Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാർക്ക് കേന്ദ്ര സർക്കാർ വക ദസറ, ദീപാവലി സമ്മാനം; ക്ഷാമബത്തയിൽ വലിയ വർധന, എപ്പോൾ മുതൽ?

ന്യൂഡൽഹി: ഉത്സവാഘോഷ വേളയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു സന്തോഷവാർത്തയുമായി കേന്ദ്രം. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) മൂന്ന് ശതമാനം വർധിപ്പിക്കാനുള്ള നിർണായക തീരുമാനത്തിന് കേന്ദ്രം അംഗീകാരം നൽകി. 2025 ഒക്ടോബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

പണപ്പെരുപ്പത്തിൽ നിന്ന് ജീവനക്കാരെയും വിരമിച്ചവരെയും സംരക്ഷിക്കുന്നതിനുള്ള പ്രധാന ശമ്പള, പെൻഷൻ ഘടകങ്ങളാണ് ഡിഎ., ഡിആർ എന്നിവ. വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചികയുടെ (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനത്തിൽ വർഷത്തിൽ രണ്ടുതവണയാണ് ഈ അലവൻസുകൾ പുതുക്കുന്നത്. ജനുവരിയിലും ജൂലൈയിലുമാണ് സാധാരണയായി ഇത് നടപ്പാക്കുന്നത്.

dacentralgovtnew

വിലക്കയറ്റം കാരണം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വാങ്ങൽ ശേഷി കുറയാതിരിക്കാൻ ഈ പരിഷ്‌കരണം സഹായിക്കുന്നു. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, 2025 ജൂലൈ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ ഡിഎ./ഡിആർ. മൂന്ന് ശതമാനം വർധിപ്പിച്ച് മൊത്തം നിരക്ക് 58 ശതമാനം ആക്കാനാണ് സാധ്യത.

ഈ വർഷം മാർച്ചിൽ, ഡിഎയും ഡിആറും രണ്ട് ശതമാനം വർധിപ്പിച്ച് അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും 55 ശതമാനം ആക്കിയിരുന്നു. 2025 ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഈ വർധനവ് വർധിച്ചുവരുന്ന ചെലവുകൾക്ക് ആശ്വാസമായാണ് നടപ്പിലാക്കിയത്.

പുതിയ മൂന്ന് ശതമാനം ഡിഎ./ഡിആർ വർധനവോടെ മൊത്തം നിരക്ക് 58 ശതമാനം ആയി ഉയരും. ഏഴാം ശമ്പള കമ്മീഷൻ പരിധിയിൽ വരുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഈ പരിഷ്‌കരണം ബാധകമാകും. ഇത് അനുസരിച്ച് 30,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരാൾക്ക് പ്രതിമാസം 900 രൂപ അധികമായി ലഭിക്കും. 40,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് 1,200 രൂപ അധികമായി ലഭിച്ചേക്കാം.

അരിയർ കൂടി കണക്കിലെടുക്കുമ്പോൾ, ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഏകദേശം 2700 രൂപ മുതൽ 3,600 രൂപ വരെ അധികമായി ലഭിക്കും. ഇത് ഉത്സവ സീസണിലെ ചെലവുകൾക്ക് സഹായകമാകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഏകദേശം 48 ലക്ഷം ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഈ വാർത്ത വലിയ ആശ്വാസമാണ്.

പ്രത്യേകിച്ച്, ഈ ഉത്സവ സീസണിൽ വീട്ടുചെലവുകൾ വർധിക്കുമ്പോൾ നീക്കം അവർക്ക് വലിയ സഹായമാണ്. എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി മുതൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള അവസാനത്തെ ഡിഎ./ഡിആർ പരിഷ്‌കരണമായിരിക്കാം ഇത്. ശതമാന കണക്കിൽ കുറവെന്ന് തോന്നിയാലും ഇതിലൂടെ ജീവനക്കാർക്ക് ഉണ്ടാവുന്ന നേട്ടം ചില്ലറയല്ല.

അതായത് ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പള കമ്മീഷൻ ആയിരിക്കും ശമ്പളത്തിന്റെയും അലവൻസുകളുടെയും കൂടുതൽ പരിഷ്‌കരണങ്ങൾ തീരുമാനിക്കുക. എന്നാൽ അതിലെ അംഗങ്ങളെയും മറ്റ് വിവരങ്ങളെയും കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് കാത്തിരിക്കുകയാണ് ജീവനക്കാർ. അതിനിടയിലാണ് ഇരട്ടി മധുരം പോലെ ഈ പ്രഖ്യാപനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+