ടുണ്ട്. പൊതുപരിപാടികളൊക്കെ നിരോധിച്ചിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനില്‍ അഞ്ച് പേര്‍ മാത്രമാണ് പങ്കെടുക്കുക. വിജയാഘോഷത്തിനും നിരോധനമുണ്ട്.












Click it and Unblock the Notifications