കര്‍ണാടകയില്‍ ജാതിവിവേചനം നേരിട്ട ദളിത് കുടുംബം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍
ബെംഗളൂരു: കര്‍ണാടകത്തില്‍ ജാതിവിവേചനം നേരിട്ട ദളിത് കുടുംബം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍. കോലാര്‍ ജില്ലയിലെ ഉല്ലേര്‍ഹള്ളി ഗ്രാമത്തിലെ, ഭഗവാന്റെ പ്രതിഷ്ടയുമായി ബന്ധിപ്പിച്ച ദണ്ഡ് തൊട്ടതിനാണ് ഈ കുടുംബം നടപടി നേരിട്ടത്.
മുന്നോക്ക വിഭാഗം ഈ ദമ്പതിമാര്‍ക്ക് പിഴയിടുകയും, അമ്പലത്തില്‍ വരുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നത്.

IMAGE CREDIT:ANUSHA RAVI SOOD TWITTER
ദളിത് കുടുംബവുമായി സംസാരിച്ച രാഹുല്‍, ഇവര്‍ക്കെതിരെയുള്ള അനീതിയില്‍ ആശങ്ക പങ്കുവെച്ചു. തൊട്ടുകൂടായ്മയുടെ പേരില്‍ ഇവര്‍ അനുഭവിച്ച കാര്യങ്ങളില്‍ പതറി നില്‍ക്കുന്ന കുടുംബത്തെ രാഹുല്‍ ആശ്വസിപ്പിക്കുകയും ചെയ്തു. ദളിത് കുടുംബത്തെ തുമകുരു ജില്ലയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു.
ഇവിടെ കോലാറില്‍ വെച്ചായിരുന്നു രാഹുലും സോണിയയും പദയാത്ര ആരംഭിക്കുന്നത്. നേരത്തെ കര്‍ണാടക പോലീസ് ജാതിവിവേചനം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അറുപതിനായിരം രൂപയാണ് ഈ കുട്ടിയുടെ വീട്ടുകാര്‍ക്ക് അക്രമികള്‍ ചുമത്തിയത്.
കട്ടിയോട് അമ്മയോട് ഈ പണം തരാനും, വിഗ്രഹത്തിലേക്കുള്ള ദണ്ഡില്‍ കുട്ടി തൊട്ട് അശുദ്ധമാക്കിയെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും അറിയിക്കുകയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍, ഇവര്‍ക്ക് ഊരുവിലക്ക് ഉണ്ടാവുമെന്നും മേല്‍ ജാതിക്കാര്‍ ഇവരോട് പറഞ്ഞു.
അധികൃതര്‍ ഈ വിഷയത്തില്‍ നടപടിയൊന്നും എടുത്തിരുന്നില്ല. എന്നാല്‍ വിവാദമായതോടെ പോലീസ് നടപടിയെടുക്കകുയയിരുന്നു. അധികൃതര്‍ ഈ ക്ഷേത്രത്തിന്റെ പൂട്ട് തുറപ്പിക്കുകയും ദളിത് കുടുംബത്തെ ദര്‍ശനത്തിനായി അനുവദിക്കുകയും ചെയ്തു. ഇതിന് പുറമേ കുടുംബത്തിന് ഭൂമിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം ഭാരത് ജോഡോ യാത്ര 33ാം ദിവസത്തിലേക്ക് കടന്നു. തുമകുരുവിലെ പോച്ച്കാട്ടെയില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ഇന്ന് ചിത്രദുര്‍ഗ ജില്ലയിലേക്ക് യാത്ര കടക്കും. അതിന് മുമ്പ് ചാമരാജനഗര്‍, മൈസൂരു, മാണ്യ, തുമകൂരു ജില്ലകളിലൂടെ യാത്ര കടന്നുപോകും. ഹിരിയൂരു, ചല്ലകെരെ, മൊലകാല്‍മൂരു, ടൗണുകളാണ് ചിത്രദുര്‍ഗ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട് യാത്ര. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. പകരം മറ്റ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദളിത് കുടുംബത്തിന്റെ ചിത്രം നേരത്തെ മാധ്യമപ്രവര്‍ത്തകയായ അനുഷ രവി സൂദാണ് ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തൊഴിലിലും സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുലിന്റെ യാത്രയില്‍ ദളിത് കുടുംബമെത്തിയത്.
നേരത്തെ എസ്‌സി, എസ്ടി വിഭാഗത്തില്‍ നിന്നുള്ള മഠാധിപര്‍ ബൊമ്മൈയെ കണ്ടിരുന്നു. ഇവര്‍ സംവരണത്തില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഗൗര ലങ്കേഷിന്റെ കുടുംബവും നേരത്തെ രാഹുലിന്റെ യാത്രയിലുണ്ടായിരുന്നു.
ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍












Click it and Unblock the Notifications