കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ സിപിഎമ്മിനെ അടിച്ചമര്‍ത്താന്‍ ബിജെപി; കാത്തിരിക്കുന്നത് ബംഗാള്‍ അനുഭവം

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ദില്ലി: ത്രിപുരയിലെ സിപിഎം തോല്‍വി അവരെ ഒരിക്കലും തിരിച്ചുവരാത്തവിധത്തിലേക്ക് തള്ളിവിട്ടേക്കുമെന്ന് സൂചന. പശ്ചിമ ബംഗാളിലുണ്ടായ അതേ അനുഭവം ആയിരിക്കും ബംഗാളിലും സിപിഎമ്മിനെ കാത്തിരിക്കുന്നത്. ഇതിനായി അധികാരമേറ്റതിന്റെ തൊട്ടുപിന്നാലെ ബിജെപി പണി തുടങ്ങുകയും ചെയ്തുകഴിഞ്ഞു.

ഇന്ത്യയിലെ ആദ്യ ഹെലി സർവ്വീസ് ബെംഗളൂരുവിൽ; സ്വപ്നം യാഥാർത്ഥ്യമായി, പ്രവർത്തനം വിജയകരം...ഇന്ത്യയിലെ ആദ്യ ഹെലി സർവ്വീസ് ബെംഗളൂരുവിൽ; സ്വപ്നം യാഥാർത്ഥ്യമായി, പ്രവർത്തനം വിജയകരം...

സിപിഎമ്മിനെ ഒരുവിധത്തിലും തിരിച്ചുവരാത്തവിധം ഒതുക്കണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതിനായി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കലാപസമാനമായ അന്തരീക്ഷം ഉരുത്തിരിയുമ്പോഴും കേന്ദ്ര നേതാക്കള്‍ നടത്തുന്ന പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഇതിന് തെളിവാണ്.

 cpm


സിപിഎമ്മിന് ത്രിപുരയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകതന്നെ പ്രയാസകരമായിരിക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചനകള്‍. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തും, പ്രവര്‍ത്തകരെ വീടുകള്‍ കയറി ആക്രമിച്ചും, സ്മാരകങ്ങള്‍ തകര്‍ത്തും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

ത്രിപുര അക്രമണത്തെ ന്യായീകരിച്ച് കേന്ദ്ര നേതാക്കള്‍ തുടരെ പരാമര്‍ശങ്ങള്‍ നടത്തുന്നത് കലാപകാരികള്‍ക്ക് പിന്തുണ നല്‍കല്‍ കൂടിയാണ്. കേരളത്തില്‍ ഏതെങ്കിലും ബിജെപി കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍പോലും കേന്ദ്ര മന്ത്രിമാരെ എത്തിച്ച് ദേശീയ ശ്രദ്ധ നേടുന്നവരാണ് ബിജെപി. അതേസമയം, ഒരുവശത്ത് സമാധാന പ്രേമികളായി നടിക്കുകയും മറുവശത്ത് ആക്രമണം നടത്തുകയും ചെയ്യുന്ന ബിജെപിയുടെ പരിപാടികള്‍ തുറന്നുകാട്ടുമെന്നാണ് സിപിഎം പറയുന്നത്.

ഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതിഷുഹൈബ് വധം സിബിഐക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി; പോലീസിന് നിര്‍ത്താമെന്ന് കോടതി

സഭയുടെ കാശ് വിറ്റ് പുട്ടടിക്കും, മാര്‍ ആലഞ്ചേരി/യെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍സഭയുടെ കാശ് വിറ്റ് പുട്ടടിക്കും, മാര്‍ ആലഞ്ചേരി/യെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍

English summary
CPM cadre allege attack in Tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X