കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികളുടെ ലക്ഷ്യമെന്താണെന്ന് തസ്ലീമ നസ്രീന്‍ പറയുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: തീവ്രവാദികളുടെ വധഭീഷണി നേരിടുന്ന പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീന്‍ വീണ്ടും തീവ്രവാദികള്‍ക്കുനേരെ പ്രതികരിക്കുന്നു. ഹിന്ദു മുക്ത ബംഗ്ലാദേശാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് തസ്ലീമ നസ്രീന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ ഹിന്ദു പുജാരിയെ ഐസിസ് കഴുത്തറുത്തു കൊന്ന സംഭവത്തില്‍ നിന്നും അതു വ്യക്തമാണെന്നും തസ്ലീമ പറയുന്നു.

തീവ്രവാദികളെ ഭയന്ന് ഹിന്ദുക്കള്‍ രാജ്യം വിട്ട് പോകും. അങ്ങനെ തീവ്രവാദികളുടെ ലക്ഷ്യം സഫലമാകും. ഹിന്ദു ജനതയില്ലാത്ത ബംഗ്ലാദേശാണ് ഭ്രാന്തന്മാരായ ഭീകരര്‍ ആഗ്രഹിക്കുന്നതെന്നും തസ്ലീമ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് തസ്ലീമ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് 45 വയസുള്ള ഹിന്ദു പൂജാരിയെ മൂന്നംഗ സംഘം കഴുത്തറുത്ത് കൊന്നത്.

taslimanasreen

ബംഗ്ലാദേശിലെ ദേവിഗഞ്ച് ഉപാസില ജില്ലയിലാണ് സംഭവം നടന്നത്. വീട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകാമെന്നും തസ്ലീമ പറയുന്നുണ്ട്. മതതീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയെത്തിയ വ്യക്തിയാണ് തസ്ലീമ.

ഭീഷണിക്കുമുന്നില്‍ എഴുത്ത് നിര്‍ത്താന്‍ ഇപ്പോഴും തസ്ലീമ തയ്യാറായിട്ടില്ല. സമൂഹത്തിന് വേണ്ടി മരിക്കേണ്ടി വന്നാല്‍ സന്തോഷമെന്നാണ് തസ്ലീമ പറഞ്ഞത്. മുസ്ലീം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ബോംബ് കുഴിച്ചിടാനും സ്വയം പൊട്ടിത്തെറിക്കാനുമാണെന്നനുള്ള തസ്ലീമയുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

English summary
Reacting to the brutal murder of a Hindu priest in Bangladesh, celebrated author Taslima Nasreen said that the hardcore Islamists do not want Hindu population in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X