രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്, 52,299 പേര്‍ക്ക് രോഗമുക്തി
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,071 പേര്‍ക്ക്. ചികിത്സയിലുള്ളവരുടെ എണ്ണം 4,85,350 ആയി കുറഞ്ഞു. ആകെ രോഗബാധിതരുടെ 1.59 ശതമാനം ആണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,299 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്താകമാനം ഇതുവരെ 2,96,58,078 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ 52-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗമുക്തി നിരക്ക് 97.09% ആയി വര്‍ദ്ധിച്ചു. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.44 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34%, തുടര്‍ച്ചയായ 27-ാം ദിവസവും 5 ശതമാനത്തില്‍ താഴെയാണ്. രാജ്യത്ത് കൊവിഡ് പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു. ആകെ 41.82 കോടിയിലേറെ (41,82,54,953) പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായി കുറയുകയാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.44 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 2.34 ശതമാനവുമാണ്. തുടര്‍ച്ചയായ 27-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.

വിവാദങ്ങളുടേയും ഗോസിപ്പുകളുടേയും സ്വന്തം ബോളിവുഡ്, ചില അറിയാക്കഥകൾ
രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനേഷനുകളുടെ എണ്ണം ഇന്നലെ 35 കോടി പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക കണക്ക് അനുസരിച്ച് 46,04,925 സെഷനുകളിലൂടെ ആകെ 35,12,21,306 ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,87,849 ഡോസ് വാക്സിന്‍ നല്‍കി.
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യ ഡോസ് 1,02,27,957
രണ്ടാമത്തെ ഡോസ് 73,08,968
മുന്നണിപ്പോരാളികള്‍
ആദ്യ ഡോസ് 1,75,81,755
രണ്ടാമത്തെ ഡോസ് 96,55,149
18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 9,98,28,219
രണ്ടാമത്തെ ഡോസ് 27,26,338
45-59 പ്രായപരിധിയിലുള്ളവര്‍
ആദ്യ ഡോസ് 9,05,89,022
രണ്ടാമത്തെ ഡോസ് 1,86,76,107
60നുമേല്‍ പ്രായമുള്ളവര്‍
ആദ്യ ഡോസ് 6,89,10,208
രണ്ടാമത്തെ ഡോസ് 2,57,17,583
ആകെ 35,12,21,306
ഗ്ലാമര്‍ ലുക്കില്‍ നിക്കി തംമ്പോലി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications