Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടിൽ നിർണായക വിശ്വാസ വോട്ടെടുപ്പ് നാളെ; വിമത അണ്ണാ ഡിഎംകെ എംഎൽഎമാരെ കണ്ട് വിജയ്

ചെന്നൈ: നാളെ തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിർണായക വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയും ടിവികെ നേതാവുമായ വിജയ്, വിമത എഐഎഡിഎംകെ എംഎൽഎമാരുമായി കൂടിക്കാഴ്‌ച നടത്തി. എസ്‌പി വേലുമണി, സിവി ഷൺമുഖം എന്നിവരുമായാണ് അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. നിയമസഭാ സമ്മേളനങ്ങൾക്ക് ശേഷം ചൊവ്വാഴ്‌ചയാണ് ഈ കൂടിക്കാഴ്‌ച നടന്നത്. 47 എഐഎഡിഎംകെ എംഎൽഎമാരിൽ 30 പേരുടെ പിന്തുണ വേലുമണി-ഷൺമുഖം പക്ഷത്തിനുള്ളതിനാൽ ഇതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

നാളത്തെ സഭയിലെ ശക്തിപ്രകടനത്തിൽ ടിവികെയ്ക്ക് ഇവരുടെ പിന്തുണ നിർണായകമായേക്കാം. തന്റെ തനതായ നീല സ്യൂട്ടും വെള്ള ഷർട്ടും ധരിച്ചാണ് വിജയ് പ്രാദേശിക എഐഎഡിഎംകെ പാർട്ടി ഓഫീസിലെത്തിയത്. അവിടെ ഷൺമുഖം, വേലുമണി, നിരവധി എഐഎഡിഎംകെ നേതാക്കൾ എന്നിവർ അദ്ദേഹത്തെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

vijay

അവർ പൂച്ചെണ്ടുകൾ നൽകി വിജയ്യെ സ്വീകരിക്കുകയും പിന്നീട് ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്‌തു. നിരവധി എഐഎഡിഎംകെ നേതാക്കൾ വിജയ്യുമായി സംസാരിക്കുന്നത് കാണാമായിരുന്നു. ഈ രണ്ട് നേതാക്കളോടും പാർട്ടിയുടെ മറ്റു അംഗങ്ങളോടും അദ്ദേഹം സംവദിച്ചു. കഴിഞ്ഞ ദിവസം ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിനെയും വിജയ് സന്ദർശിച്ചിരുന്നു.

സർക്കാർ രൂപീകരണത്തെച്ചൊല്ലി തമിഴ്‌നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്നപ്പോൾ ഷൺമുഖവും വേലുമണിയും വിജയ്യെ പിന്തുണയ്ക്കാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ വിജയ്യുടെ ടിവികെ 234 സീറ്റുകളിൽ 108 എണ്ണത്തിൽ വിജയം കണ്ടിരുന്നു.

എന്നാൽ, ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ടായിരുന്നതിനാൽ, മറ്റ് പല രാഷ്ട്രീയ കക്ഷികളുമായും സങ്കീർണമായ സഖ്യചർച്ചകളിലേക്ക് കടക്കേണ്ടി വന്നിരുന്നു. ആ സമയത്ത് തന്നെ 30 എംഎൽഎമാരുടെ പിന്തുണയോടെ ടിവികെയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഷൺമുഖവും വേലുമണിയും തുറന്നുപറഞ്ഞിരുന്നു. എന്നാൽ, പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഈ നിർദ്ദേശത്തെ എതിർത്തതോടെ ആഭ്യന്തര തർക്കം രൂക്ഷമായി.

പളനിസ്വാമി പക്ഷവും ഷൺമുഖം-വേലുമണി പക്ഷവും തമ്മിലുള്ള സഹകരണം ഇല്ലാതായതോടെ എഐഎഡിഎംകെ ഉടൻ പിളരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തുടർച്ചയായ തിരഞ്ഞെടുപ്പ് തിരിച്ചടികൾ (2019, 2021, 2024, 2026) കാരണം നിരവധി എഐഎഡിഎംകെ അംഗങ്ങൾ പളനിസ്വാമിക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ബിജെപിയുമായുള്ള സഖ്യത്തെയും അവരെ എതിർക്കുന്നുണ്ട്. അതിനിടയിലാണ് വിജയ്‌യുടെ വിശ്വാസവോട്ടെടുപ്പ് വരുന്നത്.

നിലവിൽ മതിയായ എണ്ണം എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് ഉണ്ടെന്നതാണ് പ്രധാന കാര്യം. ടിവികെയുടെ 107 സീറ്റുകൾ പുറമേ സിപിഐ, സിപിഎം, കോൺഗ്രസ്, വിസികെ, മുസ്ലീം ലീഗ് എന്നീ കക്ഷികളും ടിവികെയെ പിന്തുണച്ചിരുന്നു. ഇനി വിമത എഐഎഡിഎംകെ എംഎൽഎമാർ കൂടിയാവുമ്പോൾ വിജയ്ക്ക് നാളെ കാര്യങ്ങൾ എളുപ്പമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+