Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിനെ മുന്നില്‍ നിര്‍ത്താന്‍ സിപിഎം; ഒരുവെടിക്ക് രണ്ടു പക്ഷി തന്ത്രം... ഇനി കളി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രതിപക്ഷ മുന്നണി രൂപീകരിക്കാന്‍ സിപിഎം നേതൃത്വത്തിന് താല്‍പ്പര്യം കുറവാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഡല്‍ഹി മോഹത്തെ സിപിഎം പിന്തുണയ്ക്കുന്നുമില്ല. മൂന്നാമതൊരു നേതാവിനെ മുന്നില്‍ നിര്‍ത്തി ദേശീയ തലത്തില്‍ സജീവമാകാനാണ് സിപിഎം ആലോചന. ഈ വേളയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉയര്‍ത്തിക്കാട്ടാന്‍ സിപിഎം ആലോചിക്കുന്നത്.

ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം വ്യാപിപിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക ഓഫീസ് തുറന്ന ഡിഎംകെ 2024ലെ തിരഞ്ഞെടുപ്പില്‍ പ്രധാന റോള്‍ വഹിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പ്രതിപക്ഷ മുന്നണിയെ ആര് നയിക്കുമെന്ന ചോദ്യത്തിലാണ് ഉടക്കി നില്‍ക്കുന്നത്. എല്ലാ പ്രതിപക്ഷ നേതാക്കളും ഒരുപോലെ അംഗീകരിക്കുന്ന നേതാവ് കൂടിയാണ് സ്റ്റാലിന്‍. പക്ഷേ, അദ്ദേഹത്തിന് ഉത്തരേന്ത്യയില്‍ തിളങ്ങുന്നതിന് തടസങ്ങള്‍ ഏറെയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അടുത്ത പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ നീക്കമാണ് പ്രാദേശിക കക്ഷികള്‍ നടത്തുന്നത്. ബംഗാളിലെ മമത, തെലങ്കാനയിലെ ചന്ദ്രശേഖറ റാവു എന്നിവരെല്ലാം ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തനം തുടങ്ങിയിട്ട് നാളുകളായി. പ്രാദേശിക കക്ഷികളില്‍ പലര്‍ക്കും കോണ്‍ഗ്രസിനെ കൂടെ നിര്‍ത്തുന്നതിനോട് യോജിപ്പില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ല.

2

കോണ്‍ഗ്രസുമായി യോജിച്ചുപോകാന്‍ മമത തയ്യാറല്ല. കെ ചന്ദ്രശേഖര റാവുവിനും താല്‍പ്പര്യമില്ല. ശിവസേന, എന്‍സിപി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ കക്ഷികളുമായി മമത ബാനര്‍ജി ചര്‍ച്ച നടത്തി കഴിഞ്ഞു. സിപിഎം, ഡിഎംകെ, എന്‍സിപി എന്നിവരുമായി ചന്ദ്രശേഖര റാവുവും ചര്‍ച്ച നടത്തി. ഈ കൂട്ടത്തില്‍ പൊതു സമ്മതര്‍ കുറവാണ് എന്നതാണ് വെല്ലുവിളി.

3

മമതയെ സിപിഎം മുന്നില്‍ നിര്‍ത്തില്ല. കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തുന്നതിനും സിപിഎമ്മിന് വിയോജിപ്പുണ്ട്. ഈ സാഹചര്യത്തില്‍ പൊതുസമ്മതനായ മറ്റൊരു നേതാവിനെ മുന്നില്‍ നിര്‍ത്തി ഡല്‍ഹിയില്‍ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനാണ് സിപിഎം ആലോചന. എംകെ സ്റ്റാലിനെ സിപിഎം മുന്നില്‍ നിര്‍ത്തുമെന്നാണ് കരുതുന്നത്.

4

ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് എം കരുണാനിധി നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. ഇപ്പോള്‍ മകന്‍ സ്റ്റാലിന്‍ ആ ദൗത്യം ഏറ്റെടുക്കുമെന്ന് ഡിഎംകെ നേതാക്കള്‍ പറയുന്നു. പ്രതിപക്ഷ നേതാക്കളില്‍ എംകെ സ്റ്റാലിന്‍, ശരദ് പവാര്‍ തുടങ്ങി വളരെ കുറച്ച് പേര്‍ മാത്രമേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുന്നവരായുള്ളൂ.

5

ഡിഎംകെ ഡല്‍ഹിയില്‍ പ്രത്യേക ഓഫീസ് തുറന്നത് കഴിഞ്ഞ മാസമാണ്. 2024 ലക്ഷ്യമിട്ടാണ് നീക്കമെന്ന് സ്റ്റാലിന്‍ സൂചിപ്പിക്കുകയും ചെയ്തു. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ശേഷം എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷ ചേരിയില്‍ ഐക്യനിര പടുക്കാന്‍ സ്റ്റാലിന്‍ നടത്തുന്ന നീക്കങ്ങള്‍ സിപിഎം പിന്തുണക്കും.

എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

6

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താനാകില്ല എന്ന് സിപിഎമ്മിന് അറിയാം. പക്ഷേ, കോണ്‍ഗ്രസ് പ്രതിപക്ഷ മുന്നണിയെ നയിക്കുന്നതില്‍ സിപിഎമ്മിന് താല്‍പ്പര്യമില്ല. ലോക്‌സഭയില്‍ പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ളത് കോണ്‍ഗ്രസിനാണ്. രണ്ടാം സ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും. ഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇത്രയും പാര്‍ട്ടികളുടെ ഐക്യം സാധ്യമായാല്‍ ബിജെപിയുടെ മുന്നേറ്റം ഒരുപരിധി വരെ തടയാനാകും.

7

ഹിന്ദി വികാരം നിലനില്‍ക്കുന്ന ഉത്തരേന്ത്യയില്‍ സ്റ്റാലിന് തിളങ്ങാനാകില്ല എന്നാണ് മറ്റൊരു പ്രതിസന്ധി. ഡല്‍ഹിയില്‍ സ്റ്റാലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ നീക്കം നടക്കുന്നുണ്ട്. 2024ലെ പൊതു തിരഞ്ഞെടുപ്പ് മാത്രമല്ല, ഫെഡറല്‍ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഈ യോഗത്തിനുണ്ട്. സിപിഎമ്മിന്റെ പിന്തുണയോടെ നടക്കാനിരിക്കുന്ന ഈ യോഗത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കുമോ എന്ന കാര്യം അവ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+