കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ് 1 മുതല്‍ 18 കഴിഞ്ഞവര്‍ക്കും വാക്സിനേഷന്‍; വില മുന്‍കൂട്ടി തീരുമാനിക്കും, അറിയേണ്ട 10 കാര്യം

Google Oneindia Malayalam News

ദില്ലി: കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തില്‍ നടുങ്ങിയിരിക്കുകയാണ് രാജ്യം. ദിനപ്രതി രണ്ടര ലക്ഷത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്. എത്രയും പെട്ടെന്ന് കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മൂന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചുള്ള കേന്ദ്രത്തിന്‍റെ പ്രധാന 10 പ്രഖ്യാപനങ്ങള്‍ താഴെ പറയുന്നവയാണ്.

വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

1-വാക്സിൻ നിർമ്മാതാക്കൾ അവര്‍ പ്രതിമാസം പുറത്തിറക്കുന്ന ഡോസുകളുടെ 50% ഇന്ത്യാ സർക്കാരിന് വിതരണം ചെയ്യും, ബാക്കി 50% ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റിനും വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം കമ്പനികള്‍ക്കുണ്ടാകും.

2-മെയ് ന് മുമ്പ് തന്നെ സംസ്ഥാന സർക്കാരുകൾക്കും ഓപ്പൺ മാർക്കറ്റിനും ലഭ്യമാകുന്ന 50% വിതരണത്തിന്റെ വില വാക്സിന്‍ നിർമ്മാതാക്കൾക്ക് പ്രഖ്യാപിക്കാം. ഈ വിലയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ, വ്യാവസായിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിര്‍മാതാക്കള്ളില്‍ നിന്നും നേരിട്ട് വാക്സിന്‍ വാങ്ങിക്കാന്‍ സാധിക്കും

vacc-

3-സ്വകാര്യ ആശുപത്രികൾ അവര്‍ക്ക് സര്‍ക്കാര്‍ വിഹിതത്തില്‍ നിന്ന് ലഭിക്കുന്നത് ഒഴികേയുള്ള 50% നിന്ന് മാത്രമായി വാക്സിൻ വിതരണം ചെയ്യണം. സ്വകാര്യ വാക്സിനേഷൻ ദാതാക്കൾ വാക്സിനേഷൻ വില സ്വയം പ്രഖ്യാപിക്കും. 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും സ്വകാര്യ മേഖലയില്‍ നിന്ന് വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുണ്ടാവും.

4-നിര്‍മ്മിക്കുന്ന ഡോസുകളുടെ 50 ശതമാനം കേന്ദ്ര സര്‍ക്കാറിന് നല്‍കുക എന്ന നിബന്ധന ഇന്ത്യയില്‍ വാക്സിന്‍ നിര്‍മ്മിക്കുന്ന എല്ലാ കമ്പനികള്‍ക്കും ബാധകമാണ്. അതേസമയം പുറത്ത് നിന്നും വാക്സിന്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് ഈ ചട്ടം ബാധകമായിരിക്കില്ല.

5-രോഗവ്യാപനം, സജീവ കേസുകളുടെ എണ്ണം, വ്യാപനത്തിന്‍റെ വേഗത എന്നിവ അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ വിഹിതത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമുള്ള വാക്സിന്‍ വിതരണം ചെയ്യുക

6-സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കുന്നത് കേന്ദ്ര വിഹിതത്തിലെ വിതരണത്തെ പ്രതികൂലമായി ബാധിക്കും. മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ക്വാട്ട നിശ്ചയിച്ച് അതത് സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കും.

പ്രിയ വാര്യരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

7-നിലവിലുള്ള എല്ലാ മുൻ‌ഗണനാ ഗ്രൂപ്പുകളുടെയും 45 വയസ്സിനു മുകളിലുള്ളവര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുൻ‌ഗണന നൽകും, ഇതിനായി ഒരു പ്രത്യേകവും കേന്ദ്രീകൃതവുമായ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും.

8-ആരോഗ്യ പ്രവര്‍ത്തകര്‍, ഫ്രണ്ട് ലൈൻ വർക്കർമാർ (എഫ്എൽഡബ്ല്യു), 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് സൗജന്യമായി തന്നെ വാക്സിനേഷന്‍ തുടരും.

9-എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായിരിക്കും, കൂടാതെ കോവിൻ പ്ലാറ്റ്‌ഫോമിലെ രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങി എഇഎഫ്ഐ റിപ്പോർട്ടിംഗുമായി ബന്ധിപ്പിച്ചിട്ടുള്ള മറ്റ് എല്ലാ മാനദണ്ഡങ്ങളും വാക്സിന്‍ വിതരണത്തിന്‍റെ മൂന്നാംഘട്ടത്തിലും കര്‍ശനമായി തുടരണം.

10-എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും നിലവിലുള്ള വാക്സിനേഷന്റെ സ്റ്റോക്കുകളും വിലയും തത്സമയം റിപ്പോർട്ടുചെയ്യേണ്ടതുണ്ട്.

Recommended Video

cmsvideo
Vaccine for all above 18 starting from may 1 | Oneindia Malayalam

English summary
Vaccination for those over 18 years of age from May 1; 10 important things to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X