കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സ്ഥാനാര്‍ഥിയെ മര്‍ദ്ദിച്ചവശയാക്കി; ചുരിദാര്‍ വലിച്ചുകീറി അപമാനിച്ചു, കല്ലുകൊണ്ട് തലക്കടിച്ചു!!

വസ്ത്രങ്ങള്‍ നിറയെ ചോരയായിരുന്നു. അമ്മയെ ആക്രമിച്ചു. സഹോദരിയുടെ ചെറിയ കുട്ടിയെ പൊക്കി നിലത്തടിക്കാന്‍ ശ്രമിച്ചു.

  • By Ashif
Google Oneindia Malayalam News

ആലപ്പുഴ: സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി വനിതാ സ്ഥാനാര്‍ഥി. വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും തലയില്‍ കല്ലുകൊണ്ട് കുത്തിയെന്നും അവര്‍ പറയുന്നു. അമ്പലപ്പുഴ എഴുപുന്ന പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഹൈമവതിയാണ് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നത്. തനിക്കെതിരേ പല തവണ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഒടുവില്‍ വീട്ടില്‍ അതിക്രമിച്ചെത്തിയാണ് തല തല്ലി പൊളിച്ചതെന്നും അവര്‍ പരാതിപ്പെടുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും തന്നെ ആക്രമിച്ചത് സംബന്ധിച്ചും അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്...

തന്നെ കൊല്ലാന്‍ വന്നവര്‍

തന്നെ കൊല്ലാന്‍ വന്നവര്‍

എഴുപുന്ന പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു ഹൈമവതി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മല്‍സരിച്ചത്. തന്നെ കൊല്ലാന്‍ തന്നെയാണ് അന്ന് രാത്രി സിപിഎമ്മുകാര്‍ വന്നതെന്ന് ഹൈമവതി പറയുന്നു.

ആശുപത്രിയിലും ഭീഷണി

ആശുപത്രിയിലും ഭീഷണി

തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായ പരിക്കുകളോടെ ഹൈമവതി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയില്‍ ചിലര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഹൈമവതി പറയുന്നു.

ആദ്യം തന്നെ പോലീസിനെ അറിയിച്ചു

ആദ്യം തന്നെ പോലീസിനെ അറിയിച്ചു

വോട്ടെണ്ണല്‍ നടന്ന ശേഷം ഉച്ചയ്ക്ക് ഒരു സംഘം ആളുകള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി മടങ്ങിയെന്ന് ഹൈമവതി പറയുന്നു. കൊല്ലുമെന്നായിരുന്നു ഭീഷണി. വിവരം ഉടന്‍ അരൂര്‍ പോലീസില്‍ അറിയിച്ചു. ഭര്‍ത്താവിനും വധഭീഷണിയുണ്ടെന്ന് അവര്‍ പറയുന്നു.

വന്‍ പ്രകടനം, തെറിവിളി

വന്‍ പ്രകടനം, തെറിവിളി

പോലീസെത്തി കാര്യങ്ങള്‍ തിരക്കിയ ശേഷം മടങ്ങി. മൂന്ന് മണിയോടെ നൂറോളം പേര്‍ പ്രകടനമായി വീട്ടിലേക്ക് വന്നു. തന്നെയും പിതാവിനെയും അധിക്ഷേപിച്ചാണ് പ്രകടനക്കാര്‍ എത്തിയതെന്ന് ഹൈമവതി ആരോപിക്കുന്നു.

മറ്റൊരു സംഘമെത്തി

മറ്റൊരു സംഘമെത്തി

ഈ സമയവും പോലീസെത്തിയതിനാല്‍ പ്രകടനക്കാര്‍ പിരിഞ്ഞുപോയി. വൈകീട്ട് വന്ന സംഘമാണ് വീട്ടില്‍ കയറി ആക്രമിച്ചത്. വീടിന്റെ വേലി തകര്‍ത്താണ് അവര്‍ കടന്നത്. വീട്ടിലുണ്ടായിരുന്നവരെയെല്ലാം ആക്രമിച്ചുവെന്നും ഹൈമവതി പറയുന്നു.

