രാജ്കുമാറിന് ക്രൂരമായി മര്‍ദനമേറ്റു, റീപോസ്റ്റുമോര്ട്ടില് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. രാജ്കുമാറിന് കസ്റ്റഡിയില്‍ ക്രൂരമായി മര്ദനമേറ്റിരുന്നുവെന്നാണ് രണ്ടാം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ കണ്ടെത്താത്ത പരിക്കുകളും ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. കാലുകള്‍ ബലമായി അകത്തിയപ്പോഴുണ്ടായ പരിക്കുകള്‍ ശരീരത്തിലുണ്ട്. നെഞ്ചിന്റെയും വയറിന്റെയും പിന്നിലും പരിക്കുകളുണ്ട്.

ഈ പരിക്കുകള്‍ മരണത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന് കസ്റ്റഡിയിലോ പുറത്തോ ഏറ്റ മര്‍ദനം അതുകൊണ്ടുതന്നെ മരണകാരണമായേക്കാമെന്നും കണ്ടെത്തലുണ്ട്. ന്യൂമോണിയ കാരണമാണ് രാജ്കുമാര് മരിച്ചതെന്നാണ് നേരത്തെയുണ്ടായിരുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ദേഹത്ത് ആന്തരിക മുറിവുകളുണ്ടായിരുന്നുവെന്നും ഗുരുതരമായ അണുബാധയ്ക്ക് പിന്നാലെ ന്യൂമോണിയ കൂടി ബാധിച്ചതാണ് മരണകാരണമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
അതേസമയം രാജ്കുമാറിന്റെ അന്തരികാവയവങ്ങള് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇത് വിദഗ്ധ പരിശോധനയ്ക്കായി അയക്കും. രാജ്കുമാറിന് ന്യൂമോണിയ ബാധ എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിക്കാനാവും. കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ വെച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രാജ്കുമാറിന്റെ ബന്ധുക്കളുടെ ഹര്‍ജിയില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കസ്റ്റഡി കൊലയില്‍ ഒന്നാം പ്രതി എസ്ഐ സാബു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയില്‍ രാജ്കുമാറഇനെ കസ്റ്റഡിയിലെടുത്തത് ഇടുക്കി മുന്‍ എസ്പിയും ഡിവൈഎസ്പിയും അറിഞ്ഞാണെന്ന് സാബുവിന്റെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ രാജ്കുമാറിനെ മര്‍ദിച്ച് കൊന്നത് ആരാണെന്നായിരുന്നു കോടതിയുടെ ചോദ്യം.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications