കോവിഡിന്റെ പുതിയ വകഭേദം 'എക്‌സ്ഇ': ഇന്ത്യയിലെ ആദ്യ കേസ് മുംബൈയില്‍ സ്ഥിരീകിരിച്ചു
മുംബൈ: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങൾ ചേർന്നുള്ള പുതിയ വകഭേദമായ 'എക്‌സ്ഇ'യുടെ ആദ്യ കേസ് മുംബൈയില്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് 'എക്‌സ്ഇ' കേസ് സ്ഥിരീകരിക്കുന്നത്. ഒമിക്രോണിന്റെ ഉപവകഭേദമായ എക്‌സ്ഇയെക്കുറിച്ച് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ആദ്യ എക്‌സ്ഇ കേസ് മുംബൈയില്‍ സ്ഥിരീകരിക്കുന്നത്. ഒമിക്രോണിന്റെ തന്നെ ബിഎ.1, ബിഎ.2 ഉപവിഭാഗങ്ങൾ ചേരുന്നതാണ് എക്‌സ്ഇ വകഭേദം.
എക്‌സ്ഇ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാൾ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതാണ് ഇന്ത്യ ഉള്‍പ്പടേയുള്ള രാജ്യങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നതും. 376 സാമ്പിളുകൾ പരിശോധിച്ചതിൽ, മുംബൈയിൽ നിന്നുള്ള 230 രോഗികളിൽ ഒമൈക്രോൺ ബാധിച്ചതായി കണ്ടെത്തി. ഇതിലൊരാള്‍ക്കാണ് എക്സ്ഇ വേരിയന്റിന് പോസിറ്റീവ് ആയി സ്ഥിരീകരിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, പുതിയ വേരിയന്റ് BA.2 സബ് വേരിയന്റിനേക്കാൾ 10 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളത്. ഒമൈക്രോൺ സ്‌ട്രെയിനിന്റെ ഉപ വേരിയന്റായ BA.2, വൈറസിന്റെ ഏറ്റവും പ്രബലമായ സ്‌ട്രെയിന് ആണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവില്‍ XE കേസുകളുടെ എതാനും എണ്ണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, അതിന്റെ ഉയർന്ന വ്യാപനതോത് സമീപഭാവിയിൽ ഏറ്റവും പ്രബലമായ വേരിയന്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
" എക്സ് ഇ വകഭേദം ( XE recombinant -BA.1-BA.2), ജനുവരി 19 ന് യുകെയിലാണ് ആദ്യമായി കണ്ടെത്തി, അതിനുശേഷം 600-ൽ താഴെ കേസുകള്‍ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തു," ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. "ബിഎ.2 നെ അപേക്ഷിച്ച് വ്യാപനശേഷി 10 ശതമാനം കൂടുതലാണെന്നാണ് ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നു, എന്നിരുന്നാലും, ഈ കണ്ടെത്തലിന് കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്," ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു
എക്‌സ്ഇക്ക് പുറമെ എക്‌സ്ഡി, എക്‌സ്എഫ് എന്നിങ്ങനെ രണ്ട് ഹൈബ്രിഡ് വകഭേദങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത് എക്‌സ്ഇ വകഭേദത്തെക്കുറിച്ച് മാത്രമാണ്. എക്‌സ്ഇ വകഭേദം പല രാജ്യങ്ങളിലും അടുത്ത കൊറോണ തരംഗത്തിന് വഴിയൊരുക്കിയേക്കാമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ വകഭേദം മൂലമുണ്ടാകുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ നിലവിലെ വാക്സിനുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചൊന്നും നിലവില്‍ സൂചനകള്‍ ലഭിച്ചിട്ടില്ല.
Recommended Video
ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ












Click it and Unblock the Notifications