അപമാനിക്കാന്‍ ശ്രമം

അപമാനിക്കാന്‍ ശ്രമം

പുതുകുളങ്ങര ഭാഗത്തുനിന്ന് വന്ന സംഘമാണ് ആക്രമണം നടത്തിയത്. പ്രകടനമായി വന്നവരില്‍ ഒരുസംഘം ആളുകള്‍ വീട്ടിലേക്കെത്തി. തന്റെ ചുരിദാര്‍ വലിച്ചുകീറി അപമാനിക്കാന്‍ ശ്രമിച്ചു. പിന്നീടാണ് മര്‍ദ്ദനമേറ്റത്.

കല്ലുകൊണ്ട് തലക്കടിച്ചു

കല്ലുകൊണ്ട് തലക്കടിച്ചു

കല്ലുകൊണ്ടാണ് തലയ്ക്ക് അടിച്ചത്. തലപൊട്ടി ചോര തെറിച്ചു. വസ്ത്രങ്ങള്‍ നിറയെ ചോരയായിരുന്നു. അമ്മയെ ആക്രമിച്ചു. സഹോദരിയുടെ ചെറിയ കുട്ടിയെ പൊക്കി നിലത്തടിക്കാന്‍ ശ്രമിച്ചു.

പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി

തലപൊട്ടി ഒരുപാട് ചോര പോയി. എന്നിട്ടും എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അക്രമികള്‍ സമ്മതിച്ചില്ല. പിന്നീട് കുത്തിയതോട് പോലീസ് എത്തിയാണ് തുറവൂര്‍ താലൂക്ക് ആശുപത്രിയേലക്ക് മാറ്റിയത്.

പോലീസ് സംരക്ഷിക്കുന്നു

പോലീസ് സംരക്ഷിക്കുന്നു

ഇവിടെയും ഭീഷണിയുമായി സിപിഎം പ്രവര്‍ത്തകര്‍ വന്നുവെന്ന് ഹൈമവതി പറയുന്നു. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. പോലീസിലെ ചിലര്‍ തന്നെയാണ് അക്രമികളിലെ പ്രധാനിയെ സംരക്ഷിക്കുന്നതെന്നും ഹൈമവതി ആരോപിക്കുന്നു.

ലഹരി വില്‍പ്പന

ലഹരി വില്‍പ്പന

ഭര്‍ത്താവിനും ഭീഷണിയുണ്ടെന്ന് ഹൈമവതി പറയുന്നു. ലഹരി വില്‍പ്പന പോലീസില്‍ അറിയിച്ചതിന് ശേഷമാണ് തന്നോട് ശത്രുതയുണ്ടായതെന്നും അവര്‍ പറയുന്നു. പോലീസിനോട് താന്‍ നേരിട്ട കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ, മൊഴി പൂര്‍ണമായി രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അവര്‍ പറയുന്നു.

ബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയുംബിജെപിയെ നേരിടാന്‍ പ്രതിപക്ഷം; രാഹുലിനെ മാറ്റി മമത നയിക്കും? അനാരോഗ്യം മാറ്റിവച്ച് സോണിയയും

കാമുകിക്ക് വേറെ വിവാഹം.. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കാമുകൻ അറസ്റ്റിൽ കാമുകിക്ക് വേറെ വിവാഹം.. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കാമുകൻ അറസ്റ്റിൽ

'കോഴി' പരസ്യം വിനയായി! സാനിയ മിർസ പിന്മാറണമെന്ന് ആവശ്യം; ആരോഗ്യത്തിന് ഹാനികരം...'കോഴി' പരസ്യം വിനയായി! സാനിയ മിർസ പിന്മാറണമെന്ന് ആവശ്യം; ആരോഗ്യത്തിന് ഹാനികരം...

English summary
Woman candidate allegedly CPM attack, admited to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X