Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുവിനെ കൊല്ലുന്നവര്‍ രാജ്യം വിട്ട് പോകണം: കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡെറാഡൂണ്‍: രാജ്യത്ത് 24 സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചത് തങ്ങളാണ് എന്ന് അവകാശപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രംഗത്തുവന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. എന്നാലിതാ മറ്റൊരു സീനിയര്‍ നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും ഗോവധ നിരോധനത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഗോവധ നിരോധനത്തെ വെറുതെ അനുകൂലിക്കുകയല്ല, പശുവിനെ കൊല്ലുന്നവര്‍ക്ക് രാജ്യത്ത് കഴിയാന്‍ അവകാശമില്ല എന്നും ഹരീഷ് റാവത്ത് പറഞ്ഞു. അവര്‍ ഏത് വിഭാഗത്തില്‍ പെട്ട ആളുകളായാലും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളാണ്. വ്യാഴാഴ്ച ഗോപാഷ്ടമി പരിപാടിയില്‍ സംസാരിക്കവേയാണ് ഹരീഷ് റാവത്ത് ഇക്കാര്യം പറഞ്ഞത്.

hareesh

ഉത്തരാഖണ്ഡില്‍ പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ നിയമരപരമായ നടപടികള്‍ എടുക്കുമെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രിയായ അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. ഗോവധ നിരോധനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രോപ്പോസല്‍ കൊണ്ടുവന്നിട്ടുണ്ട്. തൊഴുത്തിന് മാത്രമല്ല, അവയ്ക്ക് തീറ്റ ഒരുക്കുന്നതിനും ഭൂമി നല്‍കുന്ന ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ് - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+