സിപിഐ ഇനി ദേശീയ പാര്‍ട്ടിയല്ല, എന്‍സിപിക്കും തൃണമൂലിനും തിരിച്ചടി; ആം ആദ്മി ദേശീയ പാര്‍ട്ടി
ന്യൂദല്‍ഹി: സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി എന്നിവക്കാണ് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമായത്. അതേസമയം ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ദല്‍ഹി, പഞ്ചാബ്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ടതോടെയാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചിരിക്കുന്നത്.
നാഗാലാന്റില്‍ എന്‍സിപി, ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) എന്നിവക്കും മേഘാലയയില്‍ വോയ്‌സ് ഓഫ് ദി പീപ്പില്‍ പാര്‍ട്ടിക്കും ത്രിപുരയില്‍ ടിപ്ര മോതക്കും സംസ്ഥാന പാര്‍ട്ടി എന്ന പദവി ലഭിച്ചു. പിഡിഎ (മണിപ്പൂര്‍), ആര്‍എല്‍ഡി(ഉത്തര്‍പ്രദേശ്), ബിആര്‍എസ് (ആന്ധ്രാപ്രദേശ്), ആര്‍എസ്പി (പശ്ചിന ബംഗാള്‍) എംപിസി (മിസോറാം) എന്നിവക്ക് സംസ്ഥാന പാര്‍ട്ടി എന്ന പദവി അതത് സംസ്ഥാനങ്ങളില്‍ നഷ്ടമായി.

ഈ പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ രജിസ്റ്റേര്‍ഡ് അണ്‍റെക്കനൈസ്ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടി അഥവാ (ആര്‍യുപിപി) ആയി തുടരും. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കുന്നത്. ലോക്സഭയിലേക്കോ സംസ്ഥാന നിയമസഭയിലേക്കോ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്യുന്ന സാധുവായ വോട്ടിന്റെ 6 ശതമാനമെങ്കിലും പാര്‍ട്ടി ഉറപ്പാക്കണം.
ഏതെങ്കിലും സംസ്ഥാനങ്ങളില്‍ നിന്ന് പാര്‍ട്ടി ലോക്സഭയില്‍ കുറഞ്ഞത് 4 സീറ്റെങ്കിലും നേടണം. കുറഞ്ഞത് മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നെങ്കിലും ലോക്സഭയിലെ 2 ശതമാനം സീറ്റുകളെങ്കിലും (അതായത് കുറഞ്ഞത് 11 സീറ്റുകള്‍) പാര്‍ട്ടിക്ക് വിജയിക്കാനാകണം. അല്ലെങ്കില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിലെങ്കിലും പാര്‍ട്ടിയെ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കണം.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്
ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍, അത് അംഗീകരിക്കപ്പെടാത്ത സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതു ചിഹ്നം ലഭിക്കുകയുമില്ല. നേരത്തെ ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്നത് കര്‍ണാടകയില്‍ വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉത്തേജിപ്പിക്കുമെന്ന് ആം ആദ്മി എം പി സഞ്ജയ് സിംഗ് പറഞ്ഞിരുന്നു.
2012 ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നുവന്ന അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ദല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലാണ്. അതേസമയം ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് എന്‍ സി പിക്കും സി പി ഐയ്ക്കും കനത്ത തിരിച്ചടിയാണ്. നിലവില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തും കേരളത്തിലും നാഗാലാന്റിലും ഭരണപക്ഷത്തുമാണ് എന്‍ സി പി.












Click it and Unblock the Notifications