കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോണ്‍വെജ് കഴിച്ചതിനെ തുടര്‍ന്ന് കുടുംബത്തെ ഫ് ളാറ്റില്‍ നിന്നും പുറത്താക്കാന്‍ ശ്രമം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: നോണ്‍വെജ് കഴിക്കുന്നുവെന്ന് ആരോപിച്ച് അയല്‍വാസികളായ വെജിറ്റേറിയന്‍സ് തങ്ങളെ ഫ് ളാറ്റില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുംബൈയ്ക്ക് സമീപം ദഹിസറില്‍ തമാസിക്കുന്ന സുപ്രിയ ചവാന്‍ ആണ് ഫേസ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസം അയല്‍വാസികള്‍ തങ്ങളെ ആക്രമിച്ചതിന്റെ വീഡിയോയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രസ്‌തോംജീ റോഡിലെ ബോണ്‍വെന്‍ച്യര്‍ ടവറിലെ താമസക്കാരാണ് സുപ്രിയയും രണ്ടു സഹോദരങ്ങളും മാതാപിതാക്കളും. കഴിഞ്ഞദിവസം പിതാവ് പുറത്തുപോയ സമയത്തായിരുന്നു അക്രമമെന്ന് സുപ്രിയ പറഞ്ഞു.

burger

ആറു മാസത്തോളമായി തുടരുന്ന അധിക്ഷേപങ്ങള്‍ക്കൊടുവിലായിരുന്നു ആക്രമം. അയല്‍വാസികള്‍ സംഘമായെത്തി വാതിലില്‍ ആഞ്ഞു മുട്ടുകയും വാതില്‍ തുറന്നപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഉടന്‍ മഹാരാഷ്ട്ര പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയതുകൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

എന്നാല്‍, പോലീസിനു മുന്നില്‍വെച്ചും അവര്‍ മുട്ടകൊണ്ട് എറിയികയും പിടിച്ചു തള്ളുകയും ചെയ്തതായി സുപ്രിയ പറഞ്ഞു. കേവലം നോണ്‍വെജിറ്റേറിയന്‍ ആയതുകൊണ്ടാണ് തങ്ങള്‍ക്കെതിരെ അക്രമം ഉണ്ടായിരിക്കുന്നത്. അക്രമത്തിന്റെ വിശദാംശങ്ങള്‍ സിസിടിവില്‍ ലഭ്യമാണെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

English summary
eating non-veg food; Dahisar family asked to vacate flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X