Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം തരംഗത്തിലുളളതിന്റെ പകുതി കേസുകൾ മൂന്നാം തരംഗത്തിൽ: സർക്കാർ സമിതിയിലെ ശാസ്ത്രജ്ഞൻ

ദില്ലി: കൃത്യമായ നിയന്ത്രണങ്ങള്‍ പിന്തുടര്‍ന്നില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനും ഇടയിലായി കൊവിഡ് മൂന്നാം തരംഗം ശക്തമായേക്കും എന്നാണ് സൂചന. കൊവിഡ് രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രതിദിന കേസുകളുടെ പകുതിയാവാം മൂന്നാം തരംഗത്തില്‍ ഉണ്ടാകാന്‍ സാധ്യത എന്നാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയിലെ ശാസ്ത്രജ്ഞനായ മനിന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കുന്നത്. കൊവിഡിന്റെ ഏതെങ്കിലും പുതിയ വകഭേദം കൂടി രൂപപ്പെടുകയാണെങ്കില്‍ മൂന്നാം തരത്തില്‍ രോഗവ്യാപനം അതിവേഗത്തിലാവും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

covid

കൊവിഡ് വ്യാപനം സംബന്ധിച്ചുളള പഠനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ശാസ്ത്ര സാങ്കേതിക വകുപ്പ് രൂപം കൊടുത്ത സുത്ര മോഡല്‍ സമിതിയിലെ അംഗമാണ് മനിന്ദ്ര അഗര്‍വാള്‍. ഐഐടി കാണ്‍പൂരിലെ ശാസ്ത്രജ്ഞനായ അഗര്‍വാളിനെ കൂടാതെ ഐഐടി ഹൈദരാബാദില്‍ നിന്നുളള ശാസ്ത്രജ്ഞനായ എം വിദ്യാസാഗര്‍, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിലെ ഡെപ്യൂട്ടി മെഡിക്കല്‍ ചീഫ് ലെഫ്റ്റനന്‍ഡ് ജനറല്‍ മാധുരി കനിത്കര്‍ എന്നിവരും സമിതി അംഗങ്ങളാണ്..

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

Recommended Video

cmsvideo
    WHO's warning about delta plus virus

    കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നതിന്റെ പേരില്‍ നേരത്തെ ഈ സമിതി കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. പ്രതിരോധ ശേഷി നഷ്ടം, വാക്‌സിനേഷന്റെ ഫലം, കൂടുതല്‍ തീവ്രമായ കൊവിഡ് വകഭേദത്തിന്റെ സാധ്യത എന്നിവയാണ് മൂന്നാം തരംഗത്തിലെ പ്രധാന ഘടകങ്ങള്‍ എന്ന് അഗര്‍വാള്‍ പറയുന്നു. വിശദമായ റിപ്പോര്‍ട്ട് സമിതി ഉടനെ തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    കൊവിഡ് രണ്ടാം തരംഗം ആഗസ്റ്റ് മധ്യത്തോടെ കുറയുമെന്നും മൂന്നാം തരംഗം ഒക്ടോബറിനും നവംബറിനും ഇടയില്‍ മൂര്‍ധന്യത്തിലെത്തും എന്നുമാണ് അഗര്‍വാള്‍ വ്യക്തമാക്കുന്നത്. മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ പ്രതിദിനം 1,50,000നും 2,00,000നും ഇടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കാം എന്നാണ് മുന്നറിയിപ്പ്.

    ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+