മുറാസു ചുഴലിക്കാറ്റ്; ആന്ധ്രാപ്രദേശിൽ കര തൊടും, ഒഡീഷയിൽ അതീവ ജാഗ്രത, കനത്ത മഴയ്ക്ക് സാധ്യത

ഹൈദരാബാദ്; ബംഗാൾ ഉൾക്കടലിൽ ശക്തിപ്രാപിച്ച് മുറാസു ചുഴലിക്കാറ്റ്. ഇതിന് പിന്നാലെ ആന്ധ്രാപ്രദേശും തെക്കൻ ഒഡീഷയും അതീവ ജാഗ്രതയിലാണ്. മേഖലയിൽ അധികൃതർ ഒഴിപ്പിക്കലിനായി തയ്യാറെടുക്കുകയും ദുരന്ത പ്രതികരണ സംഘങ്ങളെ വിന്യസിക്കുകയും ആന്ധ്ര തീരത്ത് തീരം തൊടുന്നതിന് മുന്നോടിയായി മത്സ്യബന്ധന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തിരിക്കുകയാണ് നിലവിൽ.

മുറാസു കൊടുങ്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരം കടന്ന് നവംബർ 2ന് രാത്രി 11:30 മുതൽ നവംബർ 3ന് പുലർച്ചെ 4 വരെ ഒങ്കോളിനടുത്തുള്ള നെല്ലൂർ, നർസാപൂർ എന്നിവയ്ക്കിടയിൽ കടക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതോടെ ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

cyclone murasu

ഇന്ന് പുലർച്ചെ 2:30 ന് ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്ക് (തമിഴ്‌നാട്), നെല്ലൂരിൽ നിന്ന് 290 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്ക് (ആന്ധ്രാപ്രദേശ്), മച്ചിലിപട്ടണത്തിൽ നിന്ന് 320 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക് (ആന്ധ്രാപ്രദേശ്), കാവാലിയിൽ നിന്ന് 310 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്ക് (ആന്ധ്രാപ്രദേശ്), ഒങ്കോളിൽ നിന്ന് 330 കിലോമീറ്റർ തെക്കുകിഴക്ക് (ആന്ധ്രാപ്രദേശ്), വിശാഖപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 470 കിലോമീറ്റർ തെക്ക് എന്നിങ്ങനെയുള്ള ദൂരത്താണ് മുറാസു നിലകൊണ്ടിരുന്നത്.

'ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശ് തീരം കടന്ന് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ നെല്ലൂറിനും നർസാപൂരിനും ഇടയിൽ നവംബർ 3 ന് അർധരാത്രി (2330 മണിക്കൂർ) മുതൽ പുലർച്ചെ (0400 മണിക്കൂർ) വരെ ഓങ്കോളിന് സമീപം വീശുകയും ചെയ്യും' ഐഎംഡി അറിയിച്ചു.

തീരദേശ ആന്ധ്രാപ്രദേശിൽ നവംബർ 2,3 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയോടൊപ്പം കനത്തതോ അതിശക്തമായതോ ആയ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തീരദേശ ആന്ധ്രയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ 1-1.5 മീറ്റർ ഉയരത്തിൽ കൊടുങ്കാറ്റ് ഉയരുമെന്നും ബാപട്ല, ഗുണ്ടൂർ, കൃഷ്‌ണ, പ്രകാശം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.

ഒഡീഷയിൽ നവംബർ 3,4 തീയതികളിൽ റായഗഡ, കോരാപുട്ട്, മൽക്കൻഗിരി, ഗജപതി, ഗഞ്ചം എന്നിവയുൾപ്പെടെ തെക്കൻ ജില്ലകളിൽ കനത്ത മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്‌ച വൈകുന്നേരം മുതൽ ഒഡീഷ തീരത്ത് കാറ്റ് 50-60 കിലോമീറ്റർ വേഗതയിൽ എത്തുമെന്നും നവംബർ 3ന് 70 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിലേക്ക് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശിക്കുകയും തീരദേശവാസികളോട്, പ്രത്യേകിച്ച് ദുർബലമായ കെട്ടിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. നവംബർ 4 വരെ കടൽ പ്രക്ഷുബ്‌ധമായി തുടരാനും ഇടയുണ്ട്.

അതേസമയം, അർണബ് ചുഴലിക്കാറ്റ് ഈ പ്രദേശത്തെ ബാധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മുറാസു വരുന്നത്, ഇത് വൻ തോതിലുള്ള നാശനഷ്ടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനും കാരണമായി. തമിഴ് പേരാണ് ഇക്കുറി ചുഴലിക്കാറ്റിന് നൽകിയിരിക്കുന്നത്. ഒരു പുരാതന പരമ്പരാഗത തമിഴ് താളവാദ്യമാണ് മുറാസു, വലിയ ഡ്രം അല്ലെങ്കിൽ ചെണ്ട പോലെയുള്ള വാദ്യമാണ് ഇത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma