'വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട്', ആർഎസ്എസ് തലവന് മറുപടിയുമായി എംഎ ബേബി
തിരുവനന്തപുരം: രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കുന്നതിനൊപ്പം മതാടിസ്ഥാനത്തിലുളള ജനസംഖ്യാ സമത്വവും വേണമെന്നുളള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയില്‍ ഇല്ലെന്ന് എംഎ ബേബി കുറ്റപ്പെടുത്തി.
ആർഎസ്എസ് തലവൻ മോഹൻ ഭഗവത് വീണ്ടും പഴയ കുപ്പിയിൽ പഴയ വീഞ്ഞുമായി വന്നിട്ടുണ്ട് എന്ന് എംഎ ബേബി പരിഹസിച്ചു. 'തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടായിട്ടും, ഇരുട്ടടിഞ്ഞ മനസ്സുകൾ ഉല്പാദിപ്പിക്കുന്ന മതവിദ്വേഷം അല്ലാതെ മറ്റൊന്നും ഇവരുടെ ചിന്തയിലില്ലല്ലോ! ഇന്ത്യയിൽ ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അസമത്വവും വർധിച്ചുവരികയാണെന്നും ഇന്ത്യയിൽ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട് നിൽക്കുകയാണെന്നും ഇന്നലെ പറഞ്ഞത് ആർഎസ്‌എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്'.

'20 കോടിയിലേറെ ജനങ്ങൾ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണ്, 23 കോടിയിലധികം ആൾക്കാർക്ക് ദിവസം 375 രൂപയ്‌ക്കു താഴെ മാത്രമാണ് വരുമാനം, നാലു കോടിയിലധികമാണ് തൊഴിൽരഹിതർ, ലേബർ ഫോഴ്‌സ് സർവേ അനുസരിച്ച് തൊഴിലില്ലായ്‌മ നിരക്ക് 7.6 ശതമാനമാണെന്നും ഒക്കെ അദ്ദേഹം പറഞ്ഞു. ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിൽ ഒന്നും (20 ശതമാനം) കൈയടക്കി വയ്‌ക്കുന്നത് നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങൾക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആർഎസ്എസ് നേതാവ് ഹൊസബലെ പറഞ്ഞു'.
Dilsha Prasanann:ട്രെഡീഷണൽ ലുക്കിൽ ദിൽഷ; വിജയദശമി ആശംസകളുമായി ബിഗ്ഗ് ബോസ് താരം
'ആർഎസ്എസിൻറെ മേധാവി മോഹൻ ഭഗവത് ഇന്ന് നടത്തിയ പ്രഭാഷണത്തിൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരവും നിർദേശിച്ചിട്ടുണ്ട്! ഇന്ത്യയിലെ ജനങ്ങളെ വർഗീയമായി വിഭജിക്കുകയാണ് ആർഎസ്എസ് എന്നും വച്ചിട്ടുള്ള പരിഹാരം. ഇന്ത്യയിൽ 'മതാടിസ്ഥാന അസമത്വവും' 'നിർബന്ധിത മതപരിവർത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം. മതാടിസ്ഥാനത്തിലുള്ള 'അസമത്വം' കാരണം കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടേതു പോലുള്ള സാഹചര്യം ഇന്ത്യയിൽ ഉണ്ടാവാം അദ്ദേഹം പറഞ്ഞു! ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്ഘോഷിക്കുന്നത്', എംഎ ബേബി പറഞ്ഞു.
'ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേർന്ന് പതിനഞ്ചു ശതമാനത്തിൽ താഴെ വരൂ. അവരുടെ വളർച്ച എത്ര അസമത്വത്തിൽ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാൻ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ദ്ധരും സമ്മതിക്കുന്ന ഒരു കാര്യമാണ്. അഞ്ഞൂറ് വർഷത്തെ കോളനി ഭരണകാലം മുതൽ നടന്ന മതപരിവർത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഒരു ശതമാനത്തിന് അല്പം കൂടുതൽ മാത്രമാണ്. ഈ ഒരു ശതമാനം വളർന്ന് ഇന്ത്യയുടെ മതസ്വത്വം തകർക്കും എന്നാണ് ആർഎസ്എസ് മേധാവി പറയുന്നത്! ഇന്ത്യയെ, എൻപത്തഞ്ചു ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്നം വർധിച്ചു വരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാൻ വർഗീയവിദ്വേഷം പടർത്താൻ നോക്കുന്ന ആർഎസ്എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്'; ബേബി കുറ്റപ്പെടുത്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications