കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു-ബിജെപി ബന്ധത്തില്‍ വീണ്ടും വിള്ളല്‍; ബിഹാര്‍ രാഷ്ട്രീയം വീണ്ടും പൊട്ടിത്തെറിയിലേക്ക്?

Google Oneindia Malayalam News

പട്ന: ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളലുകള്‍ എന്ന് സൂചന . ചൊവ്വാഴ്ച നിതീഷ് കുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ദസ്റ പരിപാടിയില്‍ നിന്ന് ബിജെപി നേതാക്കള്‍ വിട്ടു നിന്നു. പാട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന പരിപാടിയില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് വിട്ട് നിന്നത്. ഇതോടെ ബിഹാര്‍ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

 nitishamit-

ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഉള്‍പ്പെടെയുള്ള എംഎല്‍എമാരും മന്ത്രിമാരുമാണ് നിതീഷിന്‍റെ പരിപാടി ബഹിഷ്കരിച്ചത്. അതേസമയം നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ ചൗധരി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പട്‌ന ജില്ലാ മജിസ്‌ട്രേറ്റ്, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. അതേസമയം ബിജെപി ബഹിഷ്കരണത്തെ ചോദ്യം ചെയ്ത് ജെഡിയു നേതാവ് രംഗത്തെത്തി. എന്താണ് ബിഹാര്‍ ബി.ജെ.പിക്കു സംഭവിച്ചത്. 'രാവണ വധ'ത്തിന് ഗാന്ധി മൈതാനത്ത് ആരുമെത്തിയില്ലല്ലോ? നിങ്ങള്‍ക്കു രാവണനെ കൊല്ലണ്ടേ?' എന്ന് ജെഡിയു നേതാവ് അജയ് അലോക് ട്വീറ്റ് ചെയ്തു.

അതേസമയം പുതിയ സംഭവം ജെഡിയു-ബിജെപി ബന്ധം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്നതിന്‍റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ സംസ്ഥാനത്തെ പ്രളയം കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് പരസ്യവിമര്‍ശനം നടത്തിയിരുന്നു. 'പ്രളയത്തിന് ഉത്തരവാദി ബിഹാർ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ്. കയ്യടി കിട്ടുന്നത് നായകനാണെങ്കിൽ ആക്ഷേപവും അദ്ദേഹത്തിന് തന്നെയാണ് ലഭിക്കുകയെന്നും ഗിരിരാജ് സിങ് പറഞ്ഞിരുന്നു.

അതേസമയം ഇതിന് മറുപടിയുമായി ജെഡിയുവും രംഗത്തെത്തി. നഗരവികസന മന്ത്രാലയവും പട്നയിലെ മേയറും ബിജെപിയുടെ കൈയ്യിലാണ്. എന്നിട്ടും എന്തിനാണ് പ്രളയത്തില്‍ ജെഡിയുവിനെ പഴിക്കുന്നതെന്നായിരുന്നു നേതാക്കളുടെ മറുപടി.

6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

കശ്മീര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും; നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പോ?

English summary
Crack in JDU-BJP alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